Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
ചില ടൈറ്റാനിക് അദ്ഭുതങ്ങള്‍
ടൈറ്റാനിക് ലോകാത്ഭുതങ്ങളില്‍ ഒന്നാണെന്നു പറയാം. ഈ പേരില്‍ ഹോളിവുഡ് സിനിമയിറങ്ങിയ ശേഷമാണ് ടൈറ്റാനിക് എന്ന പേരില്‍ മുങ്ങിത്താണ കപ്പല്‍ എല്ലാവര്ക്കും പരിചിതമായതും.
ടൈറ്റാനിക് എന്ന കപ്പലിനെ പറ്റി ആര്‍ക്കും അദ്ഭുതമുളവാക്കുന്ന ചില കാര്യങ്ങളുണ്ട്. ഇവയെന്തെന്നറിയൂ,

വലിയ കപ്പല്‍
ചരിത്രത്തില്‍ തന്നെയുള്ള ഏറ്റവും വലിയ കപ്പലായ ഇത് 1912ല്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങിത്താഴുകയായിരുന്നു.

വലിപ്പം
ഇത് 104 അടി ഉയരവും 46,328 ടണ്‍ തൂക്കവുമുള്ള ഒന്നായിരുന്നു.

ഡെക്കുകള്‍
ക്ലാസുകളുടെ അടിസ്ഥാനത്തില്‍ 9 ഡെക്കുകള്‍ ഈ കപ്പലിലുണ്ടായിരുന്നു. അന്നത്തെ കാലത്തെ ആധുനിക ഉപകരണങ്ങളുള്ള ഒരു ജിംനേഷ്യം, ഒരു ഇറ്റാലിയില്‍ റെസ്റ്റോറന്റ് എ്ന്നിവയും ടൈറ്റാനിക്കിലുണ്ടായിരുന്നു.

സ്പീഡ്
ഈ കപ്പല്‍ സഞ്ചരിക്കുവാന്‍ ദിവസവും 800 ടണ്‍ കല്ക്കരിയുപയോഗിച്ചിരുന്നു. മണിക്കൂറില്‍ 27മൈലെന്ന കണക്കിലായിരുന്നു കപ്പലിന്റെ സ്പീഡ്.

ഇന്റരിയര്‍
കപ്പലിന്റെ ഇന്റരിയര്‍ ആധുനിക കാലത്തെപ്പോലും അതിശയിപ്പിക്കത്തക്ക വിധത്തിലുള്ളതായിരുന്നു. വെള്ളി സ്പൂണുകളുള്പ്പെടെയുള്ള വില കൂടിയ പാത്രങ്ങള്‍ ടൈറ്റാനിക്കില്‍ ഉണ്ടായിരുന്നു.

പത്രവും
ടൈറ്റാനിക്കില്‍ പത്രവും പ്രസിദ്ധീകരിച്ചിരുന്നു. സാധാരണ വര്‍ത്തമാന പത്രത്തിലെ എല്ലാ ഘടകങ്ങളും കോര്‍ത്തിണക്കിയുള്ള പത്രം ദിവസവും കപ്പലില്‍ ലഭിച്ചിരുന്നു.

സൗകര്യങ്ങള്‍
നാല് ലിഫ്റ്റുകള്‍, 2 ബാര്‍ബര്‍ ഷോപ്പ്, ചൂടുവെള്ളം നിറച്ച ഒരു സ്വിമ്മിംഗ് പൂള്, 2 വലിയ ലൈബ്രറികള്‍ എന്നിവയും ടൈറ്റാനിക്കില്‍ ഉണ്ടായിരുന്നു.

യാത്രക്കാര്‍
3547 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടായിരുന്ന ടൈറ്റാനിക്കില്‍ അപകടം സംഭവിച്ച യാത്രയില്‍ 2200 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ദിവസവും 14000 ഗാലന് വെള്ളം ടൈറ്റാനിക്കില്‍ വിതരണം ചെയ്യുമായിരുന്നു.

ചിമ്മിനികള്‍
നാലു ചിമ്മിനികള്‍ കപ്പലിലുണ്ടായിരുന്നു. ഇതില്‍ മൂന്നെണ്ണം കല്‍ക്കരി പുക പുറത്തു പോകുവാനും ഒന്ന് കപ്പലിന്റെ ഭംഗിയ്ക്കുമായായിരുന്നു ഉണ്ടാക്കിയിരുന്നത്.

ടിക്കറ്റിന്റെ വില
ടൈറ്റാനിക്കിലെ ഫസ്റ്റ്ക്ലാസ് ടിക്കറ്റിന്റെ വില ഇന്നത്തെ 99000ഡോളറിനോടടുത്തു വരുമായിരുന്നു.

ഭക്ഷണം
കപ്പിലില്‍ യാത്രക്കാരുടെ ഒരു ദിവസത്തെ ഭക്ഷണത്തിന് 86,000 പൗണ്ട് ഇറച്ചി, 40,000 മുട്ട, 40 ടണ്‍ ഉരുളക്കിഴങ്ങ്, 3500 പൗണ്ട് സവാള, 36,000 ആപ്പിള്‍ തുടങ്ങിയവ ഉപയോഗിക്കുമായിരുന്നു.



Click it and Unblock the Notifications
