Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
ഡയാനയുടെ മരണത്തിന് പുറകില്‍ ആര്?
ചില ജനനങ്ങളും ചില മരണങ്ങളും വാര്‍ത്തയാകും. ഇത്തരത്തില്‍ വാര്‍ത്തയായ ഒന്നാണ് ബ്രിട്ടനിലെ ഡയാന രാജകുമാരിയുടെ മരണം. ഇത് കാര്‍ ആക്സിഡന്റായിരുന്നുവെങ്കിലും ഇതേത്തുടര്‍ന്ന ഉയര്‍ന്ന കോലാഹലങ്ങള്‍ ഇപ്പോഴും പൂര്‍ണമായി കെട്ടടങ്ങിയിട്ടില്ലെന്നു പറയാം. വര്‍ഷം 15 കഴിഞ്ഞെങ്കിലും.
ഡയാനയുടെ മരണം സ്വാഭാവികമായുണ്ടായ അപകടമാണെന്നും അതല്ല വരുത്തിത്തീര്‍ത്തതാണെന്നും വാദങ്ങളുണ്ട്. ബ്രിട്ടനിലെ രാജകുടുംബമാണ് പ്രധാനമായും ഇവിടെ പ്രതിസ്ഥാനത്തുള്ളത്.
ഡയാന മാത്രമല്ലാ, കാമുകനായ ദോദി അല്‍ ഫയാദും അപകടത്തില്‍ മരിച്ചിരുന്നു.
ഡയാനയുടെ മരണത്തെ പറ്റി കേട്ടുകേള്‍വിയുള്ള ഒന്നുണ്ട്, വിശ്വസിക്കാന്‍ അല്പം പ്രയാസമുള്ള, എന്നാല്‍ സത്യമാണെങ്കില്‍ (സാധ്യതയില്ല) സന്തോഷം നല്കുന്ന ഒന്ന്. ഡയാന ഇപ്പോഴും രഹസ്യമായി എവിടെയോ സന്തോഷവും സമാധാനവുമായി ജീവിച്ചിരിക്കുന്നുവെന്നതാണ് ഒന്ന്. ഇങ്ങനെ വിശ്വസിക്കുന്നത് ബ്രിട്ടനിലെ തന്നെ ഒരു കൂട്ടം ആളുകളാണ്. ഇതിന് കാരണവുമുണ്ട്.
മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മുന്‍പ് ഒരു ജേര്ണലിസ്റ്റിനോട് താന്‍ പൊതുസമൂഹത്തില്‍ നിന്നും എന്നെന്നേക്കുമായി മറഞ്ഞു നില്ക്കാന് പോവുകയാണെന്ന് ഡയാന പറഞ്ഞിരുന്നു. എപ്പോഴും തന്നെ പിന്തുടരുന്ന പാപ്പരാസികളില്‍ നിന്ന് രക്ഷപ്പെടാനാണ് ഇതെന്നും ഡയാന വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് തനിക്ക് കൃത്രിമ അപകടം ഡയാന തന്നെ സൃഷ്ടിക്കുകയായിരുന്നുവെന്നും മറ്റുള്ളവരുടെ കണ്ണുകളില്‍ നിന്നും മറഞ്ഞ് ഇവര്‍ എവിടെയോ ജീവിച്ചിരിക്കുന്നുവെന്നുമാണ് ഒരു വിശദീകരണം.
ബ്രിട്ടനിലെ എംഐ സിക്സ് എന്നൊരു ഏജന്‍സിയുണ്ട്. രാജവംശത്തിന്റെ സംരക്ഷണമാണ് ഇവരുടെ ചുമതല. ഡയാനയും ദോദിയുമായുള്ള അടുപ്പം രാജകുടുംബത്തിന് ഭീഷണിയാകുന്നതായി തോന്നിയപ്പോള്‍ ഡയാനയെ കൊല്ലാന്‍ ഏജന്‍സി പദ്ധതിയിട്ട ആക്സിഡന്റാണ് ഇതെന്നും പറയുന്നു.

അപകടത്തില്‍ പെട്ട കാറില്‍ ഡയാനയും ദോദിയും പിന്നെ ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. ഡയാനയും ദോദിയും മരിച്ചു. എന്നാല്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു. ഈ അപകടത്തില്‍ പെട്ട ആരും രക്ഷപ്പെട്ടിരിക്കാന്‍ സാധ്യതയില്ലെന്നാണ് ശവശരീരങ്ങള്‍ പരിശോധിച്ച ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ പറഞ്ഞത്. ഇതനുസരിച്ചു നോക്കുമ്പോള്‍ ഡ്രൈവര്‍ രക്ഷപ്പെട്ടത് അദ്ഭുതം. ഇയാളാകട്ടെ, ബ്രിട്ടീഷ് സൈന്യത്തില്‍ നിന്നും വിരമിച്ച ഒരാളും.
ഡയാനയുടെ ബന്ധത്തില്‍ അസ്വസ്ഥരായിരുന്ന രാജകുടുംബം ഈ അപകടം മനപൂര്‍വം സൃഷ്ടിച്ചതാണെന്നും പറയുന്നു. ചാള്‍സ് രാജകുമാരനും എലിസബത്ത് രാജ്ഞിയുമെല്ലാം ഇതിന് കാരണക്കാരാണെന്നും വാര്‍ത്തകളുണ്ടായിരുന്നു.
ഡയാനയുടെ കാമുകനായ ദോദിയെ ലക്ഷ്യം വച്ച് ആസൂത്രണം ചെയ്ത ആക്സിഡന്റായിരുന്നു ഇതെന്നും കേട്ടുകേള്‍വിയുണ്ട്. ഡയാന ഇതില്‍ പെട്ടുപോകുമെന്ന് അപകടം വരുത്തിത്തീര്ത്തതാണെങ്കില് അവര്‍ കരുതിയിരിക്കില്ലെന്നും വാദങ്ങളുണ്ട്.
സത്യമെന്തായാലും ബ്രിട്ടനിലെ ജനങ്ങളുടെ മനസിലേക്കിറങ്ങിയ രാജകുമാരിയായിരുന്നു ഡയാനയെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ല.



Click it and Unblock the Notifications
