Latest Updates
-
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
മറക്കാന്‍ കഴിയാത്ത ചില നിമിഷങ്ങള്‍
ജീവിതത്തെ ഒരു റോളര്‍സ്കേറ്റര്‍ സവാരിയോട് ഉപമിക്കാം. ഉയര്‍ച്ചയും, താഴ്ചയും, അപ്രതീക്ഷിതമായി കടന്ന് വരുന്ന വളവുകളും നിറഞ്ഞ ഒരു യാത്ര.
കാലമെത്രകഴിഞ്ഞാലും മനസില്‍ തങ്ങി നില്‍ക്കുകയും ഓര്‍മ്മിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുന്ന ചില നിമിഷങ്ങള്‍ എല്ലാവരുടെയും ജീവിതത്തിലുണ്ടാകും. അത്തരം ചില സന്ദര്‍ഭങ്ങളാണ് ഇനി പറയുന്നത്.

സൈക്കിള്‍ സവാരി
ആദ്യമായി സൈക്കിള്‍ സവാരി ചെയ്ത അവസരം ആര്‍ക്കും മറക്കാനാവുന്നതല്ല. മുഖത്തേക്കും, ശരീരത്തിലേക്കും പ്രവഹിക്കുന്ന കാറ്റേറ്റ് പെഡല്‍ ചവിട്ടിയുള്ള ആ യാത്ര അവിസ്മരണീയമായ ഒന്നാണ്.

ബിരുദം
ബിരുദം നേടിയ ദിനം ജീവിതത്തിലെ ഒരു മറക്കാനാവാത്ത അവസരമായിരിക്കും. ഒരു പുതിയ ജീവിതത്തിന്റെ തുടക്കവും, പുതിയ അവസരങ്ങളുടെ സമാരംഭവുമാണല്ലോ ബിരുദം നേടല്‍.

ആദ്യപ്രണയം
ആദ്യ പ്രണയമെന്നത് കാലമെത്ര കഴിഞ്ഞാലും ആരും മറക്കാനിടയില്ലാത്തതാണ്. ആദ്യപ്രണയം മറ്റൊരാളെ അറിയിച്ചതോ, ഒരാള്‍ നിങ്ങളോട് വെളിപ്പെടുത്തിയതോ അത്ര എളുപ്പം മറക്കാനാവില്ല.

ചുംബനം
ആദ്യപ്രണയം പോലെ തന്നെ ആദ്യ ചുംബനവും മറക്കാനിടയില്ലാത്തതാണ്. അതുണ്ടാക്കിയ ഉള്‍പ്പുളകവും, വികാരവിക്ഷോഭങ്ങളും മറക്കാനാവാത്ത ഓര്‍മ്മയായി പിന്തുടരും.

പാര്‍ട്ടി
ബോയ്ഫ്രണ്ടിനോ, ഗേള്‍ ഫ്രണ്ടിനോ ഒപ്പം ചെലവഴിച്ച രാത്രി പാര്‍ട്ടി ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നതാണ്. ആ രാത്രിയുടെ സ്മരണകള്‍ മസില് പച്ചപിടിച്ച് കിടക്കും.

വിവാഹം
ആദ്യ പ്രണയം പോലെ തന്നെ മറക്കാനാവാത്തതാണ് വിവാഹദിനം. വിവാഹം സ്വര്‍ഗ്ഗത്തില്‍ വെച്ച് നടക്കുന്നു എന്നാണല്ലോ ചൊല്ല്. വിവാഹത്തിനായുള്ള തയ്യാറെടുപ്പുകളും, ഷോപ്പിംഗും, പാര്‍ട്ടികളും എല്ലാം ചേര്‍ന്ന് വിവാഹദിനത്തെ എന്നും ഓര്‍മ്മയില്‍ മായാതെ നില്ക്കുന്ന ഒന്നാക്കി മാറ്റുന്നു.

ആദ്യത്തെ പ്രതിഫലം
സ്വയം പണം സമ്പാദിച്ചു തുടങ്ങുമ്പോഴാണ് അവനവന്റെ കഴിവുകളും, സാധ്യതയും മനസിലാക്കാനാവുക. ആദ്യ പ്രതിഫലത്തെ സംബന്ധിച്ച് അത് എത്രവലിയ തുകയാണ് എന്നത് പ്രസക്തമല്ല. ആദ്യത്തെ പ്രതിഫലം ചെക്കായി ലഭിച്ച അവസരം ആരും തന്നെ മറക്കാനിടയില്ല.

ആദ്യകുട്ടി
ആദ്യകുട്ടിയുണ്ടായി അവനെ കയ്യിലേക്ക് ഏറ്റുവാങ്ങിയ നിമിഷം അവിസ്മരണീയമായ അനുഭവമായിരിക്കും. സന്തോഷവും, ഉത്കണ്ഠയും നിറഞ്ഞ ഒരു നിമിഷമായിരിക്കും അത്. ഒരു ജീവന് നിങ്ങളെ ആശ്രയിച്ചാണ് ഇനി മുന്നോട്ട് പോവുക എന്ന ചിന്ത വളരെ ഹൃദയസ്പര്‍ശിയാണ്.

കുഞ്ഞിന്റെ കാര്യങ്ങള്‍
കുട്ടിയുണ്ടായി അവന് അല്ലെങ്കില്‍ അവള് ആദ്യമായി ചെയ്യുന്ന കാര്യങ്ങളൊക്കെ തന്നെ മറക്കാന്‍ സാധിക്കാത്തവയാകും. ആദ്യമായി മമ്മി, പപ്പാ എന്ന് വിളിച്ചത്, ആദ്യമായി നിങ്ങളെ നോക്കി ചിരിച്ചത്, ആദ്യമായി നടന്നത്, ആദ്യ ജന്മദിനം എന്നിവയൊക്കെ മാതാപിതാക്കളെ സംബന്ധിച്ച് അവിസ്മരണീയങ്ങളാണ്.



Click it and Unblock the Notifications
