Latest Updates
-
സൂര്യ-ശനി നേർക്കുനേർ: ഇന്ന് വൈകുന്നേരം 5:56-ന് ഈ രാശിക്കാർ അതീവ ശ്രദ്ധ പുലർത്തുക -
ശുക്രന്റെ വക്രഗതി 2026: ഈ രാശിക്കാർക്ക് കഷ്ടകാലം, വലിയ തീരുമാനങ്ങൾ എടുക്കും മുൻപ് ശ്രദ്ധിക്കുക! -
ഗജകേസരി രാജയോഗം: ഇന്ന് രാത്രി മുതൽ ഈ രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും ധനനേട്ടത്തിലും വൻ മാറ്റം -
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
വിവാഹപ്പന്തലുകളൊരുക്കുമ്പോള്....
എല്ലാ കാര്യങ്ങള്‍ക്കുമെന്ന പോലെ വിവാഹത്തിനും പരിഷ്കാരം വര്‍ദ്ധിച്ചു വരികയാണ്. പണ്ടൊക്കെ വീട്ടില്‍ തന്നെ മുറ്റത്തു തയ്യാറാക്കിയ പന്തലിലായിരുന്നു വിവാഹങ്ങള്‍. വീട് ഫഌറ്റുകളിലേക്കും വിശാലമായ മുറ്റം മുറ്റം കുറവുള്ള വിശാലമായ വീടുകളിലേക്കും മാറിയതോടെ വിവാഹത്തിന് ഹാളുകളെ ആശ്രയിക്കുന്ന രീതിയാണ് ഇപ്പോള്‍ ഏറെപ്പേരും സ്വീകരിക്കുന്നത്.
ഹാളില്‍ തന്നെ ഭംഗിയുള്ള സ്റ്റേജ് എന്നതു മാത്രമായ വീക്ഷണവും മാറിയിരിക്കുന്നു. പ്രത്യേക തീമുകള്‍ തെരഞ്ഞെടുത്താണ് ഇപ്പോള്‍ സ്റ്റേജുകള്‍ ഒരുക്കുന്നത്. ഇവന്റ് മാനേജ്മെന്റ് കമ്പനികള്‍ വന്നതോടെ ഈ ആശയത്തിനും പ്രസക്തിയേറിയിരിക്കുന്നു. കാശെറിഞ്ഞാല്‍ മതി, പറയുന്ന രീതിയില്‍ വിവാഹമണ്ഡപങ്ങള്‍ തയ്യാറായിക്കോളും.
ഇവിടെ ചില തീമുകള്‍ നോക്കൂ, വിവാഹത്തിന് സ്റ്റേജൊരുക്കുമ്പോള് ഉപയോഗിക്കാവുന്ന തീമുകള്‍.

വിവാഹപ്പന്തലുകളൊരുക്കുമ്പോള്....
പൂമാലകള്‍ കൊണ്ട് അലങ്കരിച്ച തീമാണ് ഈ സ്റ്റേജിന് നല്‍കിയിരിക്കുന്നത്. സ്റ്റേജിന്റെ മുന്നിലും പിന്നിലും വിവിധ വര്‍ണങ്ങളിലുള്ള പൂമാലകള്‍ തൂക്കിയിട്ടിരിക്കുന്നു. ഭംഗിയുളള വലിയ തൂണുകളും വധുവരന്മാര്ക്കും ബന്ധുക്കള്‍ക്കും ഇരിക്കാനുള്ള സ്ഥലവും ഈ തീമില്‍ ലഭ്യമാണ്.

വിവാഹപ്പന്തലുകളൊരുക്കുമ്പോള്....
എല്ലാവര്ക്കും വിവാഹം കാണാന്‍ തരപ്പെടുത്തുന്ന തരത്തിലുള്ള വിധത്തിലാണ് ഈ വിവാഹമണ്ഡപ നിര്‍മാണം. വലിയ ആര്‍ഭാടങ്ങളില്ലാതെ ഒരുക്കിയ മണ്ഡപമെന്നു വേണമെങ്കില്‍ പറയാം.

വിവാഹപ്പന്തലുകളൊരുക്കുമ്പോള്....
വിളക്കുകളും ഇരുവശത്തും കമാനാകൃതിയില്‍ പൂക്കളും കൊണ്ട് അലങ്കരിച്ച മണ്ഡപം. മണ്ഡപത്തിന് മുകള്‍ഭാഗത്തും മാലകള്‍ തൂക്കിയിട്ടിട്ടുണ്ട്.

വിവാഹപ്പന്തലുകളൊരുക്കുമ്പോള്....
തുറസായ സ്ഥലത്ത് വളറെ ലളിതമായി ഒരുക്കിയിരിക്കുന്ന വിവാഹമണ്ഡപം. അലങ്കാരത്തിനായി അല്പം പൂമാലകള്‍ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്.

വിവാഹപ്പന്തലുകളൊരുക്കുമ്പോള്....
സൗത്ത് ഇന്ത്യന്‍ വിവാഹരീതികളില്‍ തയ്യാറാക്കുന്ന മണ്ഡപം. പ്രധാനമായും തമിഴ് നാട്ടില്‍. കുടത്തില്‍ നിറച്ച മഞ്ഞള്‍വെള്ളം ആചാരം. പൂക്കളും പുറകില്‍ ചിത്രങ്ങളും കൊണ്ട് അലങ്കരിച്ച മണ്ഡപം.

വിവാഹപ്പന്തലുകളൊരുക്കുമ്പോള്....
വലിയ തൂണുകള്‍ കൊണ്ട് അലങ്കരിച്ച മണ്ഡപം. മുകളിലായി പൂക്കളും പൂമാലകളും ഈ മണ്ഡപത്തിന് ഭംഗിയേകുന്നു. പുറകിലും അലങ്കാരങ്ങള്‍ ധാരാളം.



Click it and Unblock the Notifications
