Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഹോട്ട് ആന്റ് ഫിറ്റ് സെലിബ്രിറ്റീസ്
ചെരുപ്പും, ഹാന്‍ഡ്ബാഗും, മറ്റ് ആടയാഭരണങ്ങളുമല്ല ശരീരത്തിന്റെ ആകാരവടിവാണ് ഒരു താരത്തിന് പ്രശസ്തി നേടിക്കൊടുക്കുന്നത്. ഇത് അവര്‍ നിഷ്പ്രയാസം നേടിയെടുക്കുന്നതല്ല. മിക്കവാറും എല്ലാ താരങ്ങളും കര്‍ശനമായ വ്യയാമമുറകളും, ദിനചര്യകളും, ഭക്ഷണക്രമങ്ങളുമാണ് ശരീരവടിവ് കാത്തുസൂക്ഷിക്കുന്നതിനായി പിന്തുടരുന്നത്.
തിരക്കേറിയ ജീവിത സാഹചര്യങ്ങളില്‍ ഇത്തരം നിയന്ത്രണങ്ങളും, ശീലങ്ങളും അത്ര എളുപ്പമുള്ള കാര്യമല്ല. ആകാരവടിവിനാല് ശ്രദ്ധേയരായ അത്തരം ചില താരങ്ങളെ ഇവിടെ പരിചയപ്പെടാം.

കത്രീന കൈഫ്
നൃത്ത വേദിയില്‍ മികവാര്‍ന്ന ചുവടുകളും, സുന്ദരമായ ശരീരവുമായി 'ചിക്നി ചമേലി' എന്ന ഗാനരംഗത്ത് കത്രീന നടത്തിയ നൃത്തം പ്രേക്ഷകരെ ഏറെ ആഹ്ലാദിപ്പിക്കുന്നതാണ്. ശരീരവടിവിനായി ഭക്ഷണത്തിലും, വ്യായാമത്തിലും കത്രീന ഏറെ ശ്രദ്ധിക്കുന്നു. നീന്തല്‍, യോഗ, സൈക്ലിംഗ് എന്നിവയൊക്കെ ആകാരഭംഗിക്കായി കത്രീന പിന്തുടരുന്നുണ്ട്.

കേറ്റ് മിഡില്ടണ്
കേംബ്രിഡിജിലെ പ്രഭ്വിയായ ഈ അമ്മ അത്ര സുന്ദരിയൊന്നുമല്ലെങ്കിലും ആകാരഭംഗിയില്‍ ആകര്ഷണീയയാണ്. ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് വ്യായാമങ്ങള്‍ക്കായി ഇവര്‍ ഏറെ സമയം ചെലവഴിക്കുന്നുണ്ട്.

കരീന കപൂര്‍
തന്റെ ശരീരവടിവില്‍ ഏറെ മാറ്റങ്ങള്‍ കരീന കപൂര്‍ നേടിയെടുത്തു. സൈസ് സീറോ നേടാനായി ഭക്ഷണക്രമത്തിലുള്ള ശ്രദ്ധക്ക് പുറമേ യോഗയും, വ്യായാമവും കരീന കൂടെക്കൊണ്ടുനടക്കുന്നു.

ജെന്നിഫര്‍ ലോപസ്
നാല്പതാം വയസിലും ഒരു അമ്മയാണെങ്കിലും ശരീരവടിവില്‍ ഏറെ ആകര്‍ഷകയാണ് ജെന്നിഫര്‍ ലോപസ്. കാര്‍ഡിയോ, മസ്കുലാര്‍ സ്ട്രക്ചര്‍ എക്സര്‍സൈസുകള്‍ ചെയ്താണ് ഇവര്‍ തന്റെ ആകാരഭംഗി നിലനിര്‍ത്തുന്നത്.

ചിത്രാംഗദ സിങ്ങ്
മുപ്പത്താറാം വയസില്‍ ദേശി ബോയ്സിലെ പ്രകടനത്തിലൂടെ തന്റെ സൗന്ദര്യത്തിന് ഉടവ് തട്ടിയിട്ടില്ലെന്ന് ചിത്രാംഗദ തെളിയിക്കുന്നു. വ്യായാമങ്ങളും, ഭക്ഷണക്രമീകരണവും വഴി ഇവര്‍ തന്റെ ശരീരഭംഗി കാത്തുസൂക്ഷിക്കുന്നു.

ഹാലെ ബെറി
വ്യായാമങ്ങള്‍ക്ക് പുറമേ അഞ്ച് കാര്യങ്ങളില്‍ ഹാലെ ബെറി ശ്രദ്ധിക്കുന്നു. കലോറി, കാര്‍ബോഹൈഡ്രേറ്റ്, ആഹാരത്തിന്റെ അളവ് എന്നിവയിലെ ശ്രദ്ധ ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണം കഴിക്കാനാണ് ഹെലെ ശ്രദ്ധിക്കുന്നത്.

ബിപാഷ ബസു
ബിപാഷ ബസു ദിവസവും പതിനഞ്ച് മിനുട്ടോളം ഹൃദയാരോഗ്യത്തിനുള്ള വ്യായാമങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുന്നു. ജോഗിംഗ്, എയ്റോബിക്സ്, ഓട്ടം എന്നിവയും ബിപാഷ ചെയ്തുവരുന്നു.

ദീപിക പദുക്കോണ്‍
ബാഡ്മിന്റണ്‍ താരവും, മോഡലും, അനുഗ്രഹീതനടിയുമാണ് ദീപിക. ആകര്‍ഷകമായ നീളമുള്ള കാലുകളാണ് ദീപികയുടേത്. തന്റെ അത്ലറ്റിക് ശരീരം കാത്തുസൂക്ഷിക്കാനായി യോഗയും, വ്യായാമങ്ങളും ചെയ്യാന്‍ ദീപിക ശ്രദ്ധാലുവാണ്.

പ്രിയങ്ക ചോപ്ര
സൗന്ദര്യപ്പട്ടം നേടിയ പ്രയങ്ക ശരീരവടിവിനാല് ഏറെ ശ്രദ്ധനേടുന്നു. ശരീര സൗന്ദര്യസംരക്ഷണത്തിനായി വ്യായാമങ്ങള്‍ക്കായി ഏറെ സമയം ചെലഴിക്കുന്നയാളാണ് പ്രിയങ്ക.

മിഷേല്‍ ഒബാമ
അമേരിക്കയുടെ പ്രഥമ വനിത ശരീരസൗന്ദര്യം സംരക്ഷിക്കുന്നതില്‍ ഏറെ ശ്രദ്ധവെയ്ക്കുന്ന ആളാണ്. ഇതിനായി ഭാരോദ്വഹനവും, ഹൃദയാരോഗ്യത്തിനുള്ള വ്യായാമങ്ങളും ഇവര്‍ ചെയ്യുന്നു.

മലൈക അറോറ ഖാന്
ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ജിംനേഷ്യത്തില്‍ പോയും, കിക്ക് ബോക്സിങ്ങ്, എയ്റോബിക്സ് എന്നിവ ചെയ്തുമാണ് ഈ സുന്ദരിയായ അമ്മ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്നത്.

മഡോണ
അമ്പത്തഞ്ചാം വയസിലും ആകര്‍ഷകത്വം കുറയാത്ത ശരീരഭംഗിയാണ് ഈ പോപ് ഗായികയുടേത്. വ്യായാമങ്ങളും, ഭക്ഷണനിയന്ത്രണവുമാണ് ഈ ശരീരഭംഗിക്ക് പിന്നിലെ രഹസ്യം.

ജാക്വിലിന് ഫെര്‍ണാണ്ടസ്
നീളന്‍ കാലുകളുള്ള ഈ താരം ബോളിവുഡിലെ മുന്‍നിര സുന്ദരികളിലൊരാളാണ്. ഈ ശരീര സൗന്ദര്യത്തിന് പിന്നിലെ രഹസ്യം യോഗയും, ഭക്ഷണക്രമങ്ങളുമാണ്. പഴങ്ങളും, സാലഡുകളും കഴിക്കുന്നതിനൊപ്പം കൃത്യമായ വ്യായാമങ്ങളും ചെയ്യുന്നയാളാണ് ജാക്വിലിന്.

ശില്പ ഷെട്ടി
സെക്സ് ബോംബില്‍ നിന്ന് അമ്മയുടെ രൂപത്തിലേക്കുള്ള മാറ്റമാണ് മകന് വിയാന്റെ ജനനത്തോടെ ശില്പയില് കണ്ടത്. യോഗയുടെ കടുത്ത ആരാധികയായ ശില്പ അതുവഴിയും ആരോഗ്യപൂര്‍ണ്ണവും, നിയന്ത്രിതവുമായ ഭക്ഷണക്രമത്തിലൂടെയുമാണ് തന്റെ ശരീരഭംഗി ഉടയാതെ കാത്തുസൂക്ഷിക്കുന്നത്.

ലാറ ദത്ത
അടുത്ത കാലത്ത അമ്മയായ ലാറ ദത്ത വ്യായാമങ്ങളില്‍ ഏറെ ശ്രദ്ധിക്കുന്നയാളാണ്. ധ്യാനവും, യോഗയും, ഭാരോദ്വഹനവും, മറ്റ് വ്യായാമങ്ങളുമൊക്കെ ചെയ്താണ് ലാറ തന്റെ ശരീരഭംഗി സംരക്ഷിക്കുന്നത്.



Click it and Unblock the Notifications
