Latest Updates
-
കത്തുന്ന വെയിലത്ത് തളരരുത്; ഉഷ്ണതരംഗത്തെ നേരിടാൻ വീട്ടിലുള്ള ഈ മാന്ത്രിക വഴികൾ പരീക്ഷിക്കൂ! -
നീറ്റ് 2026: പരീക്ഷാ ഹാളിൽ പരിഭ്രമമാണോ? ഈ ചെറിയ ശീലങ്ങൾ മാറ്റും നിങ്ങളുടെ റിസൾട്ട്! -
ഇനി നിയമക്കുരുക്കില്ല; ബലാത്സംഗ അതിജീവിതർക്ക് ആശ്വാസമായി സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ -
കടുത്ത ചൂടിലും തടി കുറയ്ക്കാം; വീട്ടിലിരുന്ന് സുരക്ഷിതമായി വ്യായാമം ചെയ്യാൻ ഇതാ ചില വഴികൾ -
മെയ് 3-ന് കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഉപ്പും പഞ്ചസാരയും വേണ്ട! മെറ്റ് ഗാലയിൽ തിളങ്ങാൻ ബോളിവുഡ് താരങ്ങൾ പട്ടിണി കിടക്കുന്നത് എന്തിന്? -
ഇന്ന് ചന്ദ്രൻ വൃശ്ചികം രാശിയിൽ: വിശാഖം മുതൽ അനിഴം വരെ; നിങ്ങളുടെ രാശിഫലവും ഇന്നത്തെ ശുഭമുഹൂർത്തവും അറിയാം -
ഇന്ന് വരിയൻ യോഗം; നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം ഉപയോഗിക്കൂ! -
ഇന്നത്തെ രാശിഫലം: മീനം, കുംഭം, ഇടവം, ചിങ്ങം രാശിക്കാർക്ക് ഇന്ന് ധനയോഗം; കരിയറിൽ വൻ കുതിച്ചുചാട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
ചുംബിക്കൂ, കൂടുതല്‍ കാലം ജീവിക്കൂ
ഒരു ചുംബനത്തില്‍ എന്താണ് ഇത്ര വലിയ കാര്യമെന്ന് നിങ്ങള്‍ സംശയിച്ചേക്കാം. സംശയം വേണ്ട, ഒരു ചുംബനത്തില്‍ പല കാര്യങ്ങളുമുണ്ട്. നമുക്ക് ഇഷ്ടടമുള്ള ഒരാള്‍ക്ക് ഒരു ചുംബനം നല്കാന് ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല. നാം ഒരാളെ ചുംബിക്കുമ്പോള്‍ അവരുടെ മനസ്സില്‍ ഒരു പ്രത്യേക സ്ഥാനം നേടുകയാണ് ചെയ്യുന്നത്. അതായത് ബന്ധങ്ങള്‍ ദൃഢമാക്കാന്‍ ചുംബനത്തിന് കഴിയും.
നമുക്ക് പ്രിയപ്പെട്ട ഒരാളെ ചുംബിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം എത്ര വലുതാണെന്ന് പറയേണ്ട കാര്യമില്ല. എന്നാല്‍ ഈ സന്തോഷത്തിന് പുറമെ മറ്റു പലതും ചുംബനം നമുക്ക് നല്‍കുന്നുണ്ട്. ചുംബനം നിങ്ങളുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കും! ഇതുപോലെ നാം പ്രതീക്ഷിക്കാത്ത ഒരുപിടി ഗുണങ്ങള്‍ ചുംബനത്തില്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. അത്തരം ചില ചുംബനക്കാര്യങ്ങള് ഇതാ.

മന:ശ്ശാന്തിയും വിശ്രമവും
ചുംബിക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ ഓക്സിടോസിന്‍ എന്ന ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. മന:ശ്ശാന്തി ലഭിക്കുന്നതിന് സഹായകരമായ ഹോര്‍മോണ്‍ ആണ് ഓക്സിടോസിന്‍. ഇതിന് പുറമെ എന്‍ഡോര്‍ഫിന്‍, ഡോപാമൈന്‍ തുടങ്ങിയ ഹോര്‍മോണുകളുടെ അളവിലും ഈ സമയത്ത് വര്‍ദ്ധന വരും. ശരീരത്തില്‍ ഡോപാമൈന്റെ അളവ് വര്‍ദ്ധിക്കുന്നത് സന്തോഷം പ്രദാനം ചെയ്യും.

സ്നേഹബന്ധം
ഓഫീസിലേക്ക് ഇറങ്ങുന്നതിന് മുമ്പ് പെട്ടെന്നുള്ള ഒരു ചുംബനം അല്ലെങ്കില്‍ ആസ്വദിച്ചുള്ള ഒരു നീണ്ട ചുംബനം. രണ്ടായാലും ആ ചുംബനം രണ്ട് വ്യക്തികള്‍ തമ്മിലുള്ള സ്നേഹബന്ധം പൂര്‍ണ്ണതയിലെത്തുന്ന നിമിഷങ്ങളില്‍ ഒന്നാണ്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ചുംബനം സര്‍വ്വസാധാരണമാണെന്ന് പറയാം. ഒരു മനുഷ്യന് തന്റെ ജീവിതത്തില്‍ ശരാശരി 20160 മിനിറ്റ് ചുംബനത്തിനായി ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാം
ചുംബനം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്ന വിശ്വാസത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ചുംബിക്കുമ്പോള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായകമായ അണുക്കള്‍ ഒരു ശരീരത്തില്‍ നിന്ന് മറ്റൊരു ശരീരത്തിലെത്തും. ഒരു രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ ശരീരം അതിന്റെ ലക്ഷണങ്ങള്‍ പല രൂപത്തില്‍ കാണിക്കുമെങ്കിലും ആ രോഗാണുവിനെ ചെറുക്കാന്‍ കൂടി ശരീരം പഠിക്കുന്നുണ്ട്.

വഴക്കും ചുംബനവും
വഴക്കിനും അടിപിടിക്കും ശേഷം പരസ്പരം കെട്ടിപ്പിടിച്ച് ചുംബിക്കുന്ന നായികാ-നായകന്മാരെ ഹോളിവുഡ് ചിത്രങ്ങളില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എത്ര വലിയ വഴക്കും ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാന്‍ ഒരൊറ്റ ചുംബനത്തിന് കഴിയുമെന്ന് സാരം. വഴക്ക് അവസാനിപ്പിക്കാന്‍ ചുംബനത്തെ ആശ്രയിക്കുന്നത് കൂടുതലും പുരുഷന്മാരാണ്.

മുമ്പോ? ശേഷമോ?
ലൈംഗിക ബന്ധത്തിന് മുമ്പ് ചുംബിക്കുന്നതാണോ ശേഷം ചുംബിക്കുന്നതാണോ നല്ലത്? സ്ത്രീകള്‍ അധികവും ലൈംഗിക ബന്ധത്തിന് ശേഷം ചുംബിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. എന്നാല്‍ മിക്ക പുരുഷന്മാര്ക്കും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ചുംബിക്കാനാണ് ഇഷ്ടം.

ആണും ചുംബനവും
ഒരു ബന്ധത്തിന്റെ ആഴം അളക്കുന്നതിനായാണ് സ്ത്രീകള്‍ ചുംബിക്കുന്നത്. എന്നാല്‍ പുരുഷന്മാര് ചുംബനത്തിലൂടെ ലൈംഗിക ബന്ധത്തിനുള്ള സാധ്യത തേടുന്നു. എന്നുകരുതി ഒരു പുരുഷന് ഈ ലക്ഷ്യം മാത്രം മുന്നില്‍ കണ്ടാണ് ചുംബിക്കുന്നതെന്ന് തെറ്റിദ്ധരിക്കേണ്ട.

പെണ്ണും ചുംബനവും
വ്യക്തികള്‍ തമ്മില്‍ എത്രമാത്രം മനപ്പൊരുത്തമുണ്ടെന്ന് പരസ്പരം മനസ്സിലാക്കാന്‍ ചുംബനത്തിലൂടെ കഴിയും. വളരെ കുറച്ചുകാലത്തെ പരിചയമുള്ള പുരുഷന്മാരുടെ സ്നേഹത്തിന്റെ തീവ്രത മനസ്സിലാക്കാന്‍ സ്ത്രീകള്‍ ചുംബനം ഉപയോഗിക്കുന്നു. ചുംബനത്തിന്റെ തീവ്രത, എണ്ണം എന്നിവയില്‍ നിന്ന് അവര്‍ ഇത് കൃത്യമായി മനസ്സിലാക്കും. ഒരു ബന്ധം മുന്നോട്ട് പോകാനുള്ള സാധ്യത അറിയാനും സ്ത്രീകള്‍ക്ക് ഒരുമ്മ മതി.

ശാരീരിക സ്രവങ്ങളുടെ കൈമാറ്റം
ചുംബിക്കുമ്പോള്‍ ഉമിനീര് പരസ്പരം കൈമാറാറുണ്ടെന്ന് പറയേണ്ട കാര്യമില്ലല്ലോ? എന്നാല്‍ ഉമിനീരില്‍ അടങ്ങിയിരിക്കുന്ന ധാതുലവണങ്ങള്‍ അടക്കമുള്ള പദാര്‍ത്ഥങ്ങള്‍ക്ക് പെണ്ണിന്റെ ലൈംഗിക ചിന്തകളെ സ്വാധീനിക്കാന്‍ കഴിയുമെന്ന കാര്യം എത്രപേര്‍ക്ക് അറിയാം.

മുഖവ്യായാമത്തിന് ചുംബനം
ശരീരത്തിലെ വിവിധ പേശികളുടെ വ്യായാമത്തിനായി നാം എന്തൊക്കെയാണ് ചെയ്യുന്നത്. എന്നാല്‍ മുഖത്തെ പേശികളുടെ വ്യായാമത്തിനായി ആരും കാര്യമായി ഒന്നും ചെയ്യാറില്ല. മുഖത്തെ പേശികളുടെ വ്യായാമത്തിനുള്ള ഉത്തമ മാര്‍ഗ്ഗമാണ് ചുംബനം. നാം ചുംബിക്കുമ്പോള്‍ മുഖത്തെ ഏതാണ്ട് 30 പേശികള്‍ അതില്‍ സജീവമായി പങ്കെടുക്കുന്നു.

ദൃഢമായ ബന്ധങ്ങള്‍
ചുംബനം വ്യക്തികള്‍ക്കിടയില്‍ വൈകാരിക ബന്ധം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ചില പുരുഷന്മാര് ലൈംഗിക ബന്ധത്തിന് ശേഷം കിടക്കയില്‍ നിന്ന് പെട്ടെന്ന് രക്ഷപ്പെടുന്നതിന്റെ കാരണവും ഇതു തന്നെയാണ്. കിടക്കയില്‍ തുടര്‍ന്നാല്‍ അത് ആലിംഗനത്തിലേക്കും ചുംബനത്തിലേക്കും നീളും. ചുംബനം ബന്ധത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കും. അത്തരം ബന്ധങ്ങളില്‍ എല്ലാ പുരുഷന്മാര്ക്കും താത്പര്യം ഉണ്ടാകണമെന്നില്ലല്ലോ?

ആരോഗ്യ ചുംബനം
വായുടെ മണവും രുചിയും ആരോഗ്യപ്രശ്നങ്ങളുടെ സൂചനയാകാം. ചുംബിക്കുമ്പോള്‍ വായുടെ മണവും രുചിയും അറിയാന്‍ കഴിയും. ഇതിലൂടെ ആരോഗ്യപ്രശ്നങ്ങളും മനസ്സിലാക്കാനാകും. ആരോഗ്യമുള്ള ജീവിതപങ്കാളികളെ ആഗ്രഹിക്കാത്ത സ്ത്രീകളും പുരുഷന്മാരും ഉണ്ടാകുമോ?

തടി കുറയ്ക്കാം
കൊഴുപ്പ് കത്തിച്ചു കളയുന്നതിനായി നാം പലവിധ വ്യായാമങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. ചുംബനവും നല്ലൊരു വ്യായാമാണ്. പെട്ടെന്നുള്ള ചുംബനത്തിന് ഏതാണ്ട് 2-3 കലോറി ഊര്‍ജ്ജം ആവശ്യമാണ്. വൈകാരികമായി ചുംബിക്കുമ്പോള്‍ നാം അഞ്ച് കലോറിക്ക് മുകളില്‍ ഊര്‍ജ്ജം ചെലവഴിക്കുന്നുണ്ട്. അതായത് വൈകാരികമായി കൂടുതല്‍ നേരം ചുംബിച്ചാല്‍ കൂടുതല്‍ ഊര്‍ജ്ജം നഷ്ടപ്പെടുത്താം.

ഇണങ്ങൂ അല്ലെങ്കില്‍ പിണങ്ങൂ
പരസ്പര ഐക്യം തിരിച്ചറിയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ചുംബനം. ആദ്യ ചുംബനം ഒരു ബന്ധത്തിലെ ആസിഡ് ടെസ്റ്റാകുന്നതിന് കാരണവും മറ്റൊന്നല്ല. രണ്ട് വ്യക്തികള്‍ തമ്മിലുള്ള മാനസ്സിക പൊരുത്തം കണ്ടുപിടിക്കാന്‍ ജീവശാസ്ത്രത്തിന് കഴിയും.

ഹോര്‍മോണ്‍ സമ്പന്നം
വായ് തുറന്നുള്ള ചുംബനം പുരുഷനില്‍ നിന്ന് ഹോര്‍മോണുകള്‍ സ്ത്രീയില്‍ എത്താന്‍ സഹായിക്കും. മ്യൂക്കസ് സ്തരത്തില്‍ നിന്ന് ടെസ്റ്റോസ്റ്റിറോണ്‍ പോലുള്ള ഹോര്‍മോണുകള്‍ വായിലേക്ക് കിനിഞ്ഞിറങ്ങും. ചുംബിക്കുമ്പോള്‍ പുരുഷനില്‍ നിന്ന് ഇത് സ്ത്രീയിലെത്തും. ടെസ്റ്റോസ്റ്റിറോണ്‍ ലൈംഗിക താത്പര്യം ഉണര്‍ത്തുകയും അതുവഴി ലൈംഗിക ബന്ധത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.



Click it and Unblock the Notifications