Latest Updates
-
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ഭാഗ്യദേവത കനിഞ്ഞേക്കും: ഇന്നത്തെ രാശിഫലത്തിൽ ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ തിരുത്തിയില്ലെങ്കിൽ പണി പാളും! -
കത്തുന്ന വെയിലിൽ തളരരുത്; ശരീരത്തിന് കുളിർമയേകാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
മെയ് മാസത്തിലെ കാലാവസ്ഥാ മാറ്റം; ഗർഭിണികളും പിസിഒഎസ് ഉള്ളവരും അറിയാൻ ഞെട്ടിക്കുന്ന കാര്യങ്ങൾ! -
ഇന്റർമിറ്റന്റ് ഫാസ്റ്റിംഗോ അതോ ക്രാഷ് ഡയറ്റോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഏതാണ് നല്ലത്? -
ഉത്തരേന്ത്യയിൽ കാലാവസ്ഥാ മാറ്റം: കടുത്ത ചൂടിനും മഴയ്ക്കുമിടയിൽ വർക്കൗട്ട് ചെയ്യുന്നവർക്ക് എന്ത് സംഭവിക്കും?
ഗ്രഹങ്ങളുടെ സ്വാധീനത്തിന് കല്ലുകളും
ആഭരണങ്ങള്‍ സ്ത്രീകള്‍ക്ക് പൊതുവെ ഒരു ഹരമാണെന്നു പറയാം. ആഭരണങ്ങളെക്കുറിച്ചു പഠിയ്ക്കുന്നതിനെ ജെമോളജി എന്നാണ് പറയുക. ഇതിനെക്കുറിച്ച് ഗവേഷണം നടത്തുകയും പഠിപ്പിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്.
അമിത് ദോഷി അമേരിക്കയില്‍ താമസിക്കുന്ന ഒരു പ്രശസ്ത ഇന്ത്യന്‍ ജെമോളജിസറ്റാണ്. പ്രസിദ്ധമായ സ്വരോസ്കി ബ്രാന്റിനു വേണ്ടി ജ്വല്ലറികള്‍ ഇദ്ദേഹം ഡിസൈന്‍ ചെയ്തിട്ടുണ്ട്.

അമിത് ദോഷി
അമേരിക്കയിലെ ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിനു മുന്പില് അമിത് ദോഷി.

വൈറ്റ് പേള്‍
വൈറ്റ് പേള്‍ അഥവാ മൂണ്‍സ്റ്റോണ്‍ വച്ച ആഭരണങ്ങള്‍ ഒരു വ്യക്തിയ്ക്ക് നല്ല സ്വാഭാവം, ആരോഗ്യം, സമ്പത്ത് എന്നിവയുണ്ടാകാന്‍ സഹായിക്കുന്നു. ബിസിനസ് താല്‍പര്യങ്ങളുള്ളവര്‍ക്കു ധരിക്കുവാന്‍ പറ്റിയ ഒന്നാണിത്. ജാതകവശാല്‍ ചന്ദ്രന്റെ സ്വാധീനം കൂടുതലെങ്കില്‍ ഇത്തരക്കാര്‍ തീര്ച്ചായായും ധരിച്ചിരിക്കേണ്ട ഒന്ന്.

ടോപാസ്
വ്യാഴസ്വാധീനം കൂടുതലുള്ളവര്‍ ഇളംമഞ്ഞ നിറത്തിലുള്ള ടോപാസ് കല്ല് ധരിയ്ക്കുന്നത് നന്നായിരിക്കും. ഇത് ആത്മവിശ്വാസം, ആത്മീയത, മനുഷ്യത്വപരമായ ഗുണങ്ങള്‍ എന്നിവയ്ക്കു സഹായിക്കും. ദേഷ്യം നിയന്ത്രിക്കാനും നേതൃഗുണങ്ങള്‍ നല്‍കാനും ഇത് നല്ലതു തന്നെ.

ഓറഞ്ച് സിര്‍കോണ്‍
ഓറഞ്ച് സിര്‍കോണ്‍ ധരിക്കുന്നത് പ്രചോദനമുണ്ടാകാനും തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമായി മനസിലാകാനും സഹായിക്കുന്ന ഒന്നാണ്. ധനം, ഭാഗ്യം എന്നിവ കൊണ്ടുവരാന്‍ ഇത് സഹായിക്കും.

എമറാള്‍ഡ്
ബുധനാണ് നി്ങ്ങളുടെ ജാതകത്തില്‍ കൂടുതല്‍ സ്വാധീനമെങ്കില്‍ പച്ച നിറത്തലുള്ള എമറാള്‍ഡ് ധരിയ്ക്കുന്നതാണ് നല്ലത്. ഇത് ഒരാളുടെ കഴിവുകളെ പരിപോഷിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. സന്തോഷം, ഭാഗ്യം, ബഹുമാനം എന്നിവ നല്കുന്ന കല്ലാണിത്.

ഡയമണ്ട്
ഇക്കൂട്ടത്തില്‍ ഏറ്റവും പ്രശസ്തമായത് ഡയമണ്ടാണെന്നു പറയാം. ഇത് ആകര്‍ഷണവും, സൗന്ദര്യവും നല്കുമെന്നു വിശ്വസിക്കുന്നു. സമ്പത്തും മാനുഷിക ഗുണങ്ങളും നല്‍കാനും ഇതിന് സാധിയ്ക്കും.

ക്രിസോബെറിയല് ക്യാറ്റ്സ് ഐ
ക്രിസോബെറിയല് ക്യാറ്റ്സ് ഐ എന്നാണ് ഇളം പച്ച നിറത്തിലുള്ള ഈ കല്ല് അറിയപ്പെടുന്നത്. കേതുവിന്റെ ദോഷഫലങ്ങള്‍ അകറ്റാന്‍ ഇത് സഹായിക്കും. പണം നല്‍കാനും ദുഷ്ടശക്തികളെ അകറ്റാനും ഇത് സഹായിക്കും.

ശനി
ശനിയുടെ അപഹാരങ്ങള്‍ മാറാന്‍ ബ്ലൂ സഫയര്‍ ധരിയ്ക്കുന്നത് നല്ലതായിരിക്കും. ഇത് ധരിക്കുന്നവര്‍ക്ക് ജീവിതയാഥാര്‍ത്ഥ്യങ്ങളോട് പൊരുത്തപ്പെടാനും ചിട്ടയുള്ളയൊരു ജീവിതം നയിക്കുവാനും സാധിയ്ക്കുമെന്നാണ് വിശ്വാസം.

ചൊവ്വ
ചൊവ്വയുടെ സ്വാധീനമാണ് ജാതകത്തില്‍ കൂടുതലെങ്കില്‍ റെഡ് കോറല്‍ ധരിയ്ക്കുന്നത് നല്ലതായിരിക്കും. ഇത് ഒരാളുടെ ജാതകത്തില്‍ പൊസറ്റീവായ കാര്യങ്ങള്‍ സംഭവിക്കാന്‍ സഹായിക്കും. ശക്തി, ധൈര്യം, ബുദ്ധി തുടങ്ങിയ കാര്യങ്ങള്‍ നല്കുവാന് റെഡ് കോറല്‍ ധരിയ്ക്കുന്നത് സഹായിക്കും.
അമിത് ദോഷിയുമായുള്ള അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
ജെമോളജി ഒരു വ്യത്യസ്ത വിഷയമാണ്. ഇതില്‍ താങ്കള്‍ക്ക് താല്പര്യം തോന്നിയതിനു കാരണം ?
അപൂര്‍വവും വ്യത്യസ്തവുമായതു കൊണ്ടാണ് ഈ ശാഖയില്‍ താല്പര്യം തോന്നിയത്. ഇന്ത്യയില്‍ ഇതേക്കുറിച്ചു പഠിപ്പിക്കുന്ന സ്ഥാപനങ്ങളില്ല. എന്നാല്‍ വിവിധ തരം കല്ലുകള്‍ ശേഖരിക്കുന്ന ഹോബിയുള്ളവരുണ്ട്. ഇതിനോടുള്ള താല്പര്യമാണ് ഈ ശാഖയിലേക്കു തിരിയാന്‍ ഇട വരുത്തിയത്.
ഇത്തരം ജന്മനക്ഷത്രക്കല്ലുകള്‍ക്ക് നമ്മുടെ വിധിയില്‍ മാറ്റം വരുത്താനാകുമെന്നു വിശ്വസിക്കുന്നുണ്ടോ ?
ഇല്ല. എന്നാല്‍ ഇത്തരം കല്ലുകള്‍ക്ക് അതിന്റേതായ പ്രത്യേകതകളും ശക്തികളുമുണ്ട്.
ഇന്ത്യയില്‍ പലരും ജന്മനക്ഷത്രക്കല്ലുകള് അണിയാറുണ്ട്. ഇതുകൊണ്ട് ഗുണമുണ്ടോ,
ഇഷ്ടമുള്ള കല്ലുകള്‍ ആര്‍ക്കും ധരിയ്ക്കാം. ഇത് നിങ്ങളുടെ ജീവിതത്തെയും വിധിയേയും മാറ്റുമെന്നു വിശ്വസിക്കുന്നില്ല.
താങ്കളുടെ ആഭരണക്കട, 'ഹെറിറ്റേജ് പോയിന്റ് ' (Heritage Pointe) ഇന്ത്യയില്‍ എവിടെയാണ് ?
അഹമ്മദാബാദിലാണ് പ്രധാനമായും ഞങ്ങളുടെ വ്യാപാരസ്ഥാപനങ്ങളുള്ളത്. മുംബൈയില്‍ അടുത്തു തന്നെ തുറക്കും. ഇപ്പോള്‍ യുഎസിലും സിംഗപ്പൂരും ഹോങ്കോംഗുമെല്ലാം ഇതിന്റെ ലബോറട്ടറികളുണ്ട്.
ലക്ഷ്വറി ജ്വല്ലറി വിഭാഗത്തിലാണോ അതോ സാധാരണക്കാര്‍ക്കു ചേരും വിധത്തിലാണോ താങ്കളുടെ ബിസിനസ് ?
വളരെ അപൂര്‍വമായ ജ്വല്ലറികളാണ് ഞാനുണ്ടാക്കുന്നത്. ഇതുകൊണ്ടു തന്നെ ഇത ലക്ഷ്വറി വിഭാഗത്തിലാണ് വരുന്നതും.
താങ്കളുടെ സെലിബ്രിറ്റി ഉപഭോക്താക്കള്‍
ബോളിവുഡ് താരങ്ങളായ രേഖയും സുസ്മതാ സെന്നും ഞങ്ങളുടെ നല്ല ഉപഭോക്താക്കളാണ്. ഹോളിവുഡില്‍ ആഞ്ജലീന ജോളി.
ഡയമണ്ടുകള്‍ക്ക് മറ്റു കല്ലുകളേക്കാള്‍ വില വളരെ കൂടുതലാണെന്നു താങ്കള്‍ കരുതുന്നുവോ ?
എന്നു പറയാനാവില്ല. എന്നാല്‍ ഡയമണ്ടുകളുടെ ഗുണം കൃത്യമായി നിര്‍ണയിക്കാന്‍ സംവിധാനങ്ങളുണ്ട്. ഡയമണ്ടിനോളം നല്ല ഗുണങ്ങളുള്ള കല്ലുകള്‍ കണ്ടെത്താനും വിഷമമാണ്. ഗുണം നോക്കുമ്പോള്‍ വില കൂടുതലെന്നു പറയാനാവില്ല.
ജ്വല്ലറി ഡിസൈനറെന്ന നിലയ്ക്ക് ഏതു കല്ലാണ് താങ്കള്‍ക്കു പ്രിയപ്പെട്ടത് ?
അലക്സാണ്ട്രൈറ്റ് എന്നൊരു കല്ലാണ് എനിക്ക് ഏറ്റവുമിഷ്ടം. ഇത് ലഭിയ്ക്കാന്‍ ബുദ്ധിമുട്ടാണ്. ഡയമണ്ടിനേക്കാള്‍ അഞ്ചിരട്ടി വിലയും വരും.
ഉപഭോക്താക്കള്ക്കളോടു പറയാനുള്ളത്
ജന്മനക്ഷത്രക്കല്ലുകള് സര്ട്ടിഫിക്കറ്റുള്ളവ തന്നെ വാങ്ങണം. ജിഐഎ (ജെമോളജികള് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അമേരിക്ക)ആണ് ഏറ്റവും മികച്ചത്. എച്ച് ആര് ജി എ്ന്നറിയപ്പെടുന്ന യൂറോപ്യന്‍ സര്‍ട്ടിഫിക്കറ്റാണ് അടുത്തത്. ഇന്റര്‍നാഷണല്‍ ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂറ്റ് നല്കുന്ന ഐജിഐ സര്‍ട്ടിഫിക്കറ്റാണ് മൂന്നാമത്.



Click it and Unblock the Notifications