Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
വര്‍ണഭംഗിയില്‍ കോട്ടന്‍ സാരികള്‍
സാരികള്‍ക്ക് ഇന്ത്യന്‍ പാരമ്പര്യത്തില്‍ പ്രധാന സ്ഥാനമുണ്ട്. ഒരോ അവസരങ്ങളിലും ഒരോ കാലാവസ്ഥകളിലും ധരിക്കാന്‍ പറ്റിയ സാരികളുമുണ്ട്.
ഇതില്‍ തന്നെ ചൂടുകാലത്ത് ധരിക്കാന്‍ പറ്റിയ സാരികളില്‍ കോട്ടന്‍ സാരിയ്ക്കാണ് പ്രാധാന്യം. കോട്ടന്‍ സാരി മാത്രം ധരിക്കുന്ന ധാരാളം സ്ത്രീകളുമുണ്ട്.
കോട്ടന്‍ സാരികളിലും ധാരാളം വൈവിധ്യങ്ങളുണ്ട്. ഇത്തരം ചില കോട്ടന്‍ സാരികളെപ്പറ്റി അറിയൂ.

വര്‍ണഭംഗിയില്‍ കോട്ടന്‍ സാരികള്‍
താന്ത് എന്നറിയപ്പെടുന്ന ബംഗാളി കോട്ടന്‍ സാരികളാണ് ഇവ. കഞ്ഞിപ്പശ മുക്കിയതുപോലെ വടിവായിരിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

വര്‍ണഭംഗിയില്‍ കോട്ടന്‍ സാരികള്‍
ഖാദി സാരികളും കോട്ടന്‍ സാരികളുടെ വകഭേദം തന്നെയാണ്. ലാളിത്യം തോന്നിപ്പിക്കുന്നതാണ് ഇതിന്റെ പ്രത്യേകത.

വര്‍ണഭംഗിയില്‍ കോട്ടന്‍ സാരികള്‍
ധാക്കൈ എന്ന പേരിലുള്ള കോട്ടന്‍ സാരികളുണ്ട്. പേര് സൂചിപ്പിക്കും പോലെ ബംഗ്ലാദേശിലെ ധാക്കയിലാണ് ഇവയുടെ ഉദ്ഭവം. ഇത്തരം സാരികള്‍ ഇപ്പോള്‍ അല്പം വ്യത്യസ്തമായ എംബ്രോയ്ഡറിയില്‍ കൊല്‍ക്കത്തിയിലും ലഭിയ്ക്കും.

വര്‍ണഭംഗിയില്‍ കോട്ടന്‍ സാരികള്‍
ചിക്കന്‍ വര്‍ക്കുള്ള കോട്ടന്‍ സാരികളും ചുരിദാര്‍, കുര്‍ത്തി എന്നിവയും ഏതു കാലത്തും ഉപയോഗിക്കാവുന്നവായണ്. ഇവയിലെ നൂലു കൊണ്ടുള്ള എംബ്രോയ്ഡറിയാണ് ഇത്തരം വസ്ത്രങ്ങള്‍ക്കു ഭംഗി നല്‍കുന്നത്.

വര്‍ണഭംഗിയില്‍ കോട്ടന്‍ സാരികള്‍
ഒഡീഷയില്‍ നിന്നുള്ള കോട്ടന്‍ സാരികളാണ് സമ്പാല്‍പുരി. അല്പം കടുത്ത നിറങ്ങളിലാണ് ഈ സാരി ലഭ്യമാവുക.

വര്‍ണഭംഗിയില്‍ കോട്ടന്‍ സാരികള്‍
കാഞ്ചീപുരം കൂടുതലും പട്ടുസാരികളാണെങ്കിലും ഇതില്‍ കോട്ടനും ലഭ്യമാണ്. ഈ ചിത്രത്തിലേത് കാഞ്ചീപുരം കോട്ടന്‍ സാരിയാണ്.

വര്‍ണഭംഗിയില്‍ കോട്ടന്‍ സാരികള്‍
കോട്കി മറ്റൊരു ബംഗാളി സാരിയാണ്. ടെമ്പിള്‍ വര്‍ക്കുള്ള കോട്ടന്‍ സാരിയാണിത്.

വര്‍ണഭംഗിയില്‍ കോട്ടന്‍ സാരികള്‍
ഒഡീസയില്‍ തന്നെയുണ്ടാക്കുന്ന മറ്റൊരു തരം കോട്ടന്‍ സാരിയാണ് ബൊംകൈ. പ്രത്യേക തരം ബോര്‍ഡറാണ് ഈ കോട്ടന്‍ സാരിയുടെ പ്രത്യേകത. സാരിയുടെ ബോഡിയിലും ചെറിയ കുത്തോടു കൂടിയാ എംബ്രോയ്ഡറി വര്‍ക്കുകള്‍ കാണാം.

വര്‍ണഭംഗിയില്‍ കോട്ടന്‍ സാരികള്‍
പോച്ചമ്പള്ളി സാരികളും പേരുകേട്ട കോട്ടന്‍സാരികള്‍ തന്നെ. കടുത്ത നിറങ്ങളാണ് ഇവയുടെ പ്രത്യേകത.

വര്‍ണഭംഗിയില്‍ കോട്ടന്‍ സാരികള്‍
സംന്ദാനി വിഭാഗത്തില്‍ പെട്ട കോട്ടന്‍ സാരികളാണ് ഇവ. കടുത്ത നിറത്തിലും ഇളം വര്‍ണങ്ങളിലും ഇവ ലഭിയ്ക്കും. എംബ്രോയ്ഡറി തന്നെയാണ് ഇതിന്റെയും പ്രത്യേകത.

വര്‍ണഭംഗിയില്‍ കോട്ടന്‍ സാരികള്‍
ഒഡീസയില്‍ നിന്നുള്ള മറ്റൊരു തരം കോട്ടന്‍ സാരിയാണ് പസാപ്പള്ളി. ബോര്‍ഡറിലെ സ്ക്വയര്‍ രൂപത്തിലുള്ള ചിത്രപ്പണികളാണ് ഇതിന്റെ പ്രത്യേകത.

വര്‍ണഭംഗിയില്‍ കോട്ടന്‍ സാരികള്‍
ചന്ദേരി എന്ന വിഭാഗത്തില്‍ പെട്ട കോട്ടന്‍ സാരികളുണ്ട്. ഇത് കനം കുറഞ്ഞ സുതാര്യമായ സാരികളാണ്. ഇളംവര്ണങ്ങളില് ഭംഗിയുള്ള ബോര്ഡറോടെയാണ് ഇവ കാണാറ്.

വര്‍ണഭംഗിയില്‍ കോട്ടന്‍ സാരികള്‍
സൂപ്പര്‍നെറ്റ് എന്ന പേരിലുള്ള കോട്ടന്‍ സാരികളാണ് ഇവ. ഇവ പരമ്പരാഗത സാരികളുടെ ഗണത്തില്‍ പെടുത്താനാവില്ല.

വര്‍ണഭംഗിയില്‍ കോട്ടന്‍ സാരികള്‍
രാജസ്ഥാനില്‍ നിന്നുള്ള കോട്ടാ സാരികളും കോട്ടന്‍ സാരികളുടെ ഗണത്തില്‍ പെടുന്നതു തന്നെ.

വര്‍ണഭംഗിയില്‍ കോട്ടന്‍ സാരികള്‍
കേരളാ സാരിയും കോട്ടന്‍ സാരിയില്‍ പെട്ട ഒന്നു തന്നെ.



Click it and Unblock the Notifications
