Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം
താരസുന്ദരിമാര്‍ വിവാഹപട്ടില്
മലയാളത്തില്‍ വിവാഹം കഴിഞ്ഞുപോയ താരസുന്ദരിമാര്‍ ധാരാളമുണ്ട്. ഒരു ഇടത്തരം കാലഘട്ടമെടുത്തു നോക്കിയാല്‍ അങ്ങേയറ്റം മഞ്ജു വാര്യര്‍ വരെ സംവൃത സുനില്‍ വരെ ഈ ലിസ്റ്റ് നീണ്ടുകിടക്കുന്നു.
സിനിമയില്‍ മോഡേണ്‍ വേഷങ്ങളാണെങ്കിലും ജീവിതത്തില്‍ മോഡേണാണെങ്കിലും വിവാഹവേഷത്തിന് കേരളത്തിന്റെ തനതു പാരമ്പര്യമായ പട്ടുസാരിയില്‍ തന്നെയാണ് മിക്കവാറും എല്ലാ നടിമാരും തന്നെ ഒരുങ്ങിയത്. പട്ടുസാരികള്‍ പലപ്പോഴും മറ്റു സന്ദര്‍ഭങ്ങളിലും ഇവര്‍ അണിഞ്ഞിട്ടുണ്ട്.
വിവിധ താരസുന്ദരിമാരെ സാരിയില്‍ കാണൂ. പ്രധാന പല ചടങ്ങുകള്‍ക്കും പട്ടുസാരിയില്‍ തന്നെയാണ് ഇവര്‍ എത്തുന്നത്. ഫാന്‍സി സാരിയടക്കമുള്ള ഫാഷനുകള്‍ വന്നെത്തിയിട്ടും പട്ടിന് മലയാളിപ്പെണ്ണിന്റെ മനസിലുള്ള സ്ഥാനത്തിന് ഇളക്കം തട്ടിയിട്ടില്ലെന്ന് ഇതില്‍ നിന്നും തെളിയുന്നു.

പ്രശസ്ത നടി നവ്യ നായരുടെ വിവാഹച്ചടങ്ങിനെത്തിയ ദിവ്യ ഉണ്ണി മെറൂണും ഗോള്‍ഡും നിറത്തിലുള്ള പട്ടുസാരി ധരിച്ചാണ് എത്തിയത്.

ഗീതുവിന്റെ വിവാഹവേഷം കേരളത്തിന്റെ മാത്രം പാരമ്പര്യമെന്ന് അവകാശപ്പെടാവുന്ന സെറ്റുമുണ്ടായിരുന്നു, സ്വര്ണനിറത്തില് വീതിക്കസവോടു കൂടിയ സെറ്റുമുണ്ട്.

വിവാഹപട്ടില് കാവ്യയും തിളങ്ങുന്നു. നീലയും ഓറഞ്ചു നിറത്തിലുള്ള പട്ടുസാരികള്‍ ധരിച്ച കാവ്യയെ നോക്കൂ.

ചുവപ്പു നിറത്തിലുള്ള പട്ടുസാരി ധരിച്ച മംമ്തയെ നോക്കൂ. മംമ്തയുടെ വിവാഹത്തിന്റെ ചിത്രം. മോഡേണ്‍ വേഷങ്ങളില്‍ തിളങ്ങുന്ന മംമ്തയും വിവാഹത്തിന് പാരമ്പര്യത്തിലേക്കു മാറി.

ചുവപ്പ്, സ്വര്ണവര്ണങ്ങളുള്ള പട്ടുസാരിയില്‍ തിളങ്ങുന്ന നവ്യയെ നോക്കൂ. വിവാഹചിത്രം. ആഭരണങ്ങളിലും നവ്യ കുറവു വരുത്തിയിട്ടില്ല.

തമിഴ് വരനായതു കൊണ്ട് തമിഴ് ആചാരപ്രകാരമാണ് നടി പ്രിയങ്ക വിവാഹിതയായത്. ഇവിടെയും പട്ടുസാരി തന്നെ താരം.

നീലപ്പട്ടുടുത്തുള്ള രേണുക നായരുടെ വിവാഹചിത്രം നോക്കൂ. റിസപ്ഷന് രേണുക ഫാന്‍സി സാരിയിലേക്കു മാറി.

വിവാഹവസ്ത്രത്തിലും ആഭരണത്തിലും ലാളിത്യം സൂക്ഷിച്ച വിവാഹമായിരുന്നു സംയുക്തയുടേത്. ലാളിത്യമുള്ള പട്ടില്‍ തന്നെയാണ് സംയുക്തയും വിവാഹിതയായത്.

കേരള സാരിയിലായിരുന്നു ശ്വേത മേനോന്റെ വിവാഹച്ചടങ്ങുകള്‍. ഇതിന് ശേഷം നീല നിറത്തിലുള്ള പട്ടുസാരിയിലേക്കും ശ്വേത മാറി.

ക്രീം നിറത്തില്‍ ഗോള്‍ഡ് കസവുള്ള സാരിയിലാണ് സംവൃത വിവാഹത്തിനെത്തിയത്. പരമ്പരാഗത രീതിയില്‍ നിന്നും മാറി വര്‍ണഭംഗിയുള്ള ലാച്ചയിലാണ് കൊച്ചിയിലെ ഹോട്ടലില്‍ നടന്ന റിസപ്ഷനെത്തിയത്.

നീലനിറത്തിലുള്ള പട്ടുസാരിയിലാണ് മഞ്ജു വാര്യര്‍ വിവാഹ റിസപ്ഷനില്‍ പങ്കെടുത്തത്. വിവാഹത്തിന് മജന്ത നിറത്തിലുള്ള പട്ടുസാരിയും.

ഗോപികയുടെ വിവാഹവേഷം വെള്ളനിറത്തിലുള്ള ഗൗണായിരുന്നു. റിസപ്ഷനാകട്ടെ, പച്ചയും മെറുണും കലര്‍ന്ന പട്ടുസാരിയും.



Click it and Unblock the Notifications
