Latest Updates
-
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത
ടാറ്റൂ വരുത്തിയ ചില വിവാദങ്ങള്
ടാറ്റു ഫാഷന് ഭാഗമായാണ് വന്നതെങ്കിലും ഇത് പല പ്രശസ്തര്ക്കും വരുത്തി വച്ച വിവാദങ്ങള് ചില്ലറയൊന്നുമല്ല. ചില ടാറ്റൂ വിവാദങ്ങള് അറിയണമെന്നുണ്ടോ.

ബോളിവുഡിലെ ദീപിക പദുക്കോണ് കഴുത്തില് കുത്തിയ ടാറ്റൂ ഒരു കാലത്ത് ചര്ച്ചാവിഷയമായിരുന്നു. രണ്ബീര് കപൂറുമായി പ്രണയത്തിലായിരുന്ന സമയത്താണ് ഈ ടാറ്റൂ ദീപിക കുത്തിയത്. ആര്കെ എന്ന ടാറ്റൂവോ, കഴുത്തിലും. ഇപ്പോള് കപൂറുമായി തെറ്റിപ്പിരിഞ്ഞുവെങ്കിലും ഈ പ്രണയസ്മാരകം മായ്ക്കാന് ദീപിക തയ്യാറായിട്ടില്ല.
മിനി സ്ക്രീനില് മുന്പേ വന്ന താരമാണെങ്കിലും മന്ദിരാബേദി പ്രശസ്തി നേടിയത് ക്രിക്കറ്റിലൂടെയാണ്. മന്ദിരയേക്കാളേറെ പ്രശസ്തി അവരുടെ വേഷത്തിനായിരുന്നുവെന്നോര്ക്കണം. സിക്കുകാരുടെ മതചിഹ്നം ടാറ്റൂവായി വരച്ചത് മന്ദിരയെ വിവാദങ്ങളിലേക്കു തള്ളിയിട്ടു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സിക്ക് സമൂഹം മാപ്പപേക്ഷിക്കാന് മന്ദിരയോട് ആവശ്യപ്പെടുന്നിടത്ത് വരെയെത്തി ഇൗ ടാറ്റൂ വിവാദം. അതുകൊണ്ടും അവസാനിച്ചില്ല. ടിബറ്റന് ഓം അടിവയറ്റില് ടാറ്റൂ കുത്തിയാണ് അടുത്ത വിവാദം ഇവരുണ്ടാക്കിയത്.
ബോളിലുഡിലെ ഏറ്റവും പ്രശസ്തമായ പ്രണയജോടികളാണ് സെയ്ഫുംകരീനയും. സെയ്ഫ് കരീനയുടെ പേര് കൈത്തണ്ടയില് ടാറ്റൂവാക്കിയതോടെയാണ് രഹസ്യമായ പ്രണയകഥ ഏതാണ്ട് പരസ്യമായതെന്നു പറയാം. ഹിന്ദിയിലാണ് കരീനയുടെ മുഴുവന് പേരും സെയ്ഫ് പച്ച കുത്തിയിരുന്നത്.
വിവാദമായ മറ്റൊരു ടാറ്റൂ നയന്താരയുടേതാണ്. പ്രഭുദേവയുടെ പേര് കൈത്തണ്ടയിലാണ് നയന്താര ടാറ്റൂവായി പതിച്ചിരുന്നത്. അതും ഇംഗ്ലീഷിലും തമിഴിലും. വിവാഹം വരെയെത്തിയ ബന്ധം വിവാദത്തിലേക്കും പിന്നീട് വിട്ടുപിരിയലിലേക്കും എത്തിയെങ്കിലും ഈ ടാറ്റൂ ഇപ്പോഴും നയന്താര കളഞ്ഞിട്ടില്ലെന്നാണ് അറിവ്.



Click it and Unblock the Notifications
