Latest Updates
-
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം!
ഇന്ത്യയില് സ്ത്രീകള്ക്ക് ജീവിക്കാന് പറ്റില്ല

ട്രസ്റ്റ്ലോയുടെ പഠന റിപ്പോര്ട്ട് അനുസരിച്ച് സ്ത്രീകള്ക്ക് ഏറ്റവും നല്ല ജീവിത സാഹചര്യങ്ങള് ഉള്ളത് കാനഡയില് ആണ്. ലിംഗ സമത്വത്തിന് നയങ്ങള് രൂപീകരിക്കുക, സ്ത്രീകള്ക്ക് എതിരെയുള്ള ആക്രമണങ്ങള് ചെറുക്കുക, ആരോഗ്യപദ്ധതികള് നടപ്പാക്കുക തുടങ്ങിയ കാര്യങ്ങളില് കാനഡയാണ് ജി20 രാജ്യങ്ങളില് ഏറ്റവും മുന്പന്തിയില് നില്ക്കുന്നത് എന്നാണ് ട്രസ്റ്റ്ലോ നടത്തിയ പഠനത്തില് തെളിഞ്ഞത്.
ജര്മ്മനി, ബ്രിട്ടന്, ആസ്ത്രേലിയ, ഫ്രാന്സ് എന്നിവയാണ് സ്ത്രീകള്ക്ക് ജീവിക്കാന് ഏറ്റവും യോജിച്ച രാജ്യങ്ങളില് കാനഡയുടെ പിന്നിലായി ആദ്യ അഞ്ചു സ്ഥാനങ്ങള് നേടിയിരിക്കുന്നത്. ഇക്കാര്യത്തില് അമേരിക്കയ്ക്ക് ആറാം സ്ഥാനവും, ജപ്പാന് ഏഴാം സ്ഥാനവും ആണ് ലഭിച്ചിരിക്കുന്നത്.
സ്ത്രീകള്ക്ക് മികച്ച ജീവിത സാഹചര്യം ഒരുക്കുന്നതില് ഇന്ത്യയുടേതിനേക്കാള് ഒരു സ്ഥാനം മുന്നിലാണ് സൗദി അറേബ്യ. ഇന്ത്യയില് സ്ത്രീകള് വില്പന ചരക്കാണ്, പത്ത് വയസ്സാകുന്നതിന് മുമ്പുതന്നെ പലരുടെയും വിവാഹം കഴിയുന്നുണ്ട്, സ്ത്രീകളെ അടിമകളായി ജോലി ചെയ്യിപ്പിക്കുന്നു എന്നിങ്ങനെയാണ് ഈ പഠനത്തിന്റെ ഭാഗവും, വോട്ടെടുപ്പില് പങ്കെടുക്കുകയും ചെയ്ത പത്രപ്രവര്ത്തകന് നിക്കോളാസ് ക്രിസ്റ്റോഫ് അഭിപ്രായപ്പെട്ടിരിക്കുന്നത്.



Click it and Unblock the Notifications
