Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ബൈക്കിലേറിയ ബോളിവുഡ് സുന്ദരിമാര്‍
ബൈക്ക് പൊതുവെ പുരുഷന്മാരുടെ വാഹനമെന്നാണ് അറിയപ്പെടുന്നത്. അല്പം ഭാരം കൂടിയ വാഹനമെന്നതാണ് ഇതിന് കാരണവും. സ്ത്രീകള്‍ക്കായി സ്കൂട്ടി, കൈനറ്റിക് ഹോണ്ട തുടങ്ങിയവയാണ് പൊതുവെ വാങ്ങാറും. എന്നാല്‍ കാലം കഴിയന്തോറും സ്ത്രീകള്‍ കൈ വയ്ക്കാത്ത മേഖലയില്ലെന്നു വേണമെങ്കില്‍ പറയാം.
ബൈക്കോടിക്കുന്ന സ്ത്രീകള്‍ സിനിമയിലു, പ്രത്യേകിച്ച് ബോളിവുഡ് സിനിമയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇവരില്‍ പലരും ബൈക്കോടിയ്ക്കുവാന് നേരത്തെ പഠിച്ചിരുന്നവരല്ല.
സിനിമിയിലെ കഥാഗതിക്കനുസരിച്ചു മാറാന്‍ ബൈക്കോടിച്ചു തുടങ്ങിയവരാണ്. കരീന, കത്രീന, അനുഷ്ക, പ്രിയങ്ക ചോപ്ര, സമീര റെഡ്ഡി, സോനാക്ഷി സിന്‍ഹ തുടങ്ങി എല്ലാവരും പല പല സിനിമകളിലായി ബൈക്കിലേറിയിട്ടുണ്ട്. ചിലര്‍ സാഹസികമായ രീതിയില്‍ തന്നെ ബൈക്കോടിച്ചിട്ടുമുണ്ട്.

സോനാക്ഷി സിന്‍ഹ
സണ്‍ ഓഫ് സര്‍ദാര്‍ ആന്റ് സോണാക്ഷി എന്ന കോമഡി ചിത്രത്തില്‍ സോനാക്ഷി സിന്‍ഹ ബൈക്കോടിയ്ക്കുന്നുണ്ട്. പട്യാല വേഷം ധരിച്ച് ആഭരണങ്ങളും ധരിച്ചാണ് ഈ ബൈക്കോടിയ്ക്കല് എന്നതാണ് തമാശ.

അനുഷ്ക
റബ് നേ ബനാ ദേ ജോഡി എന്ന ചിത്രത്തില്‍ അനുഷ്ക ശര്‍മ ബൈക്കോടിയ്ക്കുന്നുണ്ട്. . ഒരു ചിത്രത്തില്‍ ഷാറൂഖ് ഖാനെയും പുറകിലിരുത്തിയാണ് അനുഷ്കയുടെ ബൈക്കോടിയ്ക്കല്. ജബ് തക് ഹെ ജാന്‍ എന്ന ചിത്രത്തിലും അനുഷ്ക ബുള്ളറ്റോടിയ്ക്കുന്ന രംഗങ്ങളുണ്ട്്.

കരീന
കരീന കപൂറും ഗോല്‍മാല്‍ 3 എന്ന ചിത്രത്തില്‍ ബൈക്കോടിയ്ക്കുന്ന രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

കത്രീന
ബാര്‍ബി ഡോള്‍ എന്ന വിൡപ്പേരില് അറിയപ്പെടുന്ന കത്രീന കൈഫും ബുള്ളറ്റോടിയ്ക്കുന്ന രംഗമുണ്ട്. സിന്ദഗി ന മിലേഗി ദുബാര എന്ന ചിത്രത്തിനും വേണ്ടി കത്രീന ഇതോടിയ്ക്കുവാന് പഠിയ്ക്കുകയായിരുന്നു.

പ്രിയങ്ക ചോപ്ര
പ്രിയങ്ക ചോപ്രയും ബൈക്കിലേറിയിട്ടുണ്ട്. ഡോണ്‍ 2 എന്ന ചിത്രത്തിലാണ് പ്രിയങ്ക ബൈക്കോടിയ്ക്കുന്ന രംഗമുള്ളത്. ഈ ചിത്രത്തില്‍ സ്റ്റണ്ട് സീനിലും പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്.

സമീര റെഡ്ഢി
സമീര റെഡ്ഢി 'തേസ്' എന്ന ചിത്രത്തില്‍ ബൈക്കോടിയ്ക്കുന്നുണ്ട്. ഒരു സ്റ്റണ്ട് രംഗത്തോട് അനുബന്ധിച്ചാണ് ഈ ബൈക്കോടിയ്ക്കല്. സ്റ്റണ്ട് സീനിനോടനുബന്ധിച്ച് 15 മിനിറ്റ് നിര്‍ത്താതെ ഈ സുന്ദരി ബൈക്കോടിയ്ക്കുന്നു.



Click it and Unblock the Notifications
