Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ബ്രിട്ടനിലെ രാജകുമാരിയുടെ ഗര്‍ഭകഥകള്‍
ബ്രിട്ടനിലെ വില്യം രാജകുമാരന്റെ പ്രണയിനിയായതു മുതല്‍ കേറ്റ് മിഡില്ടണ് വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്നു. ഇവര്‍ തമ്മിലുള്ള പ്രണയം മാത്രമല്ല, ഇണക്കവും പിണക്കവുമെല്ലാം ബ്രിട്ടനിലെ മാധ്യമങ്ങള്‍ നിറഞ്ഞാഘോഷിച്ചു. ഈ ആഘോഷത്തിന് താല്‍ക്കാലിക വിരാമമായത് ഇവരുടെ വിവാഹത്തോടെയാണ്.
വിവാഹത്തോടെ അല്പമൊന്നു ശമിച്ച ഇവരുടെ വാര്‍ത്തകള്‍ വീണ്ടും മാധ്യമങ്ങളില്‍ നിറയുകയാണ്. കേറ്റ് ഗര്‍ഭിണിയാണ് എന്ന് മാധ്യമങ്ങള്‍ ആഘോഷിച്ചു തുടങ്ങിയിട്ട് കാലം കുറച്ചായി. മാധ്യമവാര്ത്തകളനുസരിച്ച് കേറ്റിന്റെ ഗര്‍ഭത്തിന് ഇപ്പോള്‍ ഒന്നൊന്നര വര്‍ഷം തികഞ്ഞു കാണും.
എന്നാല്‍ കേറ്റ് യഥാര്‍ത്ഥത്തില്‍ ഗര്‍ഭിണിയാണ് എന്നതാണ് ഇപ്പോള്‍ മാധ്യമങ്ങളുടെ പുതിയ കണ്ടെത്തല്‍. മുന്‍പ് ഇത് സംബന്ധിച്ച അഭ്യൂഹങ്ങളായിരുന്നുവെങ്കില് ഇപ്പോള്‍ കാര്യം ഏതാണ്ട് ഉറപ്പായ മട്ടാണ്. ഒരു മാസികയല്ല, അര ഡസനോളം മാസികകളാണ് ഇത് സംബന്ധിച്ച വാര്‍ത്തകളുമായി പുറത്തെത്തിയിരിക്കുന്നത്. പല മാസികകളുടേയും മുഖചിത്രവും തലക്കെട്ടും ഇതാണ്.

രാജകുമാരനുള്ള കേറ്റിന്റെ ക്രിസ്തുമസ് സമ്മാനമാണ് ഈ കുഞ്ഞെന്നാണ് ഒരു മാഗസിന് ഈ വാര്‍ത്തയെ വിശേഷിപ്പിക്കുന്നത്.

വില്യം രാജകുമാരന്റെകുഞ്ഞ് തന്റെ വയറ്റിലുണ്ടെന്ന് എലിസബത്ത് രാഞ്ജിയോട് കേറ്റ് പറഞ്ഞുവെന്നാണ് മറ്റൊരു മാസികയുടെ കണ്ടെത്തല്‍. കേറ്റിന് ഒരു തവണ അബോര്ഷന് സംഭവിച്ചുവെന്നും മാസിക വെളിപ്പെടുത്തുന്നു.

കേറ്റിന്റെ ഗര്‍ഭം ആറാഴ്ചയെത്തിയതായി മറ്റൊരു മാസിക വെളിപ്പെടുത്തുന്നു.

കേറ്റിന്റെ ഗര്‍ഭവയര്‍ പുറത്തു പ്രത്യക്ഷമായിത്തുടങ്ങിയതായി മറ്റൊരു മാസിക വിവരിക്കുന്നു. മുന്‍പും മാഗനിനുകള് കേറ്റിന്റെ വയറിന്റെ പുറകെ കൂടിയിരുന്നു.

ഇരട്ടി സന്തോഷം നല്കുന്ന ഒരു വെളിപ്പെടുത്തലാണ് കേറ്റിന്റെ ഗര്‍ഭവുമായി ബന്ധപ്പെട്ട് മറ്റൊരു മാസിക വെളിപ്പെടുത്തിയിരിക്കുന്നത്. കേറ്റ്-വില്യം ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികളാണെന്നതാണ് ഈ വെളിപ്പെടുത്തല്‍. ഒന്ന് ആണ്‍കുഞ്ഞും മറ്റേത് പെണ്കുഞ്ഞുമാണെന്നും മാസിക കണ്ടെത്തിയിരിക്കുന്നു.



Click it and Unblock the Notifications
