Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
സുന്ദരികളായ ഏഷ്യന്‍ സ്ത്രീകള്‍
സുന്ദരിയായ സ്ത്രീയെന്നു കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവരുണ്ടാകില്ല. സൗന്ദര്യമുള്ള സ്ത്രീയെ ഒന്നു ശ്രദ്ധിക്കാത്തവരുമുണ്ടാകില്ല.
സുന്ദരികളായ സ്ത്രീകളുടെ കാര്യത്തില്‍ ഇന്ത്യയും ഒട്ടും പുറകിലല്ല. മിസ് വേള്‍ഡ്, മിസ് യൂണിവേഴ്സ് പട്ടങ്ങള്‍ പല തവണ ഇന്ത്യയിലേക്കു വന്നെത്തിയിട്ടുമുണ്ട്.
ഈ അടുത്തയിടെ ലോസ് ഏഞ്ചല്‍സ് ടൈംസ് ലോകത്തിലെ സുന്ദരികളായ സ്ത്രീകളുടെ ഒരു ലിസ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ ഐശ്വര്യാ റായ് ഉള്‍പ്പെടെ 10 ഏഷ്യന്‍ സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്.
ഏഷ്യയിലെ ഏറ്റവും സുന്ദരികളായി ലോസ് ഏഞ്ചല്‍സ് മാഗസിന് തെരഞ്ഞെടുത്ത് 10 പേരെ കാണൂ.

ഐശ്വര്യ റായ്
ഐശ്വര്യ റായ് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

അമല്‍ അല്‍ മല്‍ക്കി
ഖത്തറിലെ ഏക വനിതാ പ്രൊഫസറായ അമല്‍ അല്‍ മല്‍ക്കിയും സുന്ദരികളായ സ്ത്രീകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

ജ്യൂ ജുവാന്‍
ചൈനീസ് മോഡലായ ജ്യൂ ജുവാന്‍ ഈ ലിസ്റ്റിലുള്ള മറ്റൊരാളാണ്. പ്രശസ്തമായ വോഗ് മാഗസിന് മുഖചിത്രമായി 11 തവണ ഇവര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

മേവിഷ്
പാകിസ്ഥാനി നടിയായ മേവിഷ് ഹയാത്തും ലോസ് ഏഞ്ചല്‍സ് മാഗസിന് ടൈംസ് പ്രസിദ്ധീകരിച്ച സുന്ദരിയായ ഏഷ്യന്‍ സ്ത്രീകളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

സ്യാങ് സിയി
34 വയസുള്ള ചൈനീസ് നടിയും മോഡലുമായ സ്യാങ് സിയിയും സുന്ദരികളായ ഏഷ്യന്‍ സ്ത്രീകളുടെ ലിസ്റ്റിലുണ്ട്. ഇവര്‍ ഒമേഗ ത്രീ വാച്ചുകളുടെ മോഡലാണ്.

കത്രീന
ബോളിവുഡിലെ ബാര്‍ബി ഡോള്‍ എന്നറിയപ്പെടുന്ന കത്രീന കൈഫും സുന്ദരിയായ ഏഷ്യന്‍ സ്ത്രീകളില്‍ ഉള്‍പ്പെടുന്നു.

ഫ്രെയ്ദ പിന്റോ
സ്ലംഡോഗ് മില്യണര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചതു വഴി പ്രശസ്തയായ ഫ്രെയ്ദ പിന്റോയും ഈ പട്ടികയിലുണ്ട്.

മാഗി ക്യൂ
മാഗി ക്യൂ എന്ന അമേരിക്കന്‍ നടിയും ഈ ലിസ്റ്റിലുണ്ട്. ഇവരുടെ അമ്മ ഫിലിപ്പൈന്സുകാരിയായതു കൊണ്ട് ഇവരും ഏഷ്യന്‍ സ്ത്രീ എന്ന പട്ടികയിലാണ് ഉള്‍പ്പെടുന്നത്.

മാഹൂര്‍ ബാലോച്ച്
മാഹൂര്‍ ബാലോച്ച് എന്ന പാകിസ്ഥാനി നടിയും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു.

പ്രിയങ്ക ചോപ്ര
പ്രിയങ്ക ചോപ്രയും ഈ ലിസ്റ്റില്‍ സ്ഥാനം നേടിയിട്ടുണ്ട്.



Click it and Unblock the Notifications
