Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
പൃഥിരാജിന്റെ നിറംമാറ്റം
മലയാള സിനിമയില്‍ ഇടം കണ്ടെത്തി പതിയെ സ്ഥാനം പിടിച്ച നടന്മാരും നടിമാരുമുണ്ട്. നല്ലൊരു തുടക്കം കിട്ടിയിട്ടും പിടിച്ചു പറ്റാന്‍ കഴിയാത്തവരുമുണ്ട. അധികം ശ്രദ്ധിക്കപ്പെടാത്ത തുടക്കമായിട്ടും പിന്നീട് വിജയിക്കുന്നവരുമുണ്ട്.
കാലം ഇവരുടെ രൂപത്തിലും ഭാവത്തിലും അഭിനിയത്തിലുമെല്ലാം മാറ്റങ്ങളേറെ വരുത്തും. ഇക്കൂട്ടത്തില്‍ എടുത്തു പറയേണ്ട നടനാണ് പൃഥിരാജ്. നന്ദനം എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയ പൃഥിക്ക് സുകുമാരന്റെ മേല്‍വിലാസം കൂട്ടായുണ്ടായിരുന്നെങ്കിലും ആദ്യമൊന്നും കാര്യമായ വിജയങ്ങള്‍ നേടാനായില്ലെന്നതാണ് വാസ്തവം. എന്നാല്‍ പിന്നീട് ക്രമമായ ഉയര്‍ച്ചകളിലൂടെ ഇന്ന് മലയാളവും കടന്ന ബോളിവുഡില്‍ വരെ പൃഥിരാജ് എത്തി നില്ക്കുന്നു.
ഇത്രയും കാലങ്ങള്‍ അഭിയനയത്തില്‍ മാത്രമല്ല, രൂപത്തിലും പൃഥിയില്‍ ഒരുപാടു മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നന്ദനത്തില്‍ കണ്ട യുവാവില്‍ നിന്നും അയ്യയില് എത്തുമ്പോള്‍ രൂപഭാവങ്ങളില്‍ ഏറെ വ്യത്യാസം. പല ചിത്രങ്ങളിലും പല രൂപഭാവങ്ങളിലാണ് ഇദ്ദേഹം പ്രത്യക്ഷപ്പെടുന്നതും.

പൃഥിരാജിന്റെ നിറംമാറ്റം
ചക്രം എന്ന ലോഹിതദാസ് സിനിമയില്‍ പോളിഷ്ഡ് രൂപത്തില്‍ നിന്നും മാറി താടിയും മുടിയും വളര്‍ത്തി അപരിഷ്കൃതനായ ഒരു ലോറിക്കാരനായാണ് പൃഥി എത്തിയത്.

പൃഥിരാജിന്റെ നിറംമാറ്റം
സ്വപ്നക്കൂട് എന്ന ചിത്രത്തില്‍ അച്ചായന് രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു പൃഥീരാജ്. ഇതിന് ചേര്‍ന്ന രൂപവും ഇദ്ദേഹത്തിന് ഈ ചിത്രത്തിലുണ്ട്.

പൃഥിരാജിന്റെ നിറംമാറ്റം
ചോക്കലേറ്റ് എന്ന ചിത്രത്തില്‍ മോഡേണായ ഒരു കോളേജ് വിദ്യാര്‍ത്ഥിക്കു ചേര്‍ന്ന രൂപത്തിലാണ് പൃഥി എത്തുന്നത്. ശ്യാം എന്ന ഈ കഥാപാത്രത്തിന്റെ വസ്ത്രങ്ങളും മേക്കപ്പും ഇതുവരെ കണ്ട പൃഥിചിത്രങ്ങളില് നിന്നും വ്യത്യസ്തമാണ്.

പൃഥിരാജിന്റെ നിറംമാറ്റം
റോബിന് ഹുഡ് എന്ന ചിത്രത്തില്‍ രാത്രി എടിഎം മോഷണത്തിനിറങ്ങുന്ന പൃഥി ഒരു മോഡേണ്‍ കള്ളന്റെ വേഷത്തിലാണ് എത്തുന്നത്. പണ്ടത്തെ തടിയുള്ള ചെറുപ്പക്കാരനില്‍ നിന്നും ഫിറ്റായ ബോഡിയിലേക്ക് പൃഥി മാറിക്കഴിഞ്ഞിരുന്നു.

പൃഥിരാജിന്റെ നിറംമാറ്റം
രാവണന് എന്ന മണിരത്നം ചിത്രത്തിലാണ് ക്ലീന്‍ഷേവ് ചെയ്ത പൃഥി എത്തുന്നത്. ഇതിനു ശേഷം ധാരാളം ചിത്രങ്ങളില്‍ ഈ രൂപത്തിലാണ് പൃഥി പ്രത്യക്ഷപ്പെട്ടത്.

പൃഥിരാജിന്റെ നിറംമാറ്റം
ഇന്ത്യന്‍ റുപ്പി എന്ന ചിത്രത്തിലെ ഭാവവേഷാധികള് വ്യത്യസ്തം. ഒരു സാധാരണക്കാരന്റെ രൂപത്തിലാണ് പൃഥി എത്തുന്നത്.

പൃഥിരാജിന്റെ നിറംമാറ്റം
അയ്യ എന്ന ചിത്രത്തില്‍ തികച്ചും വ്യത്യസ്തമായ രൂപത്തിലാണ് പൃഥി പ്രത്യക്ഷപ്പെടുന്നത്. ബോളിവുഡിലെ പതിവുകള്‍ക്കനുസരിച്ച് ഗാനരംഗങ്ങളില്‍ മസില് ബോഡിയുമായി പൃഥിയും പ്രത്യക്ഷപ്പെടുന്നു.

പൃഥിരാജിന്റെ നിറംമാറ്റം
ഉറുമിയെന്ന ചിത്രത്തില്‍ പടനായകര്ക്കു ചേര്‍ന്ന വേഷത്തില്‍ പൃഥിരാജ് പ്രത്യക്ഷപ്പെടുന്നു. കുതിരപ്പുറത്ത് ഉറുമിയും ചുഴറ്റി വരുന്ന ഈ വേഷം പൃഥിയുടെ തികച്ചും വ്യത്യസ്തമായ ഗെറ്റപ്പാണ് നല്‍കുന്നത്.



Click it and Unblock the Notifications
