Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
മാറ്റത്തിന്റെ കാറ്റേറ്റ് താരറാണിമാര്‍
കാലത്തിനൊത്ത് കോലം കെട്ടണമെന്ന് പഴമക്കാര്‍ പറയും. ഇത് എല്ലാവരും പ്രാവര്ത്തികമാക്കാറില്ലെങ്കിലും മാറ്റങ്ങളെ കൈ നീട്ടി സ്വീകരിക്കുന്നവരാണ് പല സിനിമാതാരങ്ങളും. പ്രത്യേകിച്ച് താരസുന്ദരിമാര്‍.
ഇത്തരം മാറ്റങ്ങള്‍ മലയാളി താരസുന്ദരിമാര്‍ക്കും വന്നിട്ടുണ്ട്. സിനിമാലോകത്ത് കാല്കുത്തുമ്പോഴുള്ള താരങ്ങള്‍ പലരും രൂപഭാവങ്ങളില്‍ ഇത്തരം മാറ്റങ്ങള്‍ കയ്യും നീട്ടി സ്വീകരിക്കുന്നവരാണ്.
മേക്കപ്പിലൂടെയും കൃത്യമായ വ്യായാമ ചിട്ടകളിലൂടെയും ഇത്തരം മാറ്റങ്ങള്‍ വരുത്തിയ ചില താരസുന്ദരിമാരെ കാണൂ. താരങ്ങളുടെ മേക്ക് ഓവര്‍ മിക്കപ്പോഴും ഇവര്‍ക്ക് പ്ലസ് പോയന്റാകാറാണ് പതിവ്.

മാറ്റത്തിന്റെ കാറ്റേറ്റ് താരറാണിമാര്‍
താരങ്ങളില്‍ ഏറ്റവും മാറ്റം ഭാവനയ്ക്കു തന്നെയാണെന്നു പറയാ. വന്ന കാലത്തെ ഭാവനയല്ല, ഇപ്പോഴുള്ളത്. കഠിനമായ വ്യായാമ, ഭക്ഷണചിട്ടകളിലൂടെ ശരീരഭാരം കുറച്ച്, മുടി സ്ട്രെയ്റ്റ് ചെയ്ത്, മുഖത്തും ദേഹത്തും വരെ മാറ്റങ്ങള്‍ വരുത്തി തികച്ചും മോഡേണായിക്കഴിഞ്ഞു ഭാവന.

മാറ്റത്തിന്റെ കാറ്റേറ്റ് താരറാണിമാര്‍
അവസരങ്ങള്‍ വേണമെങ്കില്‍ മോഡേണാകണം, ബോള്‍ഡാകണം എന്ന തിരിച്ചറിവു നേടിയ നടിയാണ് രമ്യ നമ്പീശന്. സിനിമിയില്‍ വന്നപ്പോഴുള്ള നാടന്‍ ഇമേജില്‍ നിന്ന് രമ്യ ഏറെ മാറിക്കഴിഞ്ഞു. മുടിയുടെ നീളം കുറച്ച്, നീളന്‍ മുടിയാക്കി, തടി കുറച്ച് രമ്യയും ഗ്ലാമര്‍ ഗേളായിക്കഴിഞ്ഞും.

മാറ്റത്തിന്റെ കാറ്റേറ്റ് താരറാണിമാര്‍
മലയാളത്തില്‍ നിന്നും തുടങ്ങി അന്യഭാഷകളില്‍ വെന്നിക്കൊടി പാറിച്ച നയന്‍താരയുടെ മാറ്റവും എടുത്തു പറയുക തന്നെ വേണം. തടി കുറച്ചും മുടി മാറ്റിയുമെല്ലാം നയന്‍താരയും മാറിക്കഴിഞ്ഞിട്ട് കാലമേറെയായി.

മാറ്റത്തിന്റെ കാറ്റേറ്റ് താരറാണിമാര്‍
ശാലീനസുന്ദരിയായി അരങ്ങിലെത്തിയ ഭാമയും മാറിക്കഴിഞ്ഞു. മേക്കപ്പ്, ഹെയര്‍ സ്റ്റൈല്‍ മേഖലകളിലാണ് ഭാമയുടേയും മാറ്റം.

മാറ്റത്തിന്റെ കാറ്റേറ്റ് താരറാണിമാര്‍
ഇപ്പോള്‍ മലയാളത്തിലില്ലെങ്കിലും അസിനും അക്ഷരം കുറിച്ചത് മലയാള സിനിമയില്‍ നിന്നു തന്നെയാണ്. പൊതുവേ മെലിഞ്ഞിരുന്ന അസിന് കൂടുതല്‍ തടി കുറച്ചും. മുടിയിലും മേക്കപ്പിലുമെല്ലാം മാറ്റങ്ങള്‍ വരുത്തി.

മാറ്റത്തിന്റെ കാറ്റേറ്റ് താരറാണിമാര്‍
അയലത്തെ പെണ്‍കുട്ടിയെന്ന ഇമേജുള്ള കാവ്യയും മാറിക്കഴിഞ്ഞു. പൊതുവെ തടിച്ച പ്രകൃതമായിരുന്ന കാവ്യ തടി കുറയ്ക്കാന്‍ തയ്യാറായി. ശാലീന സുന്ദരിയില്‍ നിന്നും മോഡേണ്‍ ഭാവങ്ങളിലേക്കു മാറാന്‍ സ്ട്രെയ്റ്റ് ചെയ്ത മുടി ഉപകരിച്ചു. വിവാഹത്തിനു ശേഷമുള്ള രണ്ടാം വരവിലാണ് കാവ്യ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിച്ചതെന്നു പറയാം.

മാറ്റത്തിന്റെ കാറ്റേറ്റ് താരറാണിമാര്‍
അര്‍ച്ചന കവിയും മാറിക്കഴിഞ്ഞു. മോഡേണ്‍ രൂപത്തിലാണ് അര്‍ച്ചനയും ഇപ്പോള്‍. മുടിയിലും മേയ്ക്കപ്പിലും വസ്ത്രധാരണത്തിലുമെല്ലാം ഈ മാറ്റങ്ങള്‍ ദൃശ്യവുമാണ്.

മാറ്റത്തിന്റെ കാറ്റേറ്റ് താരറാണിമാര്‍
വന്നു കയറിയ നിഷ്കളങ്കമായ മുഖഭാവത്തില്‍ നിന്നും മീരാ ജാസ്മിനും വളരെയേറെ മാറിക്കഴിഞ്ഞു. മുടിയിലെയും മേയ്ക്കപ്പിലേയും പരീക്ഷണങ്ങള്‍ മോഡേണ്‍ പെണ്‍കുട്ടിയെന്ന ധാരയിലേക്ക് മീരയേയും മാറ്റിയിരിക്കുന്നു.

മാറ്റത്തിന്റെ കാറ്റേറ്റ് താരറാണിമാര്‍
മീരാ നന്ദനും വന്നപ്പോഴുള്ള ശാലീനതയില്ല, ഇപ്പോള്‍. വല്ലാത്ത മാറ്റങ്ങള്‍ പറയാനില്ലെങ്കിലും മീരയും മോഡേണായിപ്പോയി.



Click it and Unblock the Notifications
