Latest Updates
-
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഭാഗ്യദേവത കനിഞ്ഞേക്കും: ഇന്നത്തെ രാശിഫലത്തിൽ ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ശരീരത്തിന് കുളിർമയേകാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റം; ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാൻ ഞെട്ടിക്കുന്ന കാര്യങ്ങൾ! -
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗോ അതോ ക്രാഷ് ഡയറ്റോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏതാണ് നല്ലത്? -
ഉത്തരേന്ത്യയിൽ കാലാവസ്ഥാ മാറ്റം: കടുത്ത ചൂടിനും മഴയ്ക്കുമിടയിൽ വർക്കൗട്ട് ചെയ്യുന്നവർക്ക് എന്ത് സംഭവിക്കും?
ബോളിവുഡിലെ സുന്ദരി അമ്മമാര്‍
പഴയകാലത്തെ അമ്മമാരുടെ ലുക്കല്ല പുതിയ തലമുറയിലേത്. തടിച്ച് ചീര്‍ത്ത ശരീരവുമായി കാണുന്ന അമ്മമാരില്‍ നിന്ന് വ്യത്യസ്ഥമായി ഒതുങ്ങിയ, ദുര്‍മേദസില്ലാത്ത വടിവൊത്ത ശരീരം കാത്തുസൂക്ഷിക്കുന്ന പുതുതലമുറ അമ്മമാരുടേതാണ് ഈ കാലം. ബോളിവുഡിലെ പല പ്രമുഖ നടിമാരും അമ്മമാരായിക്കഴിഞ്ഞു. ഇവര്‍ സാധാരണ അമ്മമാര്‍ക്ക് പ്രചോദനം സൃഷ്ടിക്കുന്ന തരത്തില്‍ ശരീരഭംഗി കാത്തുസൂക്ഷിക്കുന്നവരുമാണ്.
പണസമ്പാദനത്തിനായി ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ ഗര്‍ഭവും, കുട്ടികളും വേണ്ടെന്ന് വെയ്ക്കാതെ പ്രസവിക്കുകയും എന്നാല്‍ ഇന്നും സുന്ദരികളായുമിരിക്കുന്ന ബോളിവുഡിലെ പ്രശസ്തരായ അമ്മമാരില്‍ ചിലരെ ഇവിടെ പരിചയപ്പെടാം.

ശില്പ ഷെട്ടി
പ്രസവശേഷം അല്പം പോലും തടി കൂടാത്ത ശില്പ ഷെട്ടി കൃത്യമായ ഫിറ്റ്നെസ് ശൈലി പിന്തുടരുന്നു. പ്രസവശേഷവും വ്യായാമമുറകളുടെ ഡി.വി.ഡികള്‍ പുറത്തിറക്കിയ ശില്പ തന്റെ ശരീര സൗന്ദര്യത്തിന് ക്രെഡിറ്റ് നല്‍കുന്നത് യോഗക്കാണ്.

ലാറ ദത്ത
സുന്ദരിയായ ഈ അമ്മ മുന്‍ മിസ് യൂണിവേഴ്സായിരുന്നു. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ ശ്രദ്ധാലുവായ ഇവര്‍ ഗര്‍ഭകാലത്തെ ഒരു വീഡിയോ തയ്യാറാക്കുകയും, ഫിറ്റ്നസ് വീഡിയോകള്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. പ്രസവശേഷം ഭാരം ക്രമീകരിച്ച് പൂര്‍വ്വാധികം തന്റെ ശരീരഭംഗി ഇവര്‍ കാത്തുസൂക്ഷിക്കുന്നു.

മലൈക്ക അറോറ ഖാന്
ബോളിവുഡിലെ ഏറ്റവും ശരീരവടിവുള്ള അമ്മമാരിലൊരാളാണ് മലൈക്ക. ഐറ്റം ഡാന്‍സുകളില്‍ മാത്രമല്ല, സെക്സി ലുക്കിലും, ആകര്ഷകത്വത്തിലും,വ്യക്തിത്വത്തിലും ഇവര്‍ തന്റെ കഴിവ് പ്രകടമാക്കുന്നു. ദിവസേന യോഗ ചെയ്തും, ജിംനേഷ്യത്തില്‍ ചെലവഴിച്ചുമാണ് തന്റെ സൗന്ദര്യം മലൈക്ക കാത്തുസൂക്ഷിക്കുന്നത്.

കാജോള്‍
ബോളിവുഡിലെ സുന്ദരിമാരിലൊരാളായിരുന്ന കാജോള്‍ മകളായ നൈസ ജനിച്ച് ഏഴ് വര്‍ഷത്തിന് ശേഷമാണ് യുഗ് എന്ന് പേരിട്ടിരിക്കുന്ന മകന് ജന്മമേകിയത്. രണ്ട് കുട്ടികളുടെ അമ്മയായിട്ടും കാജോള്‍ തന്റെ ശരീരഭംഗി നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കുന്നു.

സെലിന ജെയറ്റ്ലി
ഇരട്ട ആണ്‍കുട്ടികളുടെ മാതാവായ സെലിന ഒരു തരിപോലും ദുര്‍മേദസ് ശരീരത്തില്‍ വഹിക്കാന്‍ തയ്യാറാകാത്തവളാണ്. അല്പകാലത്തേക്ക് ബോളിവുഡില്‍ നിന്ന് മാറി നിന്നെങ്കിലും പ്രേക്ഷകര്‍ക്ക് ജനഷീന്‍ എന്ന ചിത്രത്തിലെ സെലിനയുടെ ബിക്കിനി വേഷം അത്ര എളുപ്പം മറക്കാനാവില്ല.

മാധുരി ദീക്ഷിത് നെനെ
തൊണ്ണൂറുകളില്‍ ബോളിവുഡില്‍ തിളങ്ങി നിന്ന മാധുരി 2002 ല്‍ സിനിമ വിട്ട് കുടുംബജീവിതത്തിലേക്ക് തിരിഞ്ഞു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആജാ നാച്ലെ എന്ന ചിത്രത്തിലൂടെ മടങ്ങി വന്ന മാധുരി ഇപ്പോള്‍ സിനിമയില്‍ സജീവമാണ്.

ട്വിങ്കിള്‍ ഖന്ന
ട്വിങ്കില്‍ ഖന്ന സിനിമയില്‍ വരുന്ന കാലത്ത് അത്ര സൗന്ദര്യമൊന്നും പ്രേക്ഷകര്‍ക്ക് കാണാനായില്ല. എന്നാല്‍ ട്വിങ്കിളിന്റെ മാതൃത്വവും, സിനിമയിലെ നേരവും തെളിഞ്ഞപ്പോള്‍ ആകര്‍ഷണീയമായ സൗന്ദര്യമാണ് പ്രേക്ഷകന് കാണാനാവുന്നത്. എന്നാല്‍ മറ്റ് പരിപാടികളില്‍ ശ്രദ്ധിക്കാതെ മകന് ആരവിനൊപ്പം പരമാവധി സമയം ചെലവഴിക്കാനാണ് ഇവര്‍ക്ക് താല്പര്യം.

കരിഷ്മ കപൂര്‍
ഒരു കാലത്ത് സെക്സി വേഷങ്ങളില്‍ തിളങ്ങിയ നടിയാണ് കരിഷ്മ കപൂര്‍.. എന്നാലിപ്പോള്‍ നീണ്ട മുടിയും, സ്വരത്തിലെ മാറ്റവുമായി കരിഷ്മ ഏറെ മാറിയിരിക്കുന്നു. എന്നാലും ഇവരിപ്പോളും സുന്ദരി തന്നെ.

രവീണ ടണ്ഠന്
വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ അത്ര വിജയമായിരുന്നില്ല രവീണ ടണ്ഠന്. എന്നാല്‍ രണ്ടുകുട്ടികള്‍ക്ക് ജന്മം നല്കിയ ശേഷവും ആകാരവടിവിന് തെല്ലും ഭംഗം വരാത്ത നടിയാണിവര്‍..

സൊണാലി ബെന്ദ്രെ
വെള്ളിത്തിരയില്‍ തിളങ്ങി നിന്ന ഒരു ഭൂതകാലമാണ് സൊണാലിയുടേത്. മോഡലും, താരവുമായി തിളങ്ങിയ ഇവരുടെ സൗന്ദര്യം ഇപ്പോഴും തെല്ലും ഉടവ് തട്ടാതെ യുവത്വത്തിന്റെ പ്രസരിപ്പോടെ തന്നെ നിലനില്ക്കുന്നു.

സുസന്‍ ഖാന്
ഭര്‍ത്താവ് ഋതിക് റോഷന്റെ നിഴലുപോലെ കഴിയാത്തവളാണ് സൂസന്.. ഇന്റീരിയര്‍ ഡിസൈനിംഗില്‍ കഴിവ് തെളിയിച്ച ഇവര്‍ രണ്ട് കുട്ടികളുടെ മാതാവായിട്ടും ഇപ്പോഴും സൗന്ദര്യത്തോടെ തന്നെയിരിക്കുന്നു.

മെഹര്‍ ജെസ്സിയ
ഓരോ തവണയും മെഹര്‍ ജെസ്സിയയെ കാണുമ്പോള്‍ പ്രേക്ഷകന് നെഞ്ചിടിപ്പ് കൂടും. ഈ സൂപ്പര്‍ മോഡല്‍ രണ്ട് പെണ്‍കുട്ടികളുടെ അമ്മയാണ് എന്നതാണ് യാഥാര്‍ത്ഥ്യം. നീന്തലിലും, ബാഡ്മിന്റണിലും സമയം ചെലവഴിച്ച് മെഹര്‍ തന്റെ ആകാരവടിവിന് ഭംഗം വരാതെ കാക്കുന്നു.

നന്ദിത ദാസ്
സംവിധായികയും, നടിയുമായി പേരെടുത്ത നന്ദിത ഒരമ്മ കൂടിയാണ്. തന്റെ മാതൃത്വം ആസ്വദിക്കുമ്പോളും ശരീരഭംഗിയും ഇവര്‍ കാത്തുസൂക്ഷിക്കുന്നു.

ശ്രീദേവി
ശ്രീദേവി പ്രായത്തിന് കീഴ്പ്പെടുത്താനാവാത്ത സൗന്ദര്യത്തിന്റെ സാക്ഷ്യമാണ്. ഇപ്പോഴും വശീകരിക്കുന്ന സൗന്ദര്യത്തിനുടമയായ ശ്രീദേവി അടുത്തകാലത്താണ് പത്മശ്രീ നേടിയത്. പുതുനിരയിലെ നായികമാരെ ഏറെ പിന്നിലാക്കാന്‍ ശ്രീദേവിയുടെ സൗന്ദര്യം ധാരാളമാണ്.

ഐശ്വര്യ റായ് ബച്ചന്
ഏറ്റവുമധികം മാധ്യമ ശ്രദ്ധനേടിയ ബോളിവുഡിലെ അമ്മയാണ് ഐശ്വര്യ റായ് ബച്ചന്. ബോളിവുഡിലെ സുന്ദരിമാരായ അമ്മമാരുടെ ലിസ്റ്റെടുത്താല്‍ അതിലേറ്റവും മുന്നില്‍ നില്ക്കുക ഐശ്വര്യ റായ് തന്നെയാവുമെന്നതില്‍ സംശയമില്ല.



Click it and Unblock the Notifications