Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഐശ്വര്യറായ് ഇന്ത്യനായി....
സുന്ദരി എന്നു പറഞ്ഞാല്‍ ആരുടേയും നാവിന് തുമ്പത്ത് വന്നു നില്ക്കുന്ന പേരായിരിക്കും ഐശ്വര്യ റായിയുടേത്. വിവാഹം കഴിഞ്ഞിട്ടും അമ്മയായി സിനിമയില്‍ നിന്നും വിട്ടു നിന്നതുമൊന്നും ഇവരുടെ പ്രശസ്തിക്ക് മങ്ങലേല്‍പ്പിച്ചിട്ടില്ല.
പ്രസവശേഷം തടി കൂടിയെന്നും പറഞ്ഞ് മാധ്യമങ്ങള്‍ പിന്നാലെ കൂടിയെങ്കിലും ഇവരുടെ സൗന്ദര്യത്തിന് ഒട്ടും മങ്ങലേറ്റിട്ടില്ലെന്നതാണ് വാസ്തവം.
അല്പകാലം സിനിമയുടെ തിരക്കുകളില്‍ നിന്നകന്ന് നിന്നെങ്കിലും ഇപ്പോള്‍ വീണ്ടും തിരിച്ചു വരവിനൊരുങ്ങുകയാണ് ഐശ്വര്യയെന്നാണ് വാര്‍ത്തകള്‍.
ഇതിന് മുന്നോടിയായി മുന്‍പ് ഇവര്‍ കല്യാണ്‍ ജ്വല്ലറിയുടെ മോഡലായി. അടുത്തിടെ ലോംഗിന്‍സ് വാച്ച് ഷോറൂമില്‍ എത്തിയ ഇവര്‍ സാരിയുടുത്ത് തനി ഇന്ത്യന്‍ സ്ത്രീയായാണ് എത്തിയത്. ഐഷിന്റെ വിവിധ ചിത്രങ്ങള്‍ കാണൂ.

ഐശ്വര്യറായ് ഇന്ത്യനായി....
ക്രീം നിറത്തില്‍ കറുത്ത ബോര്‍ഡറുള്ള സാരി ധരിച്ചാണ് ഐശ്വര്യ വാച്ച് ഷോറൂമിലത്തിയത്. പ്ലീറ്റ്സിട്ട് വളരെ യാഥാസ്ഥിതികമായി വേഷമിട്ട ഐശ്വര്യയെ വളരെ അപൂര്‍വമായേ കാണാനാകൂ.

ഐശ്വര്യറായ് ഇന്ത്യനായി....
ബ്ലൗസില്‍ ഫാഷന്‍ ഐശ്വര്യ കുറവു വരുത്തിയിട്ടില്ല. കൈകളുടെ അറ്റത്ത് ഫ്രിഞ്ച് പിടിപ്പിച്ച ബ്ലൗസ് കാണൂ.

ഐശ്വര്യറായ് ഇന്ത്യനായി....
സാരിയുടെ ബോര്‍ഡറിനോട് സാമ്യമുള്ള, കറുത്ത മുത്തുകള്‍ പിടിപ്പിച്ചിരിക്കുന്ന മാലയാണ് ഐശ്വര്യ ഇട്ടിരിക്കുന്നത്.

ഐശ്വര്യറായ് ഇന്ത്യനായി....
സാരിയ്ക്കു ചേര്‍ന്ന വിധത്തില്‍ മുടിയഴിച്ചിട്ടിരിക്കുകയാണ് ഐശ്വര്യ ചെയ്തിരിക്കുന്നത്. തീര്‍ത്തും ചേരുന്ന ഹെയര്‍ സ്റ്റൈല്‍.

ഐശ്വര്യറായ് ഇന്ത്യനായി....
ലളിതമായ മേയ്ക്കപ്പാണ് മുഖത്ത് ഐശ്വര്യ ഇട്ടിരിക്കുന്നതും. അല്പം റൂഷ്, കണ്മഷി, ലിപ്സ്റ്റിക്..

ഐശ്വര്യറായ് ഇന്ത്യനായി....
ഷോറൂം ഉദ്ഘാടനത്തിന് ശേഷം ആരാധകരെ അഭിസംബോധന ചെയ്യുന്ന ഐശ്വര്യ.



Click it and Unblock the Notifications
