Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ദീപാവലി ആഘോഷമാക്കാന്‍
ദീപാവലി ആഘോഷങ്ങളുടെ വേളയാണ്. തെളിഞ്ഞു കത്തുന്ന മണ്ചിരാതുകള്ക്കൊപ്പം എല്ലാവരുടേയും മനസിലും സന്തോഷമുണ്ടാകുന്ന നിമിഷങ്ങള്‍.
ആഘോഷങ്ങള്‍ എപ്പോഴും നല്ലതു തന്നെ. എന്നാല്‍ ആഘോഷങ്ങള്ക്കൊരുങ്ങുമ്പോള് ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്.
പലപ്പോഴും ചെറിയ ചെറിയ കാര്യങ്ങളായിരിക്കും. എന്നാല്‍ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് കൂടുതല്‍ സന്തോഷവും ഗുണവും നല്കുമെങ്കില് നല്ലതല്ലേ.
ദീപാവലിയ്ക്കു ചില കാര്യങ്ങളുണ്ട്, തങ്ങള്‍ക്കൊപ്പം മറ്റുള്ളവര്‍ക്കും സന്തോഷം പകരുന്ന കാര്യങ്ങള്‍. ആഘോഷങ്ങള്ക്കിടിയില് ഇത്തരം കാര്യങ്ങളും മറക്കരുത്.

ദീപാവലിക്ക് ഷോപ്പിംഗ് പലര്‍ക്കും വളരെ പ്രധാനമാണ്. എന്നാല്‍ വലിച്ചു വാരി ഷോപ്പ് ചെയ്യുന്നത് പണനഷ്ടമുണ്ടാക്കും. മുന്‍പേ തന്നെ ബജറ്റ് തയ്യാറാക്കി ആവശ്യമുള്ള സാധനങ്ങള്‍ മാത്രം വാങ്ങുക.

ദീപാവലിക്കു മുന്നോടിയായി വീടൊരുക്കുന്നതും വളരെ പ്രധാനം. വീട്ടിലേക്ക് പുതിയ സാധനങ്ങള്‍ വാങ്ങുന്നതിന് പകരം ഉള്ളവ തന്നെ വൃത്തിയാക്കി വയ്ക്കുന്നതാണ് നല്ലത്.

കുടുംബത്തിനൊപ്പം ഒത്തു കൂടാന്‍ ശ്രമിക്കുക. ആഘോഷങ്ങളേക്കാള്‍ ഇതായിരിക്കും കൂടുതല്‍ സന്തോഷം നല്‍കുക. ഒരുമിച്ചുണ്ടാകുന്ന ആഘോഷങ്ങള്‍

ദീപാവലിയ്ക്ക് ചെയ്യാവുന്ന ഒരു കാര്യമുണ്ട്, പണം ചെലവാക്കുമ്പോള്‍ എന്തെങ്കിലും ഒരു ആര്ഭാഗം വേണ്ടെന്നു വച്ച് ഇത് സാമൂഹ്യസേവനത്തിന് ഉപയോഗിക്കുക. ഇത് നമുക്കും മറ്റുള്ളവര്‍ക്കും ഒപ്പം സന്തോഷം നല്‍കും.

പടക്കങ്ങള്‍ പൊട്ടിക്കുമ്പോള്‍ എപ്പോഴും ശ്രദ്ധ വേണം. ഇത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്താന്‍ സാധ്യത കൂടുതലാണ്. അപകടസാധ്യത ഇല്ലാത്തവ മാത്രം ഉപയോഗിക്കുക. കുട്ടികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം.

ദീപാവലിക്ക് മധുരം കഴിയ്ക്കാന്‍ സാധ്യതയും സാഹചര്യവും കൂടുതലാണ്. മധുരം നിയന്ത്രിക്കുക, ഭക്ഷണവും നിയന്ത്രിക്കുക. പ്രത്യേകിച്ച് അസുഖങ്ങള്‍ ഉള്ളവര്‍.



Click it and Unblock the Notifications
