Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
താരങ്ങളും രഹസ്യവിവാഹവും
രഹസ്യമായി വിവാഹം കഴിയ്ക്കുന്നവര്‍ പലരുമുണ്ട്. പ്രത്യേകിച്ച് സിനിമാതാരങ്ങള്‍. ഇത്തരം രഹസ്യവിവാഹത്തിന് ഇവരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളും പലതായിരിക്കും.
സിനിമാതാരങ്ങളെ സംബന്ധിച്ചിടത്തോളം രഹസ്യവിവാഹം ചിലപ്പോള്‍ കരിയറിനെ ബാധിക്കുമെന്ന ഭയം കാരണമാകാം. മറ്റു ചിലര്‍ക്കിത് സ്വകാര്യത കാത്തു സൂക്ഷിക്കാനുള്ള മാര്‍ഗമായിരിക്കും. ഇത്തരത്തില്‍ രഹസ്യക്കല്യാണം നടത്തിയാലും മാധ്യമങ്ങള്‍ ഇത് പരസ്യപ്പെടുത്തുകയും ചെയ്യും.
ഇത്തരത്തില്‍ രഹസ്യക്കല്യാണം നടത്തിയ ചില താരങ്ങളെ കാണൂ.

താരങ്ങളും രഹസ്യവിവാഹവും
മലയാളത്തിലെ യംഗ് സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണമുള്ള പൃഥീരാജിന്റെയും മാധ്യമ പ്രവര്‍ത്തക സുപ്രിയ മേനോന്റെയും പരസ്യമായി നടത്തിയ രഹസ്യക്കല്യാണമായിരുന്നെന്നു പറയാം. വിവാഹദിനം വരെ രഹസ്യം സൂക്ഷിക്കാന്‍ ഇവര്‍ ശ്രമിച്ചെങ്കിലും വിവാഹത്തിന്റെ അന്ന് മാധ്യമപ്പട വിവാഹവേദിയിലേക്ക് പാഞ്ഞെത്തുക തന്നെ ചെയ്തു. ഇതിന്റെ പേരില്‍ പല വിമര്‍ശനങ്ങളും താരത്തിന് കേള്‍ക്കേണ്ടിയും വന്നു.

താരങ്ങളും രഹസ്യവിവാഹവും
ശ്രീദേവിയുടേയും സംവിധായകന് ബോണി കപൂറിന്റെയും രഹസ്യവിവാഹമായിരുന്നു. നേരത്തെ വിവാഹിതനായിരുന്നു ബോണി കപൂര്‍. ഗര്‍ഭിണിയായ ശേഷം പെട്ടെന്നായിരുന്ന ബോണിയും ശ്രീദേവിയും തമ്മിലുള്ള വിവാഹം.

താരങ്ങളും രഹസ്യവിവാഹവും
ബോളിവുഡ് സുന്ദരി ജൂഹി ചൗളയുടേതും രഹസ്യവിവാഹം തന്നെയായിരുന്നു. സുഹൃത്തായിരുന്ന ജെയ് മേത്തയുമായി വിവാഹം കഴിഞ്ഞ ശേഷമാണ് പലരും ഇതറിഞ്ഞത്.

താരങ്ങളും രഹസ്യവിവാഹവും
നടിയായ കൊങ്കണ സെന്‍ ശര്‍മയും രണ്‍വീര്‍ ഷോറെയും തമ്മിലുള്ള വിവാഹവും രഹസ്യമാക്കി വയ്ക്കാന്‍ ഇരുവരും ശ്രമിച്ചെങ്കിലും പിന്നീടിത് പരസ്യമാവുകയായിരുന്നു.

താരങ്ങളും രഹസ്യവിവാഹവും
ബോളിവുഡ് താരമായ അക്ഷയ് കുമാര്‍ നടിയായ ടിങ്കിള്‍ ഖന്നയെ വിവാഹം ചെയ്തതും പെട്ടെന്നായിരുന്നു. ശില്‍പ്പ ഷെട്ടിയുമായി കറങ്ങി നടക്കുന്ന സമയത്താണ് ടിങ്ക്വിളിനെ അക്ഷയ് വിവാഹം ചെയ്തതെന്നതാണ് അദ്ഭുതം.

താരങ്ങളും രഹസ്യവിവാഹവും
പൂജാ ഭട്ടും മൂനിര്‍ മഖിജയുമായും നടന്ന വിവാഹവും പരസ്യമാക്കിയിരുന്നില്ല. പൂജ പെട്ടെന്ന് അഭിനയം വിടുകയും ഗോവയില്‍ വച്ച് വിവാഹിതയാവുകയും ചെയ്യുകയായിരുന്നു.

താരങ്ങളും രഹസ്യവിവാഹവും
ധര്‍മേന്ദ്രയും ഡ്രീം ഗേള്‍ ഹേമമാലിനിയും തമ്മിലുള്ള വിവാഹവും പെട്ടെന്നായിരുന്നു. മുന്‍പ് പ്രകാശ് കൗര്‍ എന്ന സ്ത്രീയെ വിവാഹം ചെയ്തിരുന്ന ധര്‍മേന്ദ്ര ഹേമമാലിനിയെ വിവാഹം ചെയയാന്‍ മതം മാറി മുസ്ലീമാവുകയും ചെയ്തു.



Click it and Unblock the Notifications
