Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
ജോലിയില്‍ നിന്നും അവധിയെടുക്കണോ?
വിശ്രമമില്ലാത്ത ജീവിതത്തിനിടയില്‍ നിങ്ങള്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടാകില്ലേ, ജോലിയില്‍ നിന്നും ഒരു മോചനത്തിനായി. മേലധികാരിയോട് എന്ത് കാരണം, എങ്ങനെ പറയണമെന്നറിയാതെ കുഴഞ്ഞിട്ടില്ലേ. ജോലിയില്‍ നിന്നും മുങ്ങാന്‍ എല്ലായ്പ്പോഴും എളുപ്പമല്ല. ചില ജോലികള്‍ക്ക് നമ്മെ ആശ്രയിക്കുന്നവരുണ്ടാകാം.
പക്ഷേ സ്കിപ്പ് ചെയ്യണമെങ്കില്‍ നല്ല കാരണങ്ങള്‍ കണ്ടെത്തുക തന്നെ വേണം. കാലങ്ങളായുള്ള ചില കാരണങ്ങളുണ്ട് പലര്‍ക്കും എക്സ്ക്യൂസുകളായി ആരോഗ്യപ്രശ്നങ്ങള്‍, കുടുംബപ്രശ്നങ്ങള്‍, വ്യക്തിപരമായ പ്രശ്നങ്ങള്‍ എന്നിങ്ങനെ... പക്ഷേ ഇക്കാലത്ത് ഈ കാരണങ്ങള്‍ക്ക് ഡിമാന്റ് കുറവാണ്. പകരം കാരണങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നു. വിശ്വസിക്കുന്ന കേള്‍ക്കുമ്പോള്‍ വ്യത്യസ്തതയും റിയല്‍ എന്ന് തോന്നിപ്പിക്കുകയും ചെയ്യുന്ന കാരണങ്ങള്‍. അങ്ങനെയുള്ള ചില കാരണങ്ങളാണ് ഇനി പറയുന്നത്.
1.ഗോഡ് മാന്‍ വിസിറ്റ്
വിശുദ്ധനാടായ ഇന്ത്യയില്‍ ദൈവപുരുഷന്മാര് ഇഷ്ടം പോലെയുണ്ടല്ലോ. എതെങ്കിലും ആത്മീയപുരുഷന്‍ നിങ്ങളുടെ നാട്ടില്‍ വരുന്നുണ്ടെന്ന് ബോസിനോട് കള്ളം പറയുക. തീര്‍ച്ചയായും അവധി നല്‍കും നിങ്ങളുടെ ബോസ്, ബോസ് വിശ്വാസിയല്ലെങ്കില്‍ മാത്രമേ ഈ എക്സ്ക്യൂസ് ഏല്ക്കാതിരിക്കുകയുള്ളൂ. നിങ്ങള്‍ നിരീശ്വരവാദിയാണെന്ന തോന്നല്‍ ബോസിനുണ്ടാവുകയുമരുത്.
2.ചില ലീഗല്‍ പ്രശ്നങ്ങള്‍
ഇന്ത്യയില്‍ നിയമം അതിന്റെ വഴിക്ക് പോകുന്ന ഒന്നാണെന്ന് എല്ലാവര്‍ക്കുമറിയാം. ഒരു നിയമപ്രശ്നവും പെട്ടെന്ന് തീരില്ല. സത്യവാങ്ങ്മൂലം, സര്ട്ടിഫിക്കേഷന് അങ്ങനെ നൂറ് കാരണങ്ങള്‍ പറയാം. പറഞ്ഞ് പ്രതിഫലിപ്പിക്കുന്നതിലാണ് കാര്യം.
3.വിവാഹാലോചന
ഒരു പ്രായമെത്തിയാല്‍ ആണിനായാലും പെണ്ണിനായാലും വിവാഹാലോചനകളുടെ കാലമാണ്. ബോസിനോട് പറയൂ. പെണ്ണുകാണല്‍ ചടങ്ങുണ്ടെന്ന്. തീര്‍ച്ചയായും അവധി തരും.
4.സുഹൃത്തുക്കളുടെ ശവസംസ്കാരം
പഠിക്കുന്ന കാലം മുതലേ ഒരിക്കല്‍ മരിച്ച അപ്പൂപ്പന്മാരേയും അകന്ന ബന്ധുക്കളെയും ഇടയ്ക്കിടെ കൊല്ലുന്ന പതിവ് നമുക്കുണ്ടല്ലോ. അപ്പൂപ്പന്മാരും അകന്ന ബന്ധുക്കളും ഇപ്പോള്‍ കൂട്ടുകാര്‍ക്ക് വഴിമാറി. ഇപ്പോള്‍ കൂട്ടുകാര്‍ മരിച്ചു. അതിനാണ് ലീവ് അപേക്ഷ കൂടുതലും. ഒരിക്കല്‍ പറഞ്ഞ കൂട്ടുകാരനെ വീണ്ടും കൊല്ലാതെ നോക്കണം.
5.ഹെല്‍പ്പ് ഓള് സിന്‍ഡ്രം
വഴിയില്‍ അപകടത്തില്‍പ്പെട്ട ഒരു സ്ത്രീയെ സഹായിക്കാനാണ് ജോലിയെടുക്കേണ്ട നേരം നിങ്ങള്‍ ചെലവഴിച്ചതെന്ന് പറയുക.
ആലോചിച്ചാല്‍ ഇനിയും കിട്ടും ജോലിയില്‍ ഉപേക്ഷ കാണിക്കാന്‍ വിശ്വസനീയമായ നുണകള്‍. പറഞ്ഞു പഴകിയ നുണകള്‍ മറക്കൂ.



Click it and Unblock the Notifications
