Latest Updates
-
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഡൽഹിയിൽ റെക്കോർഡ് ചൂട്: വിയർപ്പും ചർമ്മപ്രശ്നങ്ങളും ഒഴിവാക്കാൻ യാത്രക്കാർ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂലൈ 17: വ്യതിപാത യോഗം, രാഹുകാലം; ഇന്ന് ഈ തെറ്റുകൾ വരുത്തരുത്, ജാഗ്രത! -
ആകാശത്ത് വിസ്മയം! ഇന്ന് രാത്രി ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
രവി യോഗം: ഇന്ന് സാമ്പത്തിക നേട്ടത്തിനും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
ഈ വെള്ളിയാഴ്ച ഭാഗ്യം തെളിയുന്ന 5 രാശിക്കാർ: സാമ്പത്തിക നേട്ടവും കരിയർ വളർച്ചയും ഉറപ്പ്! -
2026 ജൂലൈ 17 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്ന് ഭാഗ്യം ആർക്കൊക്കെ? -
കർക്കടക സംക്രാന്തി: സൂര്യന്റെ രാശിമാറ്റം; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ഡൽഹിയിൽ കടുത്ത ചൂടും വിയർപ്പും; ചർമ്മപ്രശ്നങ്ങളില്ലാതെ ഈ ദിവസങ്ങളെ അതിജീവിക്കാൻ ഇതാ ചില വഴികൾ -
മുംബൈയിൽ എലിപ്പനി ഭീഷണി; മഴവെള്ളത്തിലൂടെ നടക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം!
ദില്ലിയിലെ പ്രേതക്കഥകള്‍
ഇന്ത്യയുടെ തലസ്ഥാന നഗരിയായ ദില്ലിക്ക് വിശേഷണങ്ങള്‍ ഏറെയുണ്ട്. ചരിത്രപ്രധാനമായ സ്ഥലങ്ങളും ഇവിടെ ധാരാളമുണ്ട്്. പേടിപ്പിക്കുന്ന കാര്യങ്ങളും കഥകളും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സന്ദര്‍ശിക്കാവുന്ന ധാരാളം സ്ഥലങ്ങളും ഇവിടുണ്ട്. കേട്ടുകേള്‍വിയുള്ള ഇത്തരം കഥകള്‍ തലമുറകളില്‍ നിന്നും തലമുറകളിലേക്കു സഞ്ചരിക്കുകയാണ്. ഭയമുള്ളവര്‍ക്കു പോലും ചിലപ്പോള്‍ ഇത്തരം കഥകള്‍ കേള്‍ക്കാന്‍ താല്പര്യപ്പെടും. ഇത്തരം കഥകളിലെ താരം പ്രേതം തന്നെയാണ്.
ഇത്തരം സ്ഥലങ്ങളെപ്പറ്റി കൂടുതലറിയൂ. ദില്ലിയില്‍ പോകുമ്പോള്‍ വെറുതെ ഒന്നു ഭയപ്പെടാന്‍ ഉപകരിക്കും. ഇതില്‍ വാസ്തവമുണ്ടോയെന്നു ചോദിച്ചാല്‍ ഉത്തരമില്ല. കഥകളില്‍ ചോദ്യമില്ലെന്നാണല്ലോ പറയുക.

ദില്ലി കന്റ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ദില്ലി കന്റോണ്‍മെന്റിലേക്കുള്ള വഴി വിജനവും നിറയെ പച്ചപ്പു നിറഞ്ഞതുമാണ്. പ്രകൃതി സൗന്ദര്യം ആസ്വദിച്ചു നടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നടക്കാവുന്ന ഒരിടം. ഈ വഴയില്‍ വെളുത്ത വസ്ത്രം ധരിച്ച സ്ത്രീയെ പലരും കണ്ടതായി കഥകളുണ്ട്. ഈ സ്ത്രീ വാഹനങ്ങളില്‍ വരുന്നവരോട് ലിഫ്റ്റും ചോദിക്കുമത്രെ. വണ്ടിയില്‍ കയറി അല്പസമയം കഴിഞ്ഞാല്‍ കഥാനായിക അപ്രത്യക്ഷമാവുകയും ചെയ്യും.

ഖൂനീ ദര്‍വാസ എന്നൊരു സ്ഥലമുണ്ട്. പേരു സൂചിപ്പിക്കുന്നതു പോലെ രക്തമൊഴുകിയ സ്ഥലം തന്നെയാണിത്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ബഹാദുര്‍ ഷാ സഫര്‍ എന്ന മുഗള്‍ ഭരണാധികാരിയുടെ മൂന്ന് മക്കളെ വിവസ്ത്രരാക്കി വെടി വച്ചു കൊന്ന സ്ഥലമാണിത്. ബ്രിട്ടീഷുകാരോട് ശത്രുതയുമായി ഈ മൂന്ന് ആത്മാക്കളും ഇപ്പോഴും ചുറ്റിത്തിരിയുന്നുണ്ടെന്നാണ് വിശ്വാസം. ബിവെയര്‍ ബ്രീട്ടീഷ്

ജമാലി കമാലി മസ്ജിദ് എന്നൊരു സ്ഥലവും ദില്ലിയിലുണ്ട്. ജമാലി, കമാലി എന്നിവ രണ്ട് സൂഫി വിശുദ്ധരുടെ പേരുകളാണ്. ഇവരെ അടക്കം ചെയ്തിരിക്കുന്നത് ഇവിടെയാണ്. ഇവിടെയെത്തുന്ന ചിലര്‍ക്ക് അദൃശ്യമായ കരങ്ങള്‍ കൊണ്ട് അടി കിട്ടിയതായി കഥകളുണ്ട്. രാത്രി സമയങ്ങളില്‍ ഇവിടെ ആരും സന്ദര്‍ശിക്കാതിരിക്കുകയാണ് നല്ലതെന്നും പറയും.

സഞ്ജയ് വാന്‍ എന്നൊരു സ്ഥലവും ദില്ലിയിലുണ്ട്. നിറയെ അരയാല്‍ വൃക്ഷങ്ങള്‍ നിറഞ്ഞു നില്ക്കുന്ന പച്ചപ്പുള്ള സ്ഥലം. ഈ വൃക്ഷങ്ങള്ക്കിടിയിലൂടെ വെളുത്ത വസ്ത്രം ധരിച്ച ഒരു സ്ത്രീയെ കണ്ടതായി കഥകളുണ്ട്. ഇവര്‍ പെട്ടെന്ന് അപ്രത്യക്ഷമാവുകയും ചെയ്യും. വെളുത്ത വസ്ത്രം തന്നെയാണ് ഇവിടെയും താരം.

ലോഥിയാന്‍ സെമിത്തേരി ദില്ലിയിലുള്ള കൃസ്ത്യന്‍ സെമിത്തേരിയാണ്. 1700 വര്‍ഷം മുതലുള്ള ശവകുടീരങ്ങള്‍ ഇവിടെയുണ്ട്. തലയില്ലാത്ത ഒരു പ്രേതത്തെ ഇവിടെ കണ്ടതായി പറയപ്പെടുന്നു. ബന്ധുക്കള്‍ തന്നെ ചതിയില്‍ പെടുത്തി തല വെട്ടി കൊലപ്പെടുത്തിയ ഒരു ചെറുപ്പക്കാരനായ പട്ടാളക്കാരനാണത്രെ ഇത്. അമാവാസി ദിവസങ്ങളില്‍ ഇയാള്‍ തല കയ്യില്‍ വച്ച് ഇതിലൂടെ അലഞ്ഞു തിരിയുന്നതായി കഥകളുണ്ട്. കയ്യില്‍ ശവമഞ്ചം പേറിയ ഒരു കുട്ടിയേയും ഈ സെമിത്തേരിയില്‍ കണ്ടതായി പറയപ്പെടുന്നു.



Click it and Unblock the Notifications