Latest Updates
-
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം!
മറയ്ക്കാനാവുമോ വ്യക്തിത്വം !
പുറം ലോകത്തെക്കുറിച്ച് ഏറെ അറിയാന്‍ വെമ്പല്‍ കൊള്ളുന്ന മനുഷ്യരാണ് ഏറിയ പങ്കും. എന്നാല്‍ അവനവനെക്കുറിച്ച് മനസിലാക്കാന്‍ ആരും തന്നെ മെനക്കെടാറില്ല. നിങ്ങളെ സ്വയം മനസിലാക്കാന്‍ നിങ്ങള്‍ തന്നെ ശ്രമിച്ച് നോക്കിയിട്ടുണ്ടോ?
നിങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ടുകിടക്കുന്ന വസ്തുതകളെ മനസിലാക്കിയാല്‍ നിങ്ങളുടെ സ്വഭാവവും മനസിലാക്കാം. അത്തരം എട്ട് കാര്യങ്ങളിതാ.

നിങ്ങളെത്തന്നെ തിരിച്ചറിയൂ
നിങ്ങള്‍ ഏത് തരത്തിലുള്ള സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നു എന്നത് നിങ്ങളുടെ സ്വഭാവവും വെളിപ്പെടുത്തും. പ്രണയചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന ആളാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ റൊമാന്റിക് ആയിരിക്കും. സാഹസിക-ഹൊറര്‍ സിനിമകളാണ് നിങ്ങളുടെ പ്രിയപ്പെട്ടവയെങ്കില്‍ ത്രില്ലിങ്ങായ അനുഭവങ്ങള്‍ ഇഷ്ടപ്പെടുന്ന ഒരു സാഹസികനാവും നിങ്ങള്‍. സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ സാങ്കേതികവിദ്യകളിലും, പുതിയ ടെക്നോളജികളിലും തല്പരരായിരിക്കും.

നിങ്ങളെത്തന്നെ തിരിച്ചറിയൂ
നിറങ്ങള്‍ക്കും വ്യക്തിത്വം വെളിവാക്കുന്നതില്‍ പ്രധാന പങ്കുണ്ട്. ചുവപ്പ്, മഞ്ഞ പോലുള്ള കടും വര്‍ണ്ണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ റൊമാന്റികും, സൗഹൃദമനോഭാവവും, പുറം ലോകവുമായി കൂടുതല്‍ ഇടപെടുന്നതിന് തല്പരരുമാകും. ലാവണ്ടര്‍, പിങ്ക്, വെള്ള തുടങ്ങിയവ അന്തര്‍മുഖത്വമുള്ള, ഒതുങ്ങിയ സ്വഭാവക്കാര്‍ക്കാണ് ഇഷ്ടമാവുക.

നിങ്ങളെത്തന്നെ തിരിച്ചറിയൂ
മൊബൈല്‍ ഫോണുകളും വ്യക്തിത്വം വെളിപ്പെടുത്തുന്നവയില്‍ പ്രധാന സ്ഥാനത്തുള്ളവയാണ്. സ്റ്റൈലിഷായ ഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങള്‍ ഫാഷന്‍ സംബന്ധമായ കാര്യങ്ങളില്‍ താല്പര്യമുള്ള ആളാവും. എന്നാല്‍ കോളിംഗ്, മെസേജിംഗ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള ഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍ നിങ്ങളുടെ താല്പര്യങ്ങള്ക്ക് പ്രാധാന്യം കൊടുക്കുന്നവരാകും. നിങ്ങള്‍ കാര്യങ്ങളുടെ ഉപയുക്തതക്കേ പ്രാധാന്യം നല്‍കൂ. ഫാഷന്‍ ഒരു പ്രശ്നമാവില്ല. ഒരു ക്യവെര്ട്ടി കീപാഡുള്ള ഫോണാണ് നിങ്ങളുടേതെങ്കില്‍ നിങ്ങള്‍ നിങ്ങള്‍ വളരെ സൗഹൃദമനോഭാവമുള്ള ആളായിരിക്കും. ഓര്‍മ്മകളെ ഇഷ്ടപ്പെടുന്നവരാകും മികച്ച ക്യാമറകളുള്ള ഫോണുകള്‍ ഉപയോഗിക്കുക.

നിങ്ങളെത്തന്നെ തിരിച്ചറിയൂ
ഇഷ്ട ഭക്ഷണം വ്യക്തിത്വം വെളിപ്പെടുത്തുന്ന ഒരു കാര്യമാണ്. മെക്സിക്കന്‍ ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ ലളിത ജീവിതവും, ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകളും ഇഷ്ടപ്പെടുന്നവരാകും. ചൈനീസ് ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ സഹിഷ്ണുതയുള്ളവരും കാര്യങ്ങളെ ലാഘവബുദ്ധിയോടെ കാണാനിഷ്ടപ്പെടുന്നവരുമാകും. ഭാവനശേഷിയും, കലാഭിരുചിയുമുള്ളവരാകും പേസ്ട്രികള്‍ ഇഷ്ടപ്പെടുന്നവര്‍. ഐസ്ക്രീം ഇഷ്ടപ്പെടുന്നവര്‍ കുട്ടിത്തവും, ഉത്സാഹവും, സ്വാധീനശേഷിയും ഉള്ളവരാകും. ജീവിതം പൂര്‍ണ്ണമായി ആസ്വദിക്കാന്‍ അവര്‍ ഇഷ്ടപ്പെടും. സാമൂഹിക ജീവിതവും, തുറന്ന മനോഭാവവും ഉള്ളവര്‍ പിസ്സ ഇഷ്ടപ്പെടും.

നിങ്ങളെത്തന്നെ തിരിച്ചറിയൂ
നിങ്ങള്‍ ജോലി ചെയ്യുന്ന മേശ നോക്കിയാല്‍ നിങ്ങളുടെ സ്വഭാവം മനസിലാക്കാനാവും. നിങ്ങളുടെ ജോലി മേശ മനോഹരമായി അലങ്കരിക്കുകയും, ക്രമീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ആ ജോലിയില്‍ തുടരാന്‍ ഇഷ്ടപ്പെടുന്നു എന്നാണ് സൂചന. അതേ മേശയില്‍ കുടുംബത്തിന്റെ ചിത്രമുണ്ടെങ്കില്‍ നിങ്ങള്‍ വൈകാരികമായി ഉയര്‍ന്ന് നില്ക്കുന്നു എന്നാണ് സൂചന.

നിങ്ങളെത്തന്നെ തിരിച്ചറിയൂ
വാഹനങ്ങളും ഉപയോഗിക്കുന്നവരുടെ വ്യക്തിത്വം വെളിവാക്കുന്നു. ബീറ്റില്‍ കാര്‍ ഉപയോഗിക്കുന്നവര്‍ സ്ത്രൈണതയും, സൗന്ദര്യവും ഉള്ളവരായിരിക്കും. ശ്രദ്ധയും നിരീക്ഷണ ബുദ്ധിയുമുള്ളവരാകും ബി.എം.ഡബ്ലിയു. കാറുകള്‍ ഉപയോഗിക്കുക. ഹൈബ്രിഡ് കാറുകള്‍ ഉപയോഗിക്കുന്നവര്‍ സംസ്കാരവും, നിലവാരവും, ബുദ്ധിശക്തിയുമുള്ളവരുമായിരിക്കും.

നിങ്ങളെത്തന്നെ തിരിച്ചറിയൂ
വ്യക്തിത്വം വെളിപ്പെടുത്തുന്നതില്‍ ഷൂവിനും പങ്കുണ്ട്. സ്നീക്കേഴ്സ് ഇഷ്ടപ്പെടുന്നവര്‍ ഊര്‍ജ്ജസ്വലരും, ഉത്സാഹഭരിതരുമായിരിക്കും. ബാലറ്റ് ഷൂകള്‍ സൗന്ദര്യവും, സ്ത്രൈണതയുമുള്ളതാണ്. സ്ലിപ്പറുകള്‍ ഉപയോഗിക്കുന്നവര്‍ കാര്യങ്ങള്‍ ലളിതമായി കാണുന്നവരും, സാധാരണ രീതി ഇഷ്ടപ്പെടുന്നവരുമാകും.

നിങ്ങളെത്തന്നെ തിരിച്ചറിയൂ
ഇഷ്ടപ്പെടുന്ന മൃഗങ്ങളുടെ കാര്യം നിരീക്ഷിച്ചാലും ആളുകളുടെ സ്വഭാവം മനസിലാക്കാനാവും. പക്ഷികളെ ഇഷ്ടപ്പെടുന്നയാള്‍ നിരീക്ഷണബുദ്ധിയുള്ള, സ്വപ്നം കാണാനിഷ്ടപ്പെടുന്നയാളാകും. മീനുകളെ ഇഷ്ടപ്പെടുന്നവര്‍ ഉദാസീനരും, അന്തര്‍മുഖത്വവും ഉള്ളവരാകും. നായ്ക്കളെ ഇഷ്ടപ്പെടുന്നവര്‍ സൗഹൃദഭാവവും, പ്രസന്നസ്വഭാവവും ഉള്ളവരും, പൂച്ചകളെ ഇഷ്ടപ്പെടുന്നവര്‍ ഉദാസീനരും, തന്‍കാര്യം നോക്കുന്നവരുമായിരിക്കും. സിംഹത്തെ ഇഷ്ടപ്പെടുന്നവര്‍ അധികാരവും, അടക്കിഭരിക്കാനും ഇഷ്ടപ്പെടുന്നവരാകും. എലിയെ ഇഷ്ടപ്പെടുന്നവര്‍ മറ്റുള്ളവരുടെ അധീശത്വത്തിന് കീഴില്‍ കഴിഞ്ഞ് കൂടുന്നവരും, തങ്ങളുടെ നിലപാടില്‍ ഉറച്ച് നില്ക്കാന് ത്രാണിയില്ലാത്തവരുമാകും.



Click it and Unblock the Notifications