ബോളിവുഡ് താരങ്ങളുടെ ഇഷ്ടഭക്ഷണങ്ങള്‍

By Super

ഒരു പുരുഷന്‍ അറിയപ്പെടുക അവന്റെ ചങ്ങാത്തവും, അതോടൊപ്പം കഴിക്കുന്ന ഭക്ഷണം വഴിയും ആയിരിക്കുമെന്ന് ഒരു ചൊല്ലുണ്ട്. സെലിബ്രിറ്റികള്‍ എന്താണ് കഴിക്കുന്നത് എന്നറിയാനൊരാഗ്രഹം പലര്‍ക്കുമുണ്ടാകും.

ചില ബോളിവുഡ് താരങ്ങളും, അവരുടെ ഇഷ്ടഭക്ഷണവുമാണ് ഇവിടെ പറയുന്നത്.

സല്‍മാന്‍ഖാന്‍

സല്‍മാന്‍ഖാന്‍

മസാലയും, സുഗന്ധവും വേണ്ടുവോളമുള്ള വടക്കേ ഇന്ത്യന്‍ ഭക്ഷണം ഇന്ത്യയിലെ തന്നെ മികച്ചതാണ്. സല്ലുഭായ് എന്ന സല്‍മാന്‍ ഖാന് ഏറെ പ്രിയപ്പെട്ട ഭക്ഷണം ബിരിയാണിയാണ്. സാധാരണ ബിരിയാണിയല്ല അദ്ദേഹത്തിന്‍റെ അമ്മ സല്‍മ ഉണ്ടാക്കിയ ബിരിയാണിയാണ് പ്രിയം. അതൊടൊപ്പം കെബാബും, മോദകും അദ്ദേഹത്തിന് ഏറെ പ്രിയമാണ്.

 സോനം കപൂര്‍

സോനം കപൂര്‍

സോനം കപൂറിന് ചോക്കലേറ്റിനോടുള്ള പ്രിയം എല്ലാവര്‍ക്കും അറിയാം. എന്നാല്‍ സോനം സ്വയം പറഞ്ഞിട്ടുള്ള കാര്യം തനിക്കേറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം പാവ് ബജിയാണെന്നാണ്. ഒരു പഞ്ചാബിയാണെങ്കിലും ബംഗാളി ഭക്ഷണങ്ങളായ ഷോര്‍ഷെ ലിഷ്, ചോലര്‍ ഡാല്‍ എന്നിവ സോനത്തിന് ഏറെ ഇഷ്ടമാണ്.

ബിപാഷ ബസു

ബിപാഷ ബസു

പരമ്പരാഗത ഭകഷണം ഇഷ്ടപ്പെടുന്നയാളാണ് ബിപാഷ. അരിയുത്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ബംഗാളില്‍ നിന്ന് വന്ന ബിപാഷക്ക് ഏറ്റവും പ്രിയപ്പെട്ടത് അരി ഭക്ഷണങ്ങള്‍ തന്നെ.

കത്രീന കൈഫ്

കത്രീന കൈഫ്

സൗന്ദര്യം സംരക്ഷിക്കുക എന്ന സമ്മര്‍ദ്ധം ഉള്ളതിനാല്‍ നടിമാര്‍ക്ക് തങ്ങള്‍ ഏറെയിഷ്ടപ്പെടുന്ന പല ആഹാരസാധനങ്ങളും ഉപേക്ഷിക്കേണ്ടതായി വരും. എന്നാല്‍ കത്രീന കൈഫ് തന്‍റെ ഐസ്ക്രീമിനോടുള്ള പ്രേമം മറച്ച് വെയ്ക്കാറില്ല. ഐസ്ക്രീമും, സിനമണ്‍ റോള്‍സുമാണ് കത്രീന കൈഫിന്‍റെ ഇഷ്ട ഭക്ഷണങ്ങള്‍..

ഹൃതിഖ് റോഷന്‍

ഹൃതിഖ് റോഷന്‍

ഇന്ത്യയുടെ തനത് പലഹാരമായ സമോസയാണ് ക്രിഷിലെ നായകന്‍ ഹൃതിഖിന്‍റെ ഇഷ്ടപ്പെട്ട ഭക്ഷണം. ഒറ്റയിരിപ്പില്‍ ഒരു ഡസന്‍ സമോസകള്‍ ഇദ്ദേഹം കഴിക്കുമത്രേ !

പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര

അമിതവണ്ണം അല്പംപോലും ഇല്ലാത്ത നടിയാണ് പ്രിയങ്ക ചോപ്ര. പലരും കരുതുന്നത് വളരെ കുറച്ച് ഭക്ഷണമേ പ്രിയങ്ക കഴിക്കാറുള്ളു എന്നാവും. എന്നാല്‍ ഭക്ഷണപ്രിയയായ ഇവരുടെ പ്രിയ ഭക്ഷണം പരമ്പരാഗത പഞ്ചാബി വിഭവമായ മക്കി കി റൊട്ടിയും,സാര്‍സണ്‍ കാ സാഗുമാണ്.

ഷാഹിദ് കപൂര്‍

ഷാഹിദ് കപൂര്‍

ഭക്ഷണപ്രിയനും അതോടൊപ്പം പാചകം ഇഷ്ടപ്പെടുന്ന ആളുമാണ് ഷാഹിദ് കപൂര്‍. അതിനേക്കാളുപരിയായി അദ്ദേഹം ഒരു വെജിറ്റേറിയനുമാണ്. ചൈനീസ്, ഇറ്റാലിയന്‍ വിഭവങ്ങളും ഇദ്ദേഹത്തിന് ഏറെ പ്രിയമാണ്. ​മഴക്കാലത്ത് ഒരു പ്ലേറ്റ് സമോസക്കും, ബജിക്കുമൊപ്പം ഒരു ഗ്ലാസ് ചൂടും മധുരവുമുള്ള ചായയും കഴിച്ചിരിക്കാന്‍ ഷാഹിദ് ഏറെ ഇഷ്ടപ്പെടുന്നു.

ദീപിക പദുക്കോണ്‍

ദീപിക പദുക്കോണ്‍

സൗത്തിന്ത്യയില്‍ വളര്‍ന്ന ദീപികയെന്ന 'കോക്ടെയില്‍' സ്റ്റാറിന് ഇഡ്ഡലിയും, മത്സ്യവിഭവങ്ങളുമാണ് ഏറെ പ്രിയം. സേവ് പുരി മുതല്‍ മെഡിറ്ററേനിയന്‍ വിഭവങ്ങള്‍ വരെ വ്യാപിച്ച് കിടക്കുന്നതാണ് ദീപികയുടെ ഭക്ഷണാഭിരുചികള്‍.

അനുഷ്ക ശര്‍മ്മ

അനുഷ്ക ശര്‍മ്മ

മെലിഞ്ഞുണങ്ങിയ ശരീരപ്രകൃതിയാണെങ്കിലും അനുഷ്ക ശര്‍മ്മയുടെ പ്രിയവിഭവം ബട്ടര്‍ ചിക്കനാണ്. പക്ഷേ ഇത് അമ്മ തയ്യാറാക്കുമ്പോളാണ് അനുഷ്കക്ക് ഏറെ ഇഷ്ടം.

കരീന കപൂര്‍

കരീന കപൂര്‍

തഷന്‍ എന്ന ചിത്രത്തിന് വേണ്ടിയുള്ള കരീനയുടെ ശരീരഭാരം കുറയ്ക്കല്‍ ഏറെ ശ്രദ്ധ പിടിച്ച് പറ്റിയതാണ്. പക്ഷേ പാസ്തയും പിസ്സയും ഏറെ ഇഷ്ടപ്പെടുന്ന, ഇറ്റാലിയന്‍ ഭക്ഷണത്തിന്‍റെ ഒരു ആരാധികയാണ് കരീന. സാലഡുകളും, ജ്യൂസുകളും കഴിക്കുമ്പോള്‍ തന്നെ വീട്ടിലുണ്ടാക്കിയ പാസ്തയും, ഗോര്‍ഗോന്‍സോള ചീസും ദിവസം ഒരു തവണയെങ്കിലും കരീന കഴിക്കും.

ഷാരൂഖ് ഖാന്‍

ഷാരൂഖ് ഖാന്‍

ലോകമെങ്ങും പേരെടുത്ത കിങ്ങ് ഖാന് ഇഷ്ടം ഇന്‍റര്‍നാഷണല്‍ വിഭവങ്ങളല്ല, പേര് കേട്ട ഗ്രില്‍ഡ് ചിക്കനാണ്. മൊരിഞ്ഞ് രുചികരമായ ഈ വിഭവം ഷാരൂഖിന്‍റെ ഉച്ചഭക്ഷണത്തിലെ പതിവ് ഇനമാണ്.

അക്ഷയ് കുമാര്‍

അക്ഷയ് കുമാര്‍

തായ്‍ലന്‍ഡില്‍ ഷെഫായി ജോലി ചെയ്തിരുന്ന അക്ഷയ് കുമാറിന് ഏറ്റവും പ്രിയപ്പെട്ട വിഭവവും തായ് വിഭവങ്ങള്‍ തന്നെ. ഈ ഖിലാഡിക്ക് ഏറ്റവുമിഷ്ടം സ്വാദിഷ്ടമായി പാകം ചെയ്ത തായ് ഗ്രീന്‍ കറിയാണ്.

ആമിര്‍ ഖാന്‍

ആമിര്‍ ഖാന്‍

നൂറ്റാണ്ടുകള്‍ക്ക് മുമ്പേ മുഗള്‍ രാജാക്കന്മാരുടെ കൊട്ടാരം പാചകക്കാര്‍ രൂപപ്പെടുത്തിയെടുത്ത മുഗള്‍ വിഭവങ്ങള്‍ ഇന്നും ഭക്ഷണപ്രിയര്‍ക്ക് ഏറെ താല്പര്യമുള്ളതാണ്. അത്തരത്തിലുള്ളവരില്‍ ഒരാളാണ് ആമിര്‍ ഖാന്‍. ബരിയാണി ബദ്ഷാഹി മുതല്‍ ഷാഹി റോഗന്‍ ജോഷ് വരെ എല്ലാ മുഗള്‍ വിഭവങ്ങളും ഇദ്ദേഹത്തിന് പ്രിയങ്കരമാണ്.

അമിതാഭ് ബച്ചന്‍

അമിതാഭ് ബച്ചന്‍

അലഹബാദുകാരനാണ് ബിഗ് ബി. മറ്റ് ഭക്ഷണങ്ങള്‍ക്കുപരിയായി ബിന്ദി സബ്സി, മൂംഗ് കി ഡാല്‍ എന്നിവ വിളമ്പുന്നത് അദ്ദേഹം ഏറെ ഇഷ്ടപ്പെടുന്നു. ഷൂട്ടിംഗ് സ്ഥലങ്ങളില്‍ അദ്ദേഹം കഴിക്കാനിഷ്ടപ്പെടുന്നതും ഇവയാണ്.

രണ്‍ബീര്‍ കപൂര്‍

രണ്‍ബീര്‍ കപൂര്‍

പണ്ട് കാലത്ത് രാജാക്കന്മാര്‍ കാട്ടില്‍ നായാട്ടിന് പോവുകയും അവിടെ വച്ച് തന്നെ വേട്ടയാടിയ മൃഗത്തെ ആഘോഷമായി പാകം ചെയ്ത് കഴിക്കുകയും ചെയ്തിരുന്ന കാലം ഓര്‍മ്മിക്കുക. റെഡ് മീറ്റ് വിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ജംഗ്ലി മട്ടണ്‍ കറി.

അര്‍ബാസ് ഖാന്‍

അര്‍ബാസ് ഖാന്‍

മട്ടണ്‍ പായ എന്ന സൗത്തിന്ത്യന്‍ വിഭവമാണ് ശരീരത്തിന്‍റെ വലുപ്പം കൊണ്ട് ശ്രദ്ധ നേടുന്ന അര്‍ബാസ് ഖാന്‍റെ പ്രിയപ്പെട്ട ഭക്ഷണം. എല്ലാ ഭക്ഷണത്തിനുമൊപ്പവും ഈ വിഭവം അദ്ദേഹത്തിന് വേണം. വെറുതെയല്ലല്ലോ അര്‍ബാസ് ഖാനെ ഭക്ഷണപ്രിയനെന്ന് വിളിക്കുന്നത്.

മാധുരി ദീക്ഷിത്

മാധുരി ദീക്ഷിത്

മറാത്തിയായ മാധുരി ദീക്ഷിതിന് മത്സ്യത്തോടുള്ള പ്രേമം രഹസ്യമല്ല. ക്രീംഡ് ഫിഷ് എന്ന തന്‍റെ പ്രിയപ്പെട്ട വിഭവം മാധുരി തയ്യാറാക്കുന്നത് തന്‍റെ സ്വന്തം പാചകവിധി വച്ചാണ്. ഉണ്ടാക്കാനെളുപ്പവും, കഴിക്കാന്‍ രുചികരവുമായ ഈ വിഭവത്തിന്‍റെ പാചകവിധി വേണമെങ്കില്‍ ഇന്റര്‍നെറ്റില്‍ കിട്ടും.

അഭിഷേക് ബച്ചന്‍

അഭിഷേക് ബച്ചന്‍

വടക്കേ ഇന്ത്യയിലെവിടെയും സാധാരണമായ രജ്മ ചൗവല്‍ ആണ് അഭിഷേക് ബച്ചന്‍റെ ഇഷ്ടവിഭവം. ചൂടുള്ള ചോറില്‍ മസാലചേര്‍ത്ത് രുചികരമാക്കിയ രജ്മ കറി ചേര്‍ത്ത് കഴിക്കുന്നത് അഭിഷേക് ബച്ചന്‍ ഏറെ ഇഷ്ടപ്പെടുന്നു. വടക്കേ ഇന്ത്യയിലെ വീടുകളിലും, റസ്റ്റോറന്‍റുകളിലും സുലഭമായ ഒരു വിഭവമാണിത്.

സണ്ണി ഡിയോള്‍

സണ്ണി ഡിയോള്‍

പഞ്ചാബിയേപ്പോലെ ശരീരഘടനയുള്ള സണ്ണി ഡിയോളിന്‍റെ ഇഷ്ടഭക്ഷണം ചിക്കന്‍ വിഭവങ്ങളും, പാലുത്പന്നങ്ങളുമായിരിക്കും എന്നാണ് പലരും കരുതുന്നത്. എന്നാല്‍ ലളിത ജീവിതം നയിക്കുന്ന സണ്ണി ഡിയോളിന്‍റെ ഇഷ്ട വിഭവം മെതി പൊറോട്ടയും, ലോകി സബ്സിയുമാണ്.

സഞ്ജയ് ദത്ത്

സഞ്ജയ് ദത്ത്

സഞ്ജയ് ദത്തിനേറെ ഇഷ്ടം ചിക്കന്‍ ടിക്കയാണ്. എന്നാല്‍ ഈ വിഭവം ജയിലില്‍ കിട്ടുമോയെന്ന് സ്വഭാവികമായും ചോദിച്ചേക്കാം. വീട്ടില്‍ നിന്ന് കൊണ്ടു വരുന്ന ഭക്ഷണം സഞ്ജയ് ദത്തിന് നല്കുന്നത് വരെ വിലക്കപ്പെട്ടിരിക്കുകയാണല്ലോ!

X
Desktop Bottom Promotion