Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
നിങ്ങള്‍ക്കും വിജയിയാകണോ?

വിജയത്തിന് ആദ്യമായി വേണ്ടത് ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവുമാണ്. എന്നെ കൊള്ളില്ല എന്നൊരു തോന്നല്‍ വന്നാല്‍ പിന്നെ ജീവിതമേ കൈവിട്ടു പോകും. എന്നെക്കൊണ്ടാകും എന്നൊരു വിശ്വാസമുണ്ടാക്കിയെടുക്കുക. അതുപോലെ നല്ലതു മാത്രം ചിന്തിക്കുക. എല്ലാം നന്നായി വരും എന്നൊരു ചിന്ത എന്തു പ്രതിസന്ധികള്‍ വന്നാലും ഉണ്ടാകണം. ഇവ രണ്ടും വിജയത്തിന്റെ ആണിക്കല്ലുകളാണ്.
വിജയിച്ച ആളുകളെ മാറി നിന്ന് അസൂയയോടെ നോക്കാതെ അവരുമായി ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കുക. ഇവരുടെ വഴികള്‍ നിങ്ങളുടെ വിജയത്തിലേക്കുള്ള വഴികളെയും സ്വാധീനിക്കും. ജീവിതത്തില്‍ വിജയിച്ച ആളുകളെ കുറിച്ചുള്ള പുസ്തകളും കഥകളും വായിക്കുക.
ലക്ഷ്യത്തിലേക്കുള്ള പാതയില്‍ പ്രതിബന്ധങ്ങള്‍ ധാരാളമുണ്ടാകും. ഇത് സ്വാഭാവികവുമാണ്. പക്ഷേ ഇതുകൊണ്ടൊന്നും തളരരുത്, ശ്രദ്ധ പതറരുത്. ലക്ഷ്യം മുന്നില്‍ കണ്ട് മുന്നോട്ടുള്ള വഴി താണ്ടുക. പരാജയങ്ങള്‍ സംഭവിച്ചേക്കാം. എന്നാല്‍ വിജയത്തിലേക്കുള്ള വഴിയില്‍ പരാജയവുമുണ്ടാകുമെന്ന കാര്യം ഓര്‍മ്മിക്കുക.
ജീവിതത്തില്‍ റിസ്കുകള്‍ എടുക്കാന്‍ ധൈര്യം കാണിക്കണം. എപ്പോഴും സുരക്ഷിതപാത മാത്രം തെരഞ്ഞെടുക്കുന്നവരില്‍ നിന്നും വിജയം അകന്നു പോകും. പലപ്പോഴും റിസ്കുകളായിരിക്കും നിങ്ങള്‍ പോലും വിചാരിക്കാത്ത പ്രയോജനം നല്‍കുന്നത്.
ലക്ഷ്യം മുന്നില്‍ കണ്ട് പതറാതെ നീങ്ങിയാല്‍ ജീവിതത്തില്‍ വിജയിയാണെന്ന മേല്‍വിലാസം നിങ്ങള്‍ക്കും സ്വന്തമാക്കാം.



Click it and Unblock the Notifications
