Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഐശ്വര്യ റായ് 'കലക്കി'
തിരശീലയില്‍ നിന്ന് അകന്നു നിന്നിട്ടും മാധ്യമങ്ങളില്‍ വാര്‍ത്തയാകാന്‍ ഭാഗ്യം സിദ്ധിച്ച നടിയാണ് ഐശ്വര്യ റായ് എന്നു പറയാം. വിവാഹം കഴിഞ്ഞപ്പോള്‍ സിസ്റ്റുള്ളതു കൊണ്ട് ഗര്‍ഭം ധരിക്കാന്‍ കഴിയില്ലെന്ന് വാര്‍ത്ത.

ഇതിനെത്തോല്പ്പിച്ച് ഐശ്വര്യ ഗര്‍ഭിണിയാകുകയും പ്രസവിക്കുകയും ചെയ്തു. മാധ്യമപ്പട മുഴുവന്‍ കാവല്‍ നിന്നിട്ടും ഇതുവരെ ആരാധ്യക്കുഞ്ഞിന്റെ മുഖം ഒരു ക്യാമറയ്ക്കും ഒപ്പിയെടുക്കാന്‍ കഴിഞ്ഞിട്ടുമില്ല.
പിന്നീട് ഐശ്വര്യയുടെ തടിയായിരുന്നു ആഗോളപ്രശ്നം. തടി കൂടിയെന്നും കുറയില്ലെന്നും കുറയ്ക്കാന്‍ നോക്കില്ലെന്നുമൊക്കെയായി വാര്‍ത്തകളുടെ പ്രളയം.
എന്തൊക്കെയായാലും ഐശ്വര്യ രണ്ടാംവട്ടം മോഡിലിംഗിലേക്കു ചുവടു വയ്ക്കുന്നത് മലയാളമണ്ണിലാണ്. കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിലൂടെ. ഇതിനോടനുബന്ധിച്ച് കൊച്ചിയിലെ കല്യാണ്‍ ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് എത്തിയ ഐശ്വര്യയെ മാധ്യമങ്ങളെന്തായാലും പുകഴ്ത്തുക തന്നെയാണ് ചെയ്തത്. തടി മുഴുവന്‍ പോയില്ലെങ്കിലെന്താ, ഐശ്വര്യ സൗന്ദര്യറാണി തന്നെയെന്ന് കൊച്ചിയില്‍ കൂടിയ പുരുഷാരവും മാധ്യമങ്ങളും ആവര്‍ത്തിച്ചു.
ഏതാണ്ട് കേരളരീതിയില്‍ തന്നെയാണ് ഐശ്വര്യ കൊച്ചിയില്‍ എത്തിയത്. ക്രീം നിറത്തില്‍ സ്വര്‍ണക്കസവുള്ള ലെഹങ്കയും മുടി കെട്ടിവച്ച് നിറയെ പൂവും ചൂടി എത്തിയ ഐശ്വര്യ ശരിക്കും ഐശ്വര്യക്കാഴ്ച തന്നെയായി.
കല്യാണിന്റെ പരസ്യങ്ങളിലും വീഡിയോകളിലും ഐശ്വര്യയുടെ മുഖം നിറഞ്ഞു കഴിഞ്ഞു. ആരാധ്യയേയും കൊണ്ടാണ് ഈ മോഡല്‍ അമ്മ കൊച്ചിയിലെത്തിയത്. കുഞ്ഞിനെ ചടങ്ങില്‍ കൂടെ കൂട്ടിയില്ലെങ്കിലും.



Click it and Unblock the Notifications
