Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വിശ്വാസം, യാഥാര്‍ത്ഥ്യം
വിശ്വാസങ്ങളും അവിശ്വാസങ്ങളുമെല്ലാം ചേര്‍ന്നതാണ് ജീവിതം. ചിലരുടെ വിശ്വാസങ്ങള്‍ മറ്റു ചിലര്‍ക്ക് അന്ധവിശ്വാസങ്ങളായിരിക്കും. ചിലര്‍ക്കാകട്ടെ, വിശ്വാസിക്കാനല്ലെങ്കിലും കേള്‍ക്കാന്‍ രസമായിരിക്കും ഇത്തരം വിശ്വാസങ്ങള്‍.
നിങ്ങള്‍ ഏതു ഗണത്തില്‍ പെടുന്നയാളാണെങ്കിലും ഇത്തരം ചില വിശ്വാസങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കൂ. പലതും നിങ്ങള്‍ക്ക് പരിചിതമായ വിശ്വാസങ്ങള്‍ തന്നെയായിരിക്കും.

കറുത്ത പൂച്ച വഴി കുറുകെ ചാടുന്നതു നല്ലതല്ലെന്നു പറയും. ഇത് അപകടങ്ങളുണ്ടാക്കും, കാര്യങ്ങള്‍ അസാധ്യമാക്കിത്തീര്ക്കുമെന്നെല്ലാം വിശ്വാസങ്ങളുണ്ട്.
ഒന്നില്‍ പിഴച്ചാല്‍ മൂന്നെന്നൊരു ചൊല്ലുണ്ട്. ഹിന്ദു വിശ്വാസപ്രകാരം 3 നല്ല കാര്യങ്ങള്‍ക്ക് ചേര്‍ന്നതല്ല മൂന്ന്. ഒരാവശ്യത്തിനായി മൂന്നു പേര് ഒരുമിച്ചിറങ്ങുന്നത് അശുഭകരമാണെന്നും വിശ്വാസമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ രണ്ടു പേര് ആദ്യവും പിന്നീടൊരാളുമായാണ് പുറപ്പെടുക. ഒരുമിച്ച് ഇറങ്ങാറില്ല.
ആഴ്ചയിലെ അശുഭകരമായ ദിവസം വെള്ളിയാഴ്ചയാണന്ന് ചില സ്ഥലങ്ങളിലെങ്കിലും വിശ്വാസമുണ്ട്. വെള്ളിയും 3ഉം ഒരുമിച്ചു വന്നാല്‍ ദോഷകരമാണെന്നു കരുതി കാര്യങ്ങള്‍ പിന്നത്തേക്കു മാറ്റി വയ്ക്കുന്നവരുമുണ്ട്.
വഴിയില്‍ കിടക്കുന്ന പണം കണ്ടാല്‍ എടുക്കണമെന്നൊരു വിശ്വാസവുമുണ്ട്. പണത്തെ അവഗണിക്കരുതെന്നാണ് ഇതിന് പിന്നിലുള്ള തത്വം. എന്നാല്‍ സ്വന്തമല്ലാത്ത ഇത് ഉടമയ്ക്കു തിരിച്ചു കൊടുക്കണം. അല്ലൈങ്കില്‍ ദാനം ചെയ്യുകയോ ദൈവത്തിനു സമര്‍പ്പിക്കുകയോ ചെയ്യുക. സ്വന്തം ആവശ്യത്തിന് ചെലവാക്കരുത്.
കണ്പീലി കയ്യില്‍ വച്ച് മനസില്‍ ഒരു ആഗ്രഹം വിചാരിച്ചാല്‍ നടക്കുമന്നു പറയും. ഈ ആഗ്രഹം പേറി കണ്പീലി ദൈവത്തിനടുത്തേക്കു പോകുമെന്നാണു വിശ്വാസം.
കയ്യുടെ ഉള്‍ഭാഗം ചൊറിഞ്ഞാല്‍ വിശ്വാസം രണ്ടുണ്ട്, പണം നഷ്ടപ്പെടുമെന്നും പുതിയ ആരെയെങ്കിലും പരിചയപ്പെടുമെന്നും.
കണ്ണു പിടയ്ക്കുന്നതിനും വിശ്വാസമുണ്ട്. സ്ത്രീകളുടെ വലം കണ്ണു തുടിയ്ക്കുന്നത് ചീത്തയാണെന്നും ഇടതു കണ്ണു തുടിയ്ക്കുന്നത് നല്ലതിനാണെന്നും പറയും. പുരുഷന്മാര്ക്കിത് നേരെ മറിച്ചാണ്.
ഇവയെല്ലാം വിശ്വാസങ്ങള്‍ മാത്രം. ഇതിന്റെ അടിസ്ഥാനമെന്തെന്നു ചോദിച്ചാല്‍ വിശ്വസിക്കേണ്ടവര്‍ക്ക് വിശ്വസിക്കാം, അല്ലാത്തവര്‍ക്ക് ്അവിശ്വാസമായി തള്ളിക്കളയാം എന്നതു മാത്രം.



Click it and Unblock the Notifications
