For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നതെന്തിന്?

|

ഹൈന്ദവതയില്‍ തേങ്ങയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ശുഭകാര്യങ്ങള്‍ക്കായി തേങ്ങയുടയ്ക്കുന്നതും പൂജകള്‍ക്ക് തേങ്ങയുപയോഗിയ്ക്കുന്നതുമെല്ലാം ഇതില്‍ പെടും.

ശ്രീഫല എന്നാണ് തേങ്ങയെ സംസ്‌കൃതത്തില്‍ പറയുന്നത്. ദൈവത്തിന്റെ ഫലവര്‍ഗമെന്നാണ് ഇതു കൊണ്ടുദ്ദേശിയ്ക്കുന്നത്.

തേങ്ങയും ഹൈന്ദവവിശ്വാസങ്ങളുമായി എന്താണ് ബന്ധമെന്നു നോക്കാം,

ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നതെന്തിന് ?

ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നതെന്തിന് ?

പണ്ട് ഈശ്വരവിശ്വാസത്തിന്റെ ഭാഗമായി മൃഗങ്ങളെയും മനുഷ്യരേയും കുരുതി കൊടുക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ആദിശങ്കരന്റെ തത്വപ്രകാരം ഹിംസ പാപമാണെന്ന വാസ്തവം തിരിച്ചറിഞ്ഞു. തേങ്ങയ്ക്ക മനുഷ്യന്റെ തലയോടു സാമ്യമുള്ളതിനാല്‍ തേങ്ങയുടയ്ക്കുന്നത് ബലിയ്ക്കു പകരമാണെന്നു കരുതുന്നു.

ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നതെന്തിന് ?

ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നതെന്തിന് ?

മറ്റുള്ളവരുടെ കണ്ണു പറ്റിയാല്‍ ദോഷമാണെന്നു പൊതുവെ ചിന്തയുണ്ട്. ്ഈ ദോഷം അകറ്റുന്നതിന് ഏഴു തവണ തലയ്ക്കു ചുറ്റും തേങ്ങായുഴിഞ്ഞ് ഉടയ്ക്കുന്നു.

ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നതെന്തിന് ?

ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നതെന്തിന് ?

നിങ്ങള്‍ക്ക് രാഹുവിന്റെ ദോഷമുണ്ടെങ്കില്‍ ഒരു തേങ്ങ ബുധനാഴ്ച രാത്രി തലയ്ക്കു സമീപം വച്ച് കിടന്നുറങ്ങുക. പിറ്റേന്നു രാവിലെ ഇത് ഗണപതിയ്ക്കു സമര്‍പ്പിയ്ക്കാം.

ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നതെന്തിന് ?

ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നതെന്തിന് ?

ശനിദോഷമകറ്റാന്‍ തേങ്ങാമുറിയില്‍ എള്ളുതിരി കത്തിയ്ക്കുന്നത് പതിവാണ്. ഇതുപോലെ ഒരു കറുത്ത തുണിയില്‍ ബാര്‍ലി, ഒരു തേങ്ങ, കറുത്ത ഉഴുന്ന് എന്നിവ ഒരുമിച്ചു കെട്ടി വയ്ക്കുക. തലയ്ക്കു ചുറ്റും ഇത് ഏഴു തവണ ഉഴിഞ്ഞ് ഒഴുകുന്ന വെള്ളത്തില്‍ ഇടുക.

ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നതെന്തിന് ?

ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നതെന്തിന് ?

കുങ്കുമത്തില്‍ ജാസ്മിന്‍ ഓയില്‍ ചേര്‍ത്ത് ചാലിക്കുക. ഇതുകൊണ്ട് ചൊവ്വാഴ്ച ഒരു തേങ്ങയില്‍ സ്വാസ്തിക് ചിഹ്നം വരയ്ക്കു. ഇത് ഗണപതിയ്ക്ക് സമര്‍പ്പിയ്ക്കുന്നത് സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് അറുതി നല്‍കും.

ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നതെന്തിന് ?

ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നതെന്തിന് ?

കൂടോത്രത്തില്‍ വിശ്വാസമുണ്ടോ, ഇതിന്റെ ദോഷം ഒഴിവാക്കാന്‍ തേങ്ങ, കുങ്കുമം, കര്‍പ്പൂരം, പൂമാല എന്നിവ ഒരുമിച്ച് ദുര്‍ഗയുടെ ക്ഷേത്രത്തില്‍ ചൊവ്വ, ശനി, ഞായര്‍ ദിവസങ്ങളില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിയ്ക്കുക.പിന്നീട് കര്‍പ്പുരം കൊണ്ട് ആരതിയുഴിയുക.

Read more about: life ജീവിതം
English summary

Coconut Significance Hindusim

Breaking coconuts in front of a God and Goddesses idol is a common practice in India. Coconut is an essential offering in almost all rituals of Hinduism. Every new venture of an individual is started by breaking a coconut in front of the idol. Be it any wedding, festival or any important puja, coconut is a must-have item on the list. Have you wondered why coconuts is an essential item in every Hindu ritual? Let us find out.
Story first published: Saturday, November 16, 2013, 12:36 [IST]
X
Desktop Bottom Promotion