Latest Updates
-
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി
മോണാലിസയ്ക്കു പിന്നിലെ രഹസ്യങ്ങള്‍
ലിയനാര്‍ഡോ ഡാവിഞ്ചിയുടെ പ്രസിദ്ധമായ ചിത്രമാണ് മോണാലിസ. അതീവ നിഗൂഢതകള്‍ നിറഞ്ഞ ഒന്നാണ് മോണാലിസ ചിത്രം.
ചിത്രത്തില്‍ മോണാലിസയുടെ പുഞ്ചിരിയ്ക്കു പിന്നില്‍ ധാരാളം രഹസ്യങ്ങളുണ്ടെന്ന രീതിയില്‍ ധാരാളം ചര്‍ച്ചകള്‍ നടന്നിരുന്നു.
ഡാവിഞ്ചി മരിച്ച് 500 വര്‍ഷം കഴിഞ്ഞിട്ടും നില നില്ക്കുന്ന ഈ ചിത്രത്തെ പറ്റി ഡാവിന്‍ഞ്ചി കോഡ് എന്ന പേരില്‍ ഡാന്‍ ബ്രൗണ്‍ നോവലെഴുതുകയും ചെയ്തിരുന്നു.

മോണാലിസയ്ക്കു പിന്നിലെ രഹസ്യങ്ങള്‍
മോണാലിസ ഫ്രാന്‍സിസ്കോ ഡെല്‍ ഗിയോ കോണ്ടോ എന്ന ഒരാളുടെ ഭാര്യയായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ഇവരുടെ ശരിയായ പേര് ലിസ എന്നായിരുന്നുവത്രെ.

മോണാലിസയ്ക്കു പിന്നിലെ രഹസ്യങ്ങള്‍
മോണാലിസയുടെ പുഞ്ചിരിയാണ് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുള്ളത്. പുഞ്ചിരിയ്ക്കുന്നുണ്ടെങ്കിലും ഇവരുടെ കണ്ണില്‍ വിഷാദമാണെന്നത് വളരെയേറെ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

മോണാലിസയ്ക്കു പിന്നിലെ രഹസ്യങ്ങള്‍
ചിത്രത്തില്‍ മോണാലിസ ഗര്‍ഭിണിയാണോ അല്ലയോ എന്ന രീതിയിലും സംശയങ്ങളുണ്ട്. ചിത്രത്തില്‍ കൈകള്‍ വയറിനോടു ചേര്‍ത്ത് കെട്ടിയിരിക്കുന്ന മോണാലിസയ്ക്ക് അല്പം വലിയ വയറുണ്ടെന്നു തോന്നുന്നതും സ്വാഭാവികം. ഈ ചിത്രം വരയ്ക്കുന്ന സമയത്ത് ലിസ രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നുവെന്നതും ഈ ചിത്രത്തിലുള്ളത് ലിസയാണെന്ന വാദത്തിന് അടിവരയിടുന്ന പോലെയാണ്.

മോണാലിസയ്ക്കു പിന്നിലെ രഹസ്യങ്ങള്‍
മോണാലിസ പുരുഷനാണെന്ന രീതിയിലും ചര്‍ച്ചകള്‍ ഏറെയുണ്ടായിട്ടുണ്ട്. ചിത്രത്തില്‍ മാറിടങ്ങള്‍ കാണാത്തതാണ് ഇതിന് കാരണമായി പറയുന്നത്.

മോണാലിസയ്ക്കു പിന്നിലെ രഹസ്യങ്ങള്‍
മോണാലിസയായി പോസ് ചെയ്തത് ഡാവിഞ്ചിയുടെ അമ്മ തന്നെയാണെന്ന രീതിയിലും പ്രചരണങ്ങള്‍ നടന്നിരുന്നു.

മോണാലിസയ്ക്കു പിന്നിലെ രഹസ്യങ്ങള്‍
ഡാവിഞ്ചി തന്നെയാണ് മോണാലിസയായി പോസ് ചെയ്തതെന്നും കേള്‍ക്കുന്നു. ഡാവിഞ്ചിയുടെ ചെറുപ്പത്തിലെ താടിയില്ലാത്ത രൂപത്തിനും ചിത്രത്തിനും ഏറെ സാമ്യങ്ങളുണ്ട്.

മോണാലിസയ്ക്കു പിന്നിലെ രഹസ്യങ്ങള്‍
മോണാലിസ ആണ്‍പെണ്‍ രൂപങ്ങള്‍ കൂടിച്ചേര്‍ന്നതാണെന്ന രീതിയിലും ചര്‍ച്ചകള്‍ വന്നിരുന്നു.

മോണാലിസയ്ക്കു പിന്നിലെ രഹസ്യങ്ങള്‍
മോണാലിസയുടെ ചിത്രത്തില്‍ പുരികങ്ങളില്ലെന്നതാണ് ഒരു പ്രത്യേകത. പതിനാറാം നൂറ്റാണ്ടില്‍ സ്ത്രീകള്‍ പുരികം വടിയ്ക്കുന്നത് തറവാടിത്തത്തിന്റെ ലക്ഷണമായിരുന്നുവെന്നും ചില ചരിത്രകാരന്മാര് പറയുന്നു.

മോണാലിസയ്ക്കു പിന്നിലെ രഹസ്യങ്ങള്‍
ഫോട്ടോഗ്രഫിയിലെ ഗോള്‍ഡന്‍ ട്രയാംഗിള്‍ നിയമം കൃത്യമായി പാലിക്കുന്ന ചിത്രമാണ് മോണലിസയുടേതെന്നതും ഒരു പ്രത്യേകതയാണ്. ഏതു ദിശയില്‍ നിന്നു നോക്കിയാലും ഈ ചിത്രം നമ്മെ നോക്കുന്നതായി തോന്നുമെന്നതാണ് ഒരു പ്രത്യേകത.



Click it and Unblock the Notifications
