Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നതെന്തിന്?
ഹൈന്ദവതയില്‍ തേങ്ങയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ശുഭകാര്യങ്ങള്‍ക്കായി തേങ്ങയുടയ്ക്കുന്നതും പൂജകള്‍ക്ക് തേങ്ങയുപയോഗിയ്ക്കുന്നതുമെല്ലാം ഇതില്‍ പെടും.
ശ്രീഫല എന്നാണ് തേങ്ങയെ സംസ്കൃതത്തില്‍ പറയുന്നത്. ദൈവത്തിന്റെ ഫലവര്ഗമെന്നാണ് ഇതു കൊണ്ടുദ്ദേശിയ്ക്കുന്നത്.
തേങ്ങയും ഹൈന്ദവവിശ്വാസങ്ങളുമായി എന്താണ് ബന്ധമെന്നു നോക്കാം,

ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നതെന്തിന് ?
പണ്ട് ഈശ്വരവിശ്വാസത്തിന്റെ ഭാഗമായി മൃഗങ്ങളെയും മനുഷ്യരേയും കുരുതി കൊടുക്കുന്ന പതിവുണ്ടായിരുന്നു. എന്നാല്‍ ആദിശങ്കരന്റെ തത്വപ്രകാരം ഹിംസ പാപമാണെന്ന വാസ്തവം തിരിച്ചറിഞ്ഞു. തേങ്ങയ്ക്ക മനുഷ്യന്റെ തലയോടു സാമ്യമുള്ളതിനാല്‍ തേങ്ങയുടയ്ക്കുന്നത് ബലിയ്ക്കു പകരമാണെന്നു കരുതുന്നു.

ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നതെന്തിന് ?
മറ്റുള്ളവരുടെ കണ്ണു പറ്റിയാല്‍ ദോഷമാണെന്നു പൊതുവെ ചിന്തയുണ്ട്. ്ഈ ദോഷം അകറ്റുന്നതിന് ഏഴു തവണ തലയ്ക്കു ചുറ്റും തേങ്ങായുഴിഞ്ഞ് ഉടയ്ക്കുന്നു.

ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നതെന്തിന് ?
നിങ്ങള്‍ക്ക് രാഹുവിന്റെ ദോഷമുണ്ടെങ്കില്‍ ഒരു തേങ്ങ ബുധനാഴ്ച രാത്രി തലയ്ക്കു സമീപം വച്ച് കിടന്നുറങ്ങുക. പിറ്റേന്നു രാവിലെ ഇത് ഗണപതിയ്ക്കു സമര്‍പ്പിയ്ക്കാം.

ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നതെന്തിന് ?
ശനിദോഷമകറ്റാന്‍ തേങ്ങാമുറിയില്‍ എള്ളുതിരി കത്തിയ്ക്കുന്നത് പതിവാണ്. ഇതുപോലെ ഒരു കറുത്ത തുണിയില്‍ ബാര്‍ലി, ഒരു തേങ്ങ, കറുത്ത ഉഴുന്ന് എന്നിവ ഒരുമിച്ചു കെട്ടി വയ്ക്കുക. തലയ്ക്കു ചുറ്റും ഇത് ഏഴു തവണ ഉഴിഞ്ഞ് ഒഴുകുന്ന വെള്ളത്തില്‍ ഇടുക.

ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നതെന്തിന് ?
കുങ്കുമത്തില്‍ ജാസ്മിന് ഓയില്‍ ചേര്‍ത്ത് ചാലിക്കുക. ഇതുകൊണ്ട് ചൊവ്വാഴ്ച ഒരു തേങ്ങയില്‍ സ്വാസ്തിക് ചിഹ്നം വരയ്ക്കു. ഇത് ഗണപതിയ്ക്ക് സമര്‍പ്പിയ്ക്കുന്നത് സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് അറുതി നല്‍കും.

ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കുന്നതെന്തിന് ?
കൂടോത്രത്തില്‍ വിശ്വാസമുണ്ടോ, ഇതിന്റെ ദോഷം ഒഴിവാക്കാന്‍ തേങ്ങ, കുങ്കുമം, കര്‍പ്പൂരം, പൂമാല എന്നിവ ഒരുമിച്ച് ദുര്‍ഗയുടെ ക്ഷേത്രത്തില്‍ ചൊവ്വ, ശനി, ഞായര്‍ ദിവസങ്ങളില്‍ സമര്‍പ്പിച്ച് പ്രാര്‍ത്ഥിയ്ക്കുക.പിന്നീട് കര്‍പ്പുരം കൊണ്ട് ആരതിയുഴിയുക.



Click it and Unblock the Notifications
