Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
കരയാന്‍ മടിക്കേണ്ട !
പലരും കരയുന്നത് വൈകാരികമായി ഏറെ പ്രയാസങ്ങള്‍ നേരിടുമ്പോളാണ്. കരച്ചിലെന്നത് മനസിലെ സംഘര്‍ഷാവസ്ഥക്ക് അയവ് നല്‍കുന്നതാണെന്ന് പലര്‍ക്കും അറിയില്ല.
വൈകാരികമായ, മനസില്‍ തടഞ്ഞ് നിര്‍ത്തിയ പ്രയാസങ്ങളെ കണ്ണുനീരൊഴുക്കി കഴുകിക്കളയാനാവും. ചിലപ്പോള്‍ കരയുന്നത് സന്തോഷം കൊണ്ടാവാനും സാധ്യതയുണ്ട്. എന്നാല്‍ കേവലമൊരു വികാരപ്രകടനം എന്നതിലുപരി ആരോഗ്യപരമായ പല ഗുണങ്ങളുമുള്ളതാണ് കരച്ചില്.. അത്തരം ചില ഗുണങ്ങളാണ് ഇവിടെ പറയുന്നത്.

കരച്ചില് പലവിധം
കരച്ചിലിനെ മൂന്നായി തിരിച്ചിരിക്കുന്നു. ഇവയോരോന്നിലും ഉണ്ടാകുന്ന കണ്ണുനീരിന് ഘടനാപരമായ മാറ്റമുണ്ടെന്നാണ് കണ്ടെത്തലുകള്‍.

വൈകാരികമായ കരച്ചില്
വികാരത്തള്ളിച്ചയില്‍ കരയുന്നവരാണേറെയും. ഇത് ദുഖം കൊണ്ടോ, നിരാശ കൊണ്ടോ, മാനസിക സംഘര്‍ഷം കൊണ്ടോ, സന്തോഷം കൊണ്ടോ ആവാം.

അടിസ്ഥാനപരമായ കരച്ചില്
ലാക്രിമല്‍ ഗ്രന്ഥിയില്‍ നിന്ന് കണ്ണുനീരുല്പാദിപ്പിക്കപ്പെടുന്നതാണിത്. കണ്ണുകളെ ബാക്ടീരിയകളില്‍ നിന്ന് സംരക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം.

കണ്ണ് നിറയല്‍
കണ്ണിന് അസ്വസ്ഥതയോ, പുറമേ നിന്ന് എന്തെങ്കിലും കണ്ണില്‍ സ്പര്‍ശിക്കുകയോ ചെയ്താല്‍ ഇത് സംഭവിക്കും.

കാഴ്ച വര്‍ദ്ധിപ്പിക്കുന്നു
കാഴ്ച കൂടുതല്‍ വ്യക്തമാക്കാന്‍ കണ്ണുനീര് സഹായിക്കും. കണ്ണിലെ പാടയിലെ ജലാംശം വറ്റുന്നത് മൂലം കാഴ്ചയില്‍ മങ്ങല്‍ അനുഭവപ്പെടാം. കരയുമ്പോള്‍ കണ്ണുകള്‍ ജലാംശമുള്ളതാവുകയും കാഴ്ച കൂടുതല്‍ വ്യക്തമാവുകയും ചെയ്യും.

കണ്ണ ശുദ്ധിയാക്കുന്നു
ശരീരത്തിലെ മറ്റ് ഭാഗങ്ങളെ പോലെ തന്നെ കണ്ണിലും ബാക്ടീരിയകളുണ്ടാകും. എന്നാല്‍ അവയെ ചെറുക്കാനുള്ള കഴിവുള്ളതാണ് കണ്ണുനീര്. ലിസോസോം എന്ന കണ്ണുനീരിലെ ഘടകം അഞ്ച് മിനുട്ടിനകം 90-95 ശതമാനം ബാക്ടീരിയകളെ ഇല്ലാതാക്കും.

മാനസിക സംഘര്‍ഷം കുറയ്ക്കുന്നു
നിങ്ങള്‍ മാനസികമായി സംഘര്ഷാവസ്ഥയിലായിരിക്കുമ്പോള് ശരീരത്തിലെ രാസമാറ്റങ്ങളുടെ ഫലമായി ചില അസന്തുലിതാവസ്ഥകളും ഉണ്ടാകും. കരയുന്നത് വഴി ഇതില്ലാതാക്കാം. മാനസിക സംഘര്‍ഷം ഉണ്ടാകുമ്പോള്‍ കരയുന്നത് വഴി സമ്മര്‍ദ്ധം കുറയ്ക്കാനാവും. വൈകാരികമായ കരയുമ്പോള്‍ ആഡ്രിനോകോര്ട്ടികോട്രോപിക്, ലൂസിന് എന്സഫാലിന് തുടങ്ങിയ ഹോര്‍മോണുകളെ പുറന്തള്ളുകയും ആശ്വാസം ലഭിക്കുകയും ചെയ്യും.

ടോക്സിനുകളെ പുറന്തള്ളുന്നു
ശരീരത്തിലെ ജൈവ വിഷങ്ങളെയാണ് ടോക്സിന് എന്ന് പറയുന്നത്. സാധാരണ കണ്ണുനീരില്‍ 98 ശതമാനം ജലമാണ്. എന്നാല്‍ വൈകാരികമായുള്ള കരച്ചിലില്‍ പുറത്ത് വരുന്ന കണ്ണുനീരില്‍ ഹോര്‍മോണുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ പുറത്ത് പോകുമ്പോള്‍ ആശ്വാസം ലഭിക്കും. വൈകാരികമായ സമ്മര്‍ദ്ധം മുലം ശരീരത്തിലുണ്ടാകുന്ന വിവിധ തരം ടോക്സിനുകളെ കണ്ണുനീര് പുറന്തള്ളും.

കണ്ണിനുണ്ടാകുന്ന അസ്വസ്ഥതകളെ തടയുന്നു
ഉള്ളി മുറിക്കുമ്പോള്‍ എന്തുകൊണ്ടാണ് കണ്ണ് നിറയുന്നതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഉള്ളിയില്‍ അടങ്ങിയിരിക്കുന്ന ചില എന്‍സൈമുകളാണ് ഇതിന് കാരണം. അതുപോലെ തന്നെ പൊടികളും മറ്റും കണ്ണില്‍ പോയാല്‍ കണ്ണ് നിറയും. കണ്ണ് നിറഞ്ഞൊഴുകുമ്പോള്‍ കണ്ണിനുള്ളില്‍ പെട്ട ഇത്തരം വസ്തുക്കള്‍ പുറത്തേക്ക് പോകുന്നു.

കരച്ചിലും ആരോഗ്യവും
വൈകാരികമായ കാരണങ്ങളാലുള്ള കരച്ചിലിലുണ്ടാകുന്ന കണ്ണുനീരില്‍ 24 ശതമാനം ആല്ബുമിന് പ്രോട്ടീന്‍ അധികം അടങ്ങിയിരിക്കുന്നു. ഇത് ശാരീരിക പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കാന്‍ സഹായിക്കുന്നതാണ്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ധം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ വര്‍ദ്ധിച്ച മാനസിക സമ്മര്‍ദ്ധം കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് കരച്ചില് ഒരു പ്രതിവിധിയാണ്.

ആശ്വാസം
പ്രശ്നങ്ങളുണ്ടാകുമ്പോള്‍ അതിന്റെ വിഷമങ്ങളില്‍ നിന്ന് ആശ്വാസം ലഭിക്കാന്‍ കരച്ചില് സഹായിക്കും. കരച്ചില് അവസാനിക്കുമ്പോള്‍ തലച്ചോറും, ഹൃദയവും, അവയവവ്യവസ്ഥയും നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങുകയും അത് ആശ്വാസം നല്‍കുകയും ചെയ്യും.



Click it and Unblock the Notifications
