Latest Updates
-
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം!
കാവ്യയുടെ ഓണം

കാവ്യയ്ക്കുമുണ്ട് ഓണത്തെക്കുറിച്ച് പറയാനേറെ.
കൊച്ചിയിലാണ് താമസമെങ്കിലും കാസര്‍കോട്ടെ ഓണദിനങ്ങളാണ് കാവ്യയുടെ മനസില്‍ മിഴിവോടെ നിറഞ്ഞു നില്‍ക്കുന്നത്.
ആളും ബഹളവുമുള്ള ദിനങ്ങളാണ് ഓണത്തെക്കുറിച്ച് കാവ്യയെ ഓര്‍മിപ്പിക്കുന്നത്.
ചെറുപ്പത്തില്‍ പൂക്കളമിടല്‍ തന്നെയായിരുന്നു കാവ്യയ്ക്ക് ഏറെ ഇഷ്ടമുള്ള ഓണകര്മം.
പലയിടത്തു നിന്നും ഇടവഴികള്‍ കയറിപ്പോയി ഓണപ്പൂക്കല് ശേഖരിക്കുന്നത് തന്നെ പ്രധാനം.
ഓണത്തിന്റെ അന്ന് എല്ലാവരും ഓണപ്പുടവ ധരിക്കും. സ്വന്തമായി തുണിക്കടയുള്ളതു കൊണ്ട് ഇത് ബുദ്ധിമുട്ടുള്ള പണിയല്ല.
ഓണസദ്യയും പ്രധാനം. ഓണത്തിനും വിഷുവിനും നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ കഴിയ്ക്കണമെന്നതാണ് കാസര്‍കോഡ്, കണ്ണൂര്‍ ഭാഗത്തെ ഓണം, വിഷു എന്നിവയെ മറ്റുള്ളിടത്തെ സദ്യകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
കുഞ്ഞുകാവ്യ വളര്‍ന്ന് തിരക്കുള്ള കാലമായിട്ടും ചിട്ടകള്‍ മറന്നിട്ടില്ല. പലപ്പോഴും ഓണാഘോഷം സിനിമാസെറ്റുകളിലായിരിക്കും.ബന്ധുക്കള്‍ക്കും ഡ്രൈവര്‍ക്കും ജോലിക്കാര്‍ക്കും കാവ്യ ഇപ്പോള്‍ എല്ലാ ഓണത്തിനും ഓണക്കോടിയെടുത്തു കൊടുക്കുകയും ചെയ്യും.
ഏതു മലയാളിയേയും പോലെ കുടുംബത്തോടൊപ്പം ഓണം എന്നതാണ് കാവ്യയുടേയും ഏറ്റവും വലിയ സന്തോഷം.



Click it and Unblock the Notifications
