Latest Updates
-
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ
ചില ടീനേജ് ഹോബികള്‍
അസൈന്മെന്റ്സും, പ്രൊജക്ടുകളുമായി ടീച്ചര്മാര് നിങ്ങളെ ഭീഷണിപ്പെടുത്തുമ്പോള്‍ നിങ്ങള്‍ ഒഴിവ് സമയത്തിനായി കൊതിക്കും. പക്ഷേ ഒരു അവധിദിനം കിട്ടുമ്പോള്‍ അത് എങ്ങനെ ചെലവഴിക്കുമെന്ന് നിങ്ങള്‍ക്ക് യാതൊരു ഐഡിയയും ഉണ്ടാവുകയുമില്ല.
ഒഴിവ് ദിനം മുഴുവന്‍ മുറിക്കുള്ളില്‍ ചടഞ്ഞിരുന്ന് നേരം കളയുകയും വീണ്ടും ക്ലാസ്സ് ആരംഭിക്കുകയും ചെയ്യും. ഒഴിവ് സമയം ചെലവഴിക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം നിങ്ങള്‍ക്ക് താല്പര്യമുള്ള എന്തിലെങ്കിലും ഏര്‍പ്പെടുക എന്നതാണ്. അനുയോജ്യമായ ഒരു ഹോബി കണ്ടെത്തുകയും, അത് വഴി സമയം ചെലവഴിക്കുകയും ചെയ്യുക. കൗമാരക്കാരികള്ക്കായി ഇതാ ചില ഹോബികള്‍.

ചില ടീനേജ് ഹോബികള്‍
നിങ്ങളുടെ ഭാവനയെ ഉദ്ധീപിപ്പിക്കുന്ന എന്തും, അത് കഥയോ, റൊമാന്റിക് നോവലോ, എന്തുമാകട്ടെ വായിക്കാം. എന്നാല്‍ അത് നിങ്ങളുടെ പഠനവിഷയവുമായി ബന്ധപ്പെട്ടതാകാതിരിക്കാന് ശ്രദ്ധിക്കുക. അങ്ങനെയായാല്‍ അത് പരമ ബോറായിതീരും.

ചില ടീനേജ് ഹോബികള്‍
ഉറങ്ങാന്‍ പോകുന്നതിന് മുമ്പായി നിങ്ങളുടെ ദൈനംദിന പ്രവൃത്തികളുടെ വിവരങ്ങള്‍ രേഖപ്പെടുത്തുക. എന്നാല്‍ ഡയറിയെഴുത്തില്‍ നിങ്ങള്‍ക്ക് താല്പര്യമില്ലെങ്കില് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും വിഷയത്തെപറ്റി എഴുതാം. ഇത് വഴി നിങ്ങളുടെ എഴുതാനുള്ള കഴിവ് മെച്ചപ്പെടുത്തും. അത് മാത്രമല്ല ഇങ്ങനെ എഴുതി പരിശീലിച്ച് നിങ്ങള്‍ ഭാവിയിലെ ജെ.കെ റൗളിങ്ങ് ആകില്ലെന്ന് ആരറിഞ്ഞു.

ചില ടീനേജ് ഹോബികള്‍
നല്ല മൂഹൂര്ത്തങ്ങളൊക്കെ ക്യാമറയിലാക്കി ഓര്‍മ്മിക്കാനായി സൂക്ഷിക്കുക. ഇന്ന് ഡിജിറ്റല്‍ ക്യാമറകളുപയോഗിച്ച് എളുപ്പം ചിത്രങ്ങളെടുക്കാം. ക്യാമറയില്ലെങ്കില്‍ സ്മാര്‍ട്ട് ഫോണായാലും മതി.

ചില ടീനേജ് ഹോബികള്‍
നിങ്ങള്‍ക്കിഷ്ടമുള്ള ഏതെങ്കിലും നൃത്തരൂപം പ്രാക്ടീസ് ചെയ്യുക. സല്‍സ മുതല്‍ ജാസ് വരെ ഏതും തെരഞ്ഞെടുക്കാം. ഇത് കലയെന്നത് മാത്രമല്ല ശരീരത്തിന് നല്ലൊരു വ്യയാമം കൂടിയാണ്.

ചില ടീനേജ് ഹോബികള്‍
പാടാനുള്ള താല്പര്യമുള്ളവര്ക്ക് പാട്ട് പരിശീലിക്കാം. ഇഷ്ടമുള്ള പാട്ടുകള്‍ പാടി കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യുക.

ചില ടീനേജ് ഹോബികള്‍
സംഗീതോപകരണങ്ങള്‍ ഏത് പ്രായത്തിലും പഠിക്കാം. നിങ്ങള്‍ക്ക് ഏതാണോ താല്പര്യം അത് പരിശീലിക്കുക. ജാസോ, ഗിറ്റാറോ, വയലിനോ ഏതും.

ചില ടീനേജ് ഹോബികള്‍
പാചകം നേരംപോക്ക് മാത്രമല്ല ജീവിതത്തില്‍ അത്യാവശ്യം വേണ്ടതുമാണ്. നിങ്ങള്‍ക്ക് ഭക്ഷണം പകം ചെയ്ത് തരുന്ന അമ്മയും, പാചകക്കാരും എല്ലാക്കാലത്തും നിങ്ങളോടൊപ്പമുണ്ടാവില്ലല്ലോ. റസ്റ്റോറന്റുകളെ മാത്രം ആശ്രയിച്ച് ജീവിക്കുകയും സാധ്യമല്ല. ഏറെയൊന്നും പഠിച്ചില്ലെങ്കിലും അത്യാവശ്യം പാചകം പഠിക്കുക.

ചില ടീനേജ് ഹോബികള്‍
ഇന്ന് തുന്നലിലും, എംബ്രോയ്ഡറിയിലും താല്പര്യവും, അതിന് ചെലവഴിക്കാന്‍ സമയവുമുള്ള പെണ്‍കുട്ടികള്‍ കുറവാണ്. എന്നാല്‍ അത് പരീക്ഷിക്കുന്നത് കൊണ്ട് യാതൊരു പ്രശ്നവുമില്ല.

ചില ടീനേജ് ഹോബികള്‍
മൃഗങ്ങളെ നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍ അവയ്ക്ക് അഭയം നല്കുന്ന പ്രസ്ഥാനത്തില്‍ വോളണ്ടിയറാകാം. പാവപ്പെട്ടര്‍ക്കും, സഹായമാവശ്യമുള്ളവര്ക്കും സഹായഹസ്തം നല്കാന് ഏതെങ്കിലും എന്‍.ജി.ഒയില്‍ അംഗമാകാം.



Click it and Unblock the Notifications
