Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ചില മരണ ചിന്തകള്‍

സ്വന്തം ഇഷ്ടങ്ങള്ക്കുനുസരിച്ച് ജീവിക്കാനായില്ലെന്നത് പലരെയും അലട്ടുന്ന ചിന്തയായിരിക്കും. സമൂഹത്തിന്റെ കെട്ടുപാടുകളില്‍ പെട്ട് അത്തരം നിയമങ്ങള്‍ക്ക് വിധേയമായി ജീവിച്ചവര്‍ക്ക് പലപ്പോഴും സ്വന്തം ആഗ്രഹങ്ങളെ മറന്നു ജീവിക്കേണ്ടി വന്നിരിക്കും. സ്വന്തം ഇഷ്ടത്തിനനുസരിച്ച് ജീവിതം ജീവിച്ചില്ലെന്നത് നഷ്ടബോധം തന്നെയാണ്.
ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലും അധ്വാനത്തിലും ജീവിക്കാന്‍ മറന്നവരുണ്ട്. കുടുംബത്തിനു വേണ്ടിയും മറ്റുള്ളവരുടെ ഭാവി കണക്കാക്കിയും ജീവിച്ചവര്‍. ഇത്തരക്കാര്‍ക്ക് മരണമടുത്തെത്തിയെന്നറിയുമ്പോള് ജീവിക്കാന്‍ മറന്നുപോയതോര്‍ത്ത് നഷ്ടബോധമുണ്ടായേക്കാം.
പല സന്ദര്‍ഭങ്ങളിലും സ്വന്തം അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ മടിച്ചവരുണ്ടാകാം. മറ്റുള്ളവരെ അലോസരപ്പെടുത്തരുത്, അവരുടമായുള്ള ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാക്കരുത് എന്നുള്ളവര്‍. ഇത് താന്‍ ഭീരുവായിരുന്നു, സത്യം പറയാന്‍ മടി കാണിച്ചു തുടങ്ങിയ ചിന്തകളുണ്ടാക്കാം.
തിരക്കില്‍ ബന്ധുക്കളെയും സൗഹൃദയങ്ങളേയും മനപൂര്‍വം അവഗണിച്ചവരും മറന്നു കളഞ്ഞവരുമുണ്ടാകാം. ഇത്തരം കാര്യങ്ങള്‍ മരണനേരത്ത് ആരേയും നഷ്ടബോധത്തിലാക്കും. ബന്ധങ്ങളുടേയും സൗഹൃദങ്ങളുടേയും വില അവസാന നിമിഷങ്ങളില്‍ മാത്രം മനസിലാക്കുന്നവരുമുണ്ട്.
ഒരു ജീവിതം മുഴുവന്‍ സന്തോഷിക്കാന്‍ മറന്നു പോയവരുണ്ട്. അവനവനെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കാത്തവര്‍, സാഹചര്യം ലഭിക്കാത്തവര്‍. ഇത്തരക്കാര്‍ക്കും മരണത്തോടടുത്ത് നഷ്ടബോധം തോന്നും.



Click it and Unblock the Notifications
