Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
വിവാഹശേഷം പ്രണയിച്ച ബോളിവുഡ് താരങ്ങള്‍
പ്രണയത്തിന് കണ്ണും മൂക്കുമൊന്നും ഇല്ലെന്നു പറയും. പ്രണയിക്കുന്നവരുടെ കാര്യവും ഇതുപോലെ തന്നെ.
വിവാഹം പ്രണയത്തിന് തടസമല്ലെന്നു പറയുന്ന ധാരാളം പേരുണ്ട്. പറയുക മാത്രമല്ല, പ്രവര്ത്തി്ച്ചു കാണിച്ചവരും ധാരാളം.
ഇത്തരം വിവാഹപ്രണയങ്ങള് കൂടുതല്‍ നടക്കുന്നത് ബോളിവുഡിലാണ്. ഇത്തരം ചില പ്രശസ്തരുടെ പ്രശസ്തമായ വിവാഹപ്രണയങ്ങളെക്കുറിച്ച് വായിക്കൂ.

പ്രശസ്ത നടി റാണി മുഖര്‍ജിയും സംവിധായകന് ആദിത്യ ചോപ്രയും തമ്മിലുള്ള പ്രണയം പരസ്യമായ കാര്യമാണ്. എട്ടു വര്‍ഷം പായല്‍ ഖന്നയുമായി നീണ്ടുനിന്ന വിവാഹബന്ധം വേര്‍പെടുത്തിയാണ് ആദിത്യ റാണിയുമായി വിവാഹത്തിനൊരുങ്ങുന്നത്.

മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ച ബോളിവുഡ് പ്രണയകഥ വിവാഹത്തില്‍ ശുഭമായി കലാശിച്ചു. മറ്റാരുമല്ല, സെയ്ഫ്- കരീന ദമ്പതിമാര്‍. അമൃത സിംഗില്‍ നിന്നും വിവാഹമോചനം നേടിയ സെയ്്ഫിന് ആ ബന്ധത്തില്‍ രണ്ടു കുട്ടികളുമുണ്ട്.

കരീനയുടെ സഹോദരി കരിഷ്മയും വിവാഹിതനായിരുന്ന സഞ്ജയ് കപൂറിനെയാണ് വിവാഹം ചെയ്തത്.

ബോളിവുഡിലെ ഡ്രീംഗേള്‍ ഹേമമാലിനിയും ധര്‍മേന്ദ്രയും തമ്മിലുള്ള പ്രണയവും വിവാഹവും യാഥാസ്ഥിതിക സമൂഹത്തിന് ദഹിക്കാത്തതായിരുന്നു. വിവാഹിതനും നാലു കുട്ടികളുടെ പിതാവുമായിരുന്ന ധര്‍മേന്ദ്ര ഹേമമാലിനിയെ വിവാഹം ചെയ്യാന്‍ ഇസ്ലാം മതം സ്വീകരിച്ചു.

രവീണ ടണ്ടനും മുന്‍പ് വിവാഹിതനായ ഒരാളെയാണ് പ്രണയിച്ചു വിവാഹം ചെയ്തത്. രവീണയുടെ ഭര്‍ത്താവ് അനിലിന്റെ മുന്‍ഭാര്യയുടെ പേര് നടാഷ സിപ്പിയെന്നായിരിരുന്നു.

ബോളിവുഡിലെ താരറാണിയായിരുന്ന ശ്രീദേവിയും ബോണി കപൂറും തമ്മിലെ പ്രണയവും വിവാഹവും വാര്‍ത്തയായിരുന്നു. ബോണി കപൂര്‍ നേരത്തെ വിവാഹിതനായിരുന്നു.

അമിതാഭ് ബച്ചനും രേഖയുമായുള്ള അടുപ്പവും വാര്‍ത്തയായിരുന്നു. ജയ ബച്ചനെ വിവാഹം ചെയ്ത ശേഷമാണ് അമിതാഭ് രേഖയുമായി അടുത്തത്.

ശില്പ ഷെട്ടിയും രാജ് കുന്ദ്രെയുമായുള്ള അടുപ്പവും വിവാഹവും ഇത്തരം ഒന്നു തന്നെയാണ്. കവിത എന്ന സ്ത്രീയെ രാജ് നേരത്തെ വിവാഹം ചെയ്തിരുന്നു.

നടി ഡിംപിള്‍ കപാഡിയയും നടന് സണ്ണി ഡിയോളും തമ്മിലുള്ള അടുപ്പവും ഇരുവരുടേയും വിവാഹശേഷമായിരുന്നു. രാജേഷ് ഖന്നയെയായിരുന്നു ഡിംപിള്‍ വിവാഹം ചെയ്തത്. സണ്ണിയാകട്ടെ, പൂജയേയും. ഇവര്‍ തമ്മിലുള്ള ബന്ധം ലിവ്-ഇന്‍ ബന്ധം വരെയെത്തി.



Click it and Unblock the Notifications
