Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
കരീന കപൂറിന്റെ വിവാഹവിശേഷങ്ങള്‍
ഒടുക്കം കരീന കപൂര്‍ വിവാഹപ്പന്തലിലേക്ക്. ചോട്ട നവാബ് എന്നറിയപ്പെടുന്ന സെയ്ഫുമായി വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഒക്ടോബര്‍ 16ന് കരീന വിവാഹിതയാകുന്നത്.

ഭാവി അമ്മായിയമ്മയെ പറ്റി നൂറു ശതമാനം അഭിപ്രായമാണ് കരീനക്ക്. അവര്‍ വിശാല മനസുള്ളവരും പാരമ്പര്യ, ആധുനിക ഘടകങ്ങള്‍ കൂടിച്ചേര്‍ന്ന സ്ത്രീയാണെന്നും കരീന പുകഴ്ത്തുന്നു.
പട്ടൗഡി പാലസിനെ പറ്റിയും അഭിമാനം ഏറെയാണ് ഈ കപൂര്‍ പുത്രിക്ക്. പട്ടൗഡി പാലസിന്റെ ഇടനാഴികളിലൂടെ നടക്കാനുള്ള തന്റെ ആഗ്രഹം കരീന മറിച്ചു വയ്ക്കുന്നില്ല.. അവിടുത്തെ ഫയര്‍ പ്ലേസാണ് കരീനയ്ക്കു മനസിനു പിടിച്ച ഒരിടം. ഇവിടെ സെയ്ഫ് അലിഖാനുമൊത്ത്് കൂൂടുതല്‍ സമയം ചെലവഴിക്കാനാകുമെന്നും കരീന സ്വപ്നം കാണുന്നു.

കരീനയുടെ വിവാഹ വസ്ത്രത്തെ പറ്റിയും എടുത്തു പറയണം. പട്ടൗഡി കുടംബത്തിലെ പരമ്പരാഗത വേഷത്തിലായിരിക്കും കരീന വിവാഹിതയാകുക. 43 വര്‍ഷം മുന്‍പ് സെയ്ഫിന്റെ മാതാവ് ശര്‍മിള ടാഗോര്‍ ധരിച്ച ലാച്ച.

പട്ടൗഡി പാലസിലായിരിക്കും വിവാഹം നടക്കുക. വിവാഹത്തിന് കരീനയുടേയും സെയ്ഫിന്റെയും വസ്ത്രങ്ങളുടെ ഡിസൈനിംഗ് തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.



Click it and Unblock the Notifications
