Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
മൂത്രമൊഴിക്കാന്‍ തോന്നുന്നതായി സ്വപ്നമോ
ഉറങ്ങുമ്പോള്‍ സ്വപ്നം കാണുകയെന്നത് ഒരു സാധാരണ കാര്യം മാത്രമാണ്. മുതിര്‍ന്നവരും കുഞ്ഞുങ്ങളുമൊക്കെ സ്വപ്നം കാണം. കുഞ്ഞുങ്ങള്‍ക്ക് കൂടുതല്‍ സ്വപ്നം കാണുമെന്നാണ് പറയുന്നത്.
സ്വപ്നങ്ങളും പല തരത്തിലുണ്ടാകാം. യഥാര്‍ത്ഥ ജീവിതവുമായി അടുത്തു നില്ക്കുന്ന പല കാര്യങ്ങളും സ്വപ്നത്തില്‍ വരാം. നടക്കാന്‍ സാധ്യതയില്ലാത്ത കാര്യങ്ങളും സ്വപ്നരൂപത്തില്‍ വരാറുണ്ട്.
ചില സ്വപ്നങ്ങള്‍ നടക്കാന്‍ പോകുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടാണെന്നു വിശ്വാസങ്ങളുമുണ്ട്. ഓരോ തരം സ്വപ്നങ്ങള്‍ക്കും ഒരോ തരം അര്‍ത്ഥങ്ങളും സാധാരണം.

എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും മൂത്രസഞ്ചി നിറഞ്ഞതായും മൂത്രമൊഴിയ്ക്കുവാന്‍ തോന്നുന്നതയായും സ്വപ്നം കാണാറുണ്ടോ, ഇത്തരം സ്വപ്നങ്ങള്‍ക്കു പിന്നില്‍ ചില വിശദീകരണങ്ങളുമുണ്ട്.
ചിലപ്പോള്‍ ഇത് ശരീരത്തിന്റെ ആവശ്യം കാണിക്കുന്ന സ്വപ്നമായിരിക്കും. മൂത്രശങ്കയുണ്ടാകുമ്പോള്‍ ചിലര്‍ ഇത്തരത്തില്‍ സ്വപ്നം കാണും. എന്നാല്‍ ഇത് പൂര്‍ണമായും സ്വപ്നമായിരിക്കുകയുമില്ല. ശരീരത്തിന്റെ ആവശ്യം സ്വപനരൂപത്തില് തോന്നുന്നുവെന്നേയുള്ളൂ. ഇതു സ്വപ്നമെന്നു പറയാമെങ്കിലും സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മില്‍ ചെറിയൊരു ഇഴയകലമേ കാണൂ.
ചിലപ്പോള്‍ മൂത്രശങ്കയുണ്ടാകുമ്പോള്‍ ശരീരവേദനയനുഭവപ്പെടുന്നതായും ചിലര്‍ സ്വ്പ്നം കാണാറുണ്ട്. മൂത്രസഞ്ചി നിറഞ്ഞാല്‍ ഇത് പിടിച്ചു നിര്‍ത്തുകയെന്നത് അവയവങ്ങള്‍ക്ക് വേദന നല്കുന്ന ഒരു അനുഭവം തന്നെയാണ്. ഇത്തരം വേദന നിറഞ്ഞ സ്വ്പ്നങ്ങളും മൂത്രമൊഴിയ്ക്കുവാനുള്ള ശാരീരിക ആവശ്യത്തെ കാണിയ്ക്കുന്നു.
മൂത്രമൊഴിയ്ക്കാനുള്ള തോന്നല്‍ ശക്തമാകുമ്പോള്‍ ദുസ്വപ്നങ്ങള്‍ കാണാറുണ്ടെന്നു പറയുന്നവരുമുണ്ട്. എന്നാല്‍ ഇതിനു പുറകില്‍ ശാസ്ത്രീയ വിശദീകരണങ്ങള്‍ യാതൊന്നുമില്ല. മൂത്രശങ്കയെ അവഗണിച്ചു കൊണ്ടു സുഖമായി ഉറങ്ങാനാവില്ല. ഇതു ചിലപ്പോള്‍ മാനസികമായി ശല്യപ്പെടുത്തുന്നുവെന്നേ ഇതിനു പുറകിലുള്ള കാരണമായി പറയാനാവൂ.
മൂത്രശങ്ക ദൂരീകരിച്ചില്ലെങ്കില്‍ ഇത് ശരീരത്തിനും ഇതുവഴി മനസിനും ഉറങ്ങുവാനുള്ള സുഖക്കുറവുണ്ടാക്കുമെന്നതാണ് അടിസ്ഥാനം. ഇത് ആരോഗ്യത്തിനും നല്ലതല്ല.



Click it and Unblock the Notifications
