Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
പാട്ടിന്റെ പാലാഴി കടയും താരസുന്ദരിമാര്‍

അഭിനയത്തിനൊപ്പം പാട്ടും വഴങ്ങുമെന്ന് പുതുതായി തെളിയിച്ചിരിക്കുന്നത് രമ്യ നമ്പീശനാണ്. തട്ടത്തില്‍ മറയത്ത് എന്ന ചിത്രത്തിലൂടെ താന്‍ ഒരു ഗായിക കൂടിയാണെന്ന് ഇവര്‍ തെളിയിച്ചിരിക്കുന്നു. പാട്ടു പാടിയതില്ലാ, പാടിയ പാട്ടു ഹിറ്റായതിലാണ് കാര്യം. മുത്തുച്ചിപ്പിക്കുള്ളിലെ പാട്ടുകാരി തന്നെയാണ് താനെന്ന് രമ്യ തെളിയിച്ചിരിക്കുന്നു.
രമ്യ മാത്രമല്ലാ, സിനിമാതാരമായി വന്ന പാട്ടു പാടിയ സുന്ദരിമാരും പാട്ടുകാരായി വന്ന് സിനിമാതാരമായി വന്ന സുന്ദരിമാരും മലയാളത്തിന് അന്യമല്ല.
ഭാമ, മീരാ നന്ദന് എന്നിവര്‍ പാട്ടുകരായി എത്തി തിരശിലയില്‍ എത്തിപ്പെട്ടവരാണ്. ഏഷ്യാനെറ്റിന്റെ സ്റ്റാര്‍ സിംഗറില്‍ പങ്കെടുക്കാന്‍ എത്തിയവരാണ് ഇരുവരും.
ഇതില്‍ മീര പാടാനെത്തി ഇതിന്റെ അവതാരകയായി. ഭാമയാകട്ടെ, സ്റ്റാര്‍ സിംഗറില്‍ പാടാനെത്തിയതാണ്. ഇവരെ ഇതില്‍ കണ്ടാണ് സിനിമാക്കാര് തിരശീലയില്‍ എത്തിച്ചത്. നടിയായും അവതാരകയുമായൊക്കെ തിളങ്ങുന്ന മമ്താ മോഹന്ദാസുംപാട്ടിന്റെ പാലാഴി തീര്‍ത്ത ഗായികമാര്‍ തന്നെ.
പല ഭാഷകളിലും പാട്ടുകള്‍ പാടി മിക്കവാറും എല്ലാം തന്നെ ഹിറ്റാക്കിയ ഒരു ബംഗാളി പാട്ടുകാരിയുണ്ട്, ശ്രേയ ഘോഷാല്‍. ഇവരെ മലയാളത്തില്‍ പാടിക്കുന്നതിന് സംഗീതസംവിധായകന് ജയചന്ദ്രന് പിടിച്ച പുലിവാലുകളും ധാരാളം. എന്തായാലും ഇവര്‍ സിനിമയില്‍ അഭിനിയിക്കുവാന് പോകുന്നവെന്നതാണ് പുതിയ വിശേഷം. ജ്വല്ലറി മോഡലായി ഇവര്‍ നേരത്തെ ടിവി സ്ക്രീനില്‍ എത്തിയിട്ടുമുണ്ട്.



Click it and Unblock the Notifications
