Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
ഇന്ത്യയിലെ പുരുഷന്മാരുടെ മോഹങ്ങള്‍..
ഇന്ത്യയിലെ പുരുഷന്മാര് എന്തൊക്കെയാണ് പൊതുവായി ആഗ്രഹിക്കുന്നത് എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
ഇതാ എല്ലാ ഇന്ത്യന്‍ പുരുഷന്മാരും ആഗ്രഹിക്കുന്ന പത്ത് കാര്യങ്ങള്‍.

പദവി
ജീവിതത്തില്‍ വളരെ ഉല്ക്കര്ഷേഛയുള്ളവരാണ് ഇന്ത്യയിലെ പുരുഷന്മാര്. പിന്നാമ്പുറങ്ങളിലെ ജോലിയേക്കാള്‍ മുന്‍നിരയിലെ ജോലികളാണ് അവരാഗ്രഹിക്കുന്നത്. പദവികള്‍ അവര്‍ക്ക് പ്രധാനപ്പെട്ടതാണ്. ഇത് അവരെന്ത് നേടി എന്നതിന്റെ അളവ് കോലാണ്. അതിനൊപ്പം ആദരവ് നേടുന്നതിനുള്ള അടയാളവും.

പണം
സ്വഭാവികമായും കഠിനമായ അധ്വാനത്തോടൊപ്പം നല്ല വരുമാനവും ലഭിക്കും. പണം സമ്പാദിക്കുന്നതിനൊപ്പം ചെലവഴിക്കുന്നതിനും മടിയില്ലാത്തവനാണ് അവന്. ഹോട്ടല്‍ ബില്ലുകള്‍ പേ ചെയ്യുന്നതിനും, സമ്മാനങ്ങള്‍ വാങ്ങുന്നതിനും, വില കൂടിയ വസ്ത്രങ്ങള്‍ വാങ്ങുന്നതിനും പുതിയ കാലത്തെ ഇന്ത്യന്‍ പുരുഷന് മടികാണിക്കുന്നില്ല.

പ്രശസ്തി
എല്ലാവരും അല്പം പ്രശസ്തിയെങ്കിലും ആഗ്രഹിക്കുന്നവരാണ്. ഒരു സിനിമാതാരമല്ലെങ്കിലും ഓഫിസിലും, തന്റെ സാമൂഹിക കൂട്ടായ്മകളിലും പ്രവേശിക്കുമ്പോള്‍ ഒരു തരംഗമുണ്ടാക്കാനും, നേതാവാകാനും അവന് ആഗ്രഹിക്കുന്നു.

സ്ത്രീകള്‍
സ്ത്രീയും, ഭാര്യയും രണ്ട് വിഭാഗങ്ങളായി കാണുന്നതിന് കാരണമുണ്ട്. നേരത്തെ തന്നെ വിവാഹം കഴിക്കാന്‍ അവന് ആഗ്രഹിക്കുന്നില്ല. കുറച്ച് കാലം ഡേറ്റിംഗിനും മറ്റും ചിലവഴിച്ച് ജീവിതം ആസ്വദിച്ച ശേഷം വിവാഹിതനാകാനാണ് അവനിഷ്ടം.

ഭാര്യ
വിവാഹത്തിന്റെ കാര്യത്തില്‍ ഒരു ഇന്ത്യന്‍ ഭാര്യയെയാണ് അവന് ആഗ്രഹിക്കുന്നത്. അവള് സുന്ദരിയും, ബുദ്ധിമതിയും, കുടുംബത്തെ നല്ലനിലയില്‍ മുന്നോട്ട് നയിക്കുന്നവളുമാകണം എന്നാണ് പുരുഷന്റെ സങ്കല്പം.

കുട്ടികള്‍
കുട്ടികള്‍ പുരുഷനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. കുട്ടികളെ ആവശ്യമായതെല്ലാം നല്കി വളര്‍ത്താനാവാതെ വന്നാല്‍ അവന്റെ എല്ലാ അദ്ധ്വാനങ്ങളും വിഫലമാകും. തന്റെ ജീനുകള്‍ തലമുറകളിലേക്ക് പകരാനും, വയസ്സ് കാലത്ത് മക്കളുടെ നേട്ടങ്ങളും, വളര്‍ച്ചയും കണ്ട് അഭിമാനിക്കാനും ഇന്ത്യന്‍ പുരുഷന് ഇഷ്ടപ്പെടുന്നു.

കാര്‍
കാര്‍ ചെറുതോ വലുതോ ആവട്ടെ കാറെന്നത് ഇന്ത്യന്‍ പുരുഷന്റെ ഒരാവശ്യമാണ്. അത് വിജയത്തിന്റെ അടയാളവും, സമൂഹത്തിലെ സ്ഥാനം ഉറപ്പിക്കുന്നതിന് അനിവാര്യവുമാണ്.



Click it and Unblock the Notifications
