Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തെറ്റിദ്ധരിപ്പിക്കും ഭക്ഷണപ്പേരുകള്
മിക്കപ്പോഴും ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും മറ്റും ഭക്ഷണപ്പേരുകള് നോക്കിയാണ് എല്ലാവരും വിഭവങ്ങള്‍ തെരഞ്ഞെടുക്കാറ്. എന്നാല്‍ ചില ഭക്ഷണപ്പേരുകളെങ്കിലും ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലായിരിക്കും.
നമ്മുടെ പുട്ടിന്റെ കാര്യം തന്നെയെടുക്കാം, സ്റ്റീം കേക്ക് എന്നാണ് ഇതിന് പേരുകേട്ട ചില ഹോട്ടലുകളില്‍ കൊടുത്തിരിക്കുന്ന പേര്. സാക്ഷാല്‍ കഞ്ഞിവെള്ളം പാശ്ചാത്യവല്‍കരിച്ച് റൈസ് സൂപ്പുമാകും.

ഇതുപോലെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന മറ്റു പല ഭക്ഷണപ്പേരുകളുമുണ്ട്.
ഉരുളക്കിഴങ്ങു വറുത്തതാണ് ഫ്രെഞ്ച് ഫ്രൈ എന്ന പേരില്‍ അറിയപ്പെടുന്നത്. ഫിംഗര്‍ ഫ്രൈ എന്നും ഇതിനു പേരുണ്ട്.
ബോംബെ ഡക്ക് താറാവിനെയല്ല, മറിച്ച് ഒരു മത്സ്യവിഭവത്തിന്റെ പേരാണ്. മുംബൈയിലെ മീ്ന്പിടുത്തക്കാര് ഇതിനെ ബോംബില്‍ എന്ന പേരിലാണ് വിളക്കുന്നതെങ്കിലും ബോംബെ ഡക്ക് പണ്ടുകാലത്ത് ബ്രിട്ടീഷുകാര്‍ കൊടുത്ത പേരാണ്.
ക്രീം ക്രാക്കേഴ്സ് എന്ന പേരില്‍ അറിയപ്പെടുന്നത് ഒരിനം ബിസ്കറ്റാണ്. ധാരാളം നാരുകള്‍ അടങ്ങിയ ഈ ബിസ്കറ്റ് പ്രമേഹരോഗികള്‍ക്ക് ഉത്തമമാണ്.
ഹോട്ട് ഡോഗും ഇത്തരം തെററിദ്ധരിക്കപ്പെടാന് സാധ്യതയുള്ളൊരു ഭക്ഷണപ്പേരാണ്. സോസേജും സോസും ഉപയോഗിച്ചുണ്ടാക്കുന്ന ഒരു ബ്രെഡ് വിഭവമാണിത്.
സ്വീറ്റ് മീറ്റെന്ന പേരു കേട്ട് മധുരമുള്ള ഇറച്ചിയെന്ന തെറ്റിദ്ധാരണ വേണ്ട. അതൊരിനം മധുരമാണ്. ഇറച്ചിയുമായി യാതൊരു ബന്ധവുമില്ലാത്ത ഒന്ന്.
ഒരിനം തെക്കേയിന്ത്യന്‍ മസാല അറിയപ്പെടുന്ന പേരു കേള്‍ക്കണോ. ഗണ്‍പൗഡര്‍.
ഫ്രൈഡ് ബഫല്ലോ വിങ്സ് അമേരിക്കയിലെ ബഫല്ലോ എന്ന സ്ഥലത്തു നിന്നും ലഭിച്ച പേരാണ്. ചിക്കന്‍ വിങ്സാണ് ഈ പേരില്‍ അറിയപ്പെടുന്നത്. പോത്തോ എരുമയോ ആയി ഈ പേരിന് യാതൊരു ബന്ധവുമില്ല.
സീസര്‍ സാലഡെന്ന വിഭവമുണ്ട്. സീസര്‍ ചക്രവര്‍ത്തിയുമായി ഇതിന് ബന്ധമില്ലെങ്കിലും ഇതു കണ്ടുപിടിച്ചത് സീസര്‍ ഗാര്ഡിനിയെന്നയാളാണ്.



Click it and Unblock the Notifications
