Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ബോളിവുഡ് ലെഹംഗ സാരിയില്‍
ഫാഷന്‍ പരീക്ഷണങ്ങള്‍ ആദ്യമെത്തുക ബി ടൗണില്‍ തന്നെയാണ്. ഇത് വസ്ത്രങ്ങളിലായാലും മേക്കപ്പിലായാലും. പിന്നീട് ഇത് പതുക്കെ മറ്റു ഭാഷകളിലെ സിനിമാലോകത്തേക്കും പരക്കും.
ഇന്ത്യന്‍ വസ്ത്രമായ സാരിയുടെ കാര്യം തന്നെയെടുക്കൂ. എങ്ങനെയുടുക്കുമെന്ന് മദാമ്മമാരെ അതിശയിപ്പിച്ച ഈ അഞ്ചു മീറ്റര്‍ നീളമുള്ള വസ്ത്രത്തിലെ പരീക്ഷണങ്ങളും ആദ്യമെത്തുക മിക്കവാറും ബോളിവുഡില്‍ തന്നെയായിരിക്കും. ഉടുക്കുന്നതില്‍ മാത്രമല്ല, സാരിയില്‍ തന്നെ പരീക്ഷണങ്ങള്‍ നടന്നുവരുന്നുണ്ട്. ലെഹംഗാ സാരിയാണ് ഇപ്പോഴത്തെ ഫാഷന്‍.
ബോളിവുഡിലെ പല താരസുന്ദരിമാരും പല ചടങ്ങുകളിലും ഫാഷന്‍ ഷോകളിലും ലെഹംഗ സാരിയുടുത്താണ് എത്തിയത്. സാധാരണ സാരിയെ അപേക്ഷിച്ച് ധരിക്കാന്‍ എളുപ്പമാണെന്നതാണ് ഇതിന്റെ ഗുണം. ബി ടൗണിലെ സുന്ദരിമാരെ ലെഹംഗ സാരിയില്‍ കാണൂ.

ക്രീം നിറത്തിലു്ലള ലെഹംഗ ധരിച്ചാണ് കത്രീന കൈഫ് തന്റെ പുതിയ ചിത്രമായ 'ജബ് തക് ഹെ ജാന്‍' എന്ന ചിത്രത്തിന്റെ ആദ്യപ്രദര്‍ശനത്തിനെത്തിയത്. ചുവന്ന കല്ലുകള്‍ പതിച്ച അരപ്പട്ടയും ഇൗ വേഷത്തിന് നന്നായി ചേരുന്നു.

മനോഹരമായ മഞ്ഞ നിറത്തിലുള്ള ലെഹംഗ സാരിയില്‍ പ്രീതി സിന്റയെ കാണൂ. ഫിഷ് കട്ട് ഫാഷനിലുള്ള ലെഹംഗ സാരിയാണ് പ്രീതി ധരിച്ചിരിക്കുന്നത്.

70കളില്‍ മുതാസിന്റെ ശൈലിയെ ഓര്‍മിപ്പിക്കുന്ന വിധത്തിലാണ് ഷാറൂഖിന്റെ പത്നി ഗൗരി ഖാന് നീല നിറത്തിലുള്ള ലെഹംഗ സാരി ധരിച്ചിരിക്കുന്നത്.

നീലയും കറുപ്പും നിറത്തിലുള്ള ലെഹംഗ സാരി ധരിച്ചാണ് ബിപാഷ ബസു ഇന്ത്യ ഇന്റര്‍നാഷണല്‍ ജ്വല്ലറി ഫാഷന്‍ വീക്കിനെത്തിയത്.

ഏക്ത കപൂര്‍ നടത്തിയ ദീപാവലി വിരുന്നിനെത്തിയ മന്ദിര ബേദിയുടെ ലെഹംഗ സാരി കാണൂ. ചുവപ്പും ക്രീമും നിറത്തിലുള്ള ഈ വേഷം ലെഹംഗ സാരിയുടെ കോണ്ട്രാസ്റ്റ് കളറിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ചുവപ്പ്, വെള്ള, കറുപ്പു നിറങ്ങളിലുള്ള നെറ്റിന്റെ ലെഹംഗ ധരിച്ച റാണി മുഖര്‍ജിയെ നോക്കൂ. നെറ്റ് ലെഹംഗ സാരിയുടെ ഭംഗി എടുത്തു പറയുക തന്നെ വേണം.

രാജസ്ഥാന് ഫാഷന്‍ വീക്കില്‍ റിയ സെന്‍ ധരിച്ച ലെഹംഗ സാരി കടലിന്റെ നിറങ്ങള്‍ കലര്‍ന്നതാണ്. ഇത് റിയയെ കൂടുതല്‍ മനോഹരിയാക്കുന്നു.

ക്രീം നിറത്തിലുള്ള ലെഹംഗ സാരി ധരിച്ചാണ് സറീന് ഖാന് ഫാഷന്‍ ഇന്ത്യ ഇന്റര്‍നാഷണല്‍ ഫാഷന്‍ ജ്വല്ലറി വീക്കിനെത്തിയത്. ഇതിനൊപ്പം എമറാള്‍ഡ് ജ്വല്ലറിയും ഇവര്‍ ധരിച്ചിരിക്കുന്നു. ഇത് ലെഹംഗ സാരിയുടെ ഭംഗിക്ക് മാറ്റേകുന്നു.



Click it and Unblock the Notifications
