Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വെള്ളമടിച്ചു വെറുപ്പിക്കല്ലേ...
മദ്യപിച്ചു കഴഞ്ഞാല്‍ രണ്ടു തരത്തില്‍ പെരുമാറാം. മാന്യമായും അല്ലാതെയും. മദ്യം തലയ്ക്കു പിടിക്കുമ്പോള്‍ ചില പുരുഷകേസരികളുടെ പെരുമാറ്റം ചിലപ്പോള്‍ വല്ലാതെ വെറുപ്പിച്ചു കളയും. ഇവയറിഞ്ഞിരിക്കൂ.
മദ്യപിച്ചു കഴിഞ്ഞാല്‍ പരസ്പര ബന്ധമില്ലാതെ, പിച്ചു പേയും പറയുന്നവരുണ്ട്. പറഞ്ഞതു തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിച്ചു പറയുന്നവരുമുണ്ട്. ഇവ നമ്മെ വല്ലാതെ വെറുപ്പിക്കുന്ന സ്വഭാവമാണ്. വെറുപ്പു മാത്രമല്ല, ഇത്തരക്കാരെ കോമാളികളെന്ന വണ്ണം നോക്കുന്നവരുമുണ്ട്.

മദ്യപിച്ചാല്‍ ഭക്ഷണം കഴിയ്ക്കാത്ത പുരുഷന്മാരുണ്ട്. എന്നാല്‍ അമിതമായി കഴിയ്ക്കുന്നവരുമുണ്ട്. പാര്‍ട്ടികളിലും മറ്റും മറ്റുള്ളവര്‍ക്കുണ്ടോ എന്നുപോലും ചിന്തിക്കാതെ ഭക്ഷണം കഴിയ്്ക്കുന്നവര്. യാതൊരു മര്യാദയുമില്ലാതെ അരോചകമായ രീതിയില്‍ ഭക്ഷണം കഴിയ്ക്കുന്നവര്‍.
ചിലരുണ്ട്, മദ്യപിച്ചാല്‍ ബാത്ത്റൂം മര്യാദകള്‍ പോലും മറന്നു കളയും. പൊതുസ്ഥലത്തു മൂത്രശങ്ക തീര്‍ക്കാനും ഇവര്‍ മടിക്കില്ല. മറ്റുള്ളവര്‍ കാണുന്നുണ്ടോ എന്ന തോന്നല്‍ പോലുമില്ലാത്തവര്‍. ഇതുപോലെ ഛര്‍ദിച്ച് മറ്റുള്ളവര്‍ക്കു വരെ ഓക്കാനം വരുത്തുന്നവരുമുണ്ട്.
മദ്യപിച്ചാല്‍ എല്ലാം മറന്ന് മറ്റുള്ളവരെ പുലഭ്യം പറയുന്നവരുണ്ട്. പ്രത്യേകിച്ച് മദ്യപിച്ചതു മതിയെന്നു പറയുന്നവരെ. കുടിയ്ക്കുന്നവരുടെ നന്മയോര്ത്ത് പറയുന്നവര്‍ക്ക് പൊതുസ്ഥലത്ത് വച്ച് പുലഭ്യം കേള്‍ക്കേണ്ടി വരുന്നത് തീരെ സുഖമുള്ള അനുഭവമാകില്ല.
മദ്യപിച്ചാല്‍ കയ്യില്‍ കിട്ടിയതെന്തും വലിച്ചെറിയുകയോ പൊട്ടിക്കുകയോ ചെയ്യുന്നവരുണ്ട്. സ്വന്തം സാധനങ്ങള്‍, മറ്റുള്ളവരുടെ എന്നിങ്ങനെയുള്ള വേര്‍തിരിവൊന്നും ഇക്കൂട്ടര്‍ക്ക് ഉണ്ടായെന്നു വരില്ല.
ചിലരുണ്ട്, മദ്യപിച്ച് മറ്റുള്ളവരെ ഫോണില്‍ വിളിച്ചു സംസാരിക്കുന്നവര്‍. മറുഭാഗത്തുള്ളവര്‍ക്ക് കേള്ക്കാുള്ള സൗകര്യമുണ്ടോയെന്ന് ഇവര്‍ ചിന്തിക്കില്ല. ഇതിലെ അനൗചിത്യത്തെ കുറിച്ച് ഓര്ുക്കുകയുമില്ല.
മദ്യപാനത്തിലും കാത്തു സൂക്ഷിക്കേണ്ടുന്ന മര്യാദകളുണ്ടെന്ന കാര്യം എപ്പോഴും ഓര്‍ക്കുക.



Click it and Unblock the Notifications
