Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
പാമ്പിനെ സ്വപ്നം കണ്ടാല്‍..

സ്വപ്നവും പാമ്പുമായി തീര്‍ത്താല്‍ തീരാത്ത ബന്ധമുണ്ട്. പാമ്പിനെ സ്വപ്നം കാണുന്നതിന് പല കാരണങ്ങളാലും പറയാറുണ്ട്. ഇതിലൊന്ന് സെക്സ് സിംപലാണ് പാമ്പെന്നതും കൂടിയാണ്.
പാമ്പ് വിവിധ രൂപങ്ങളിലായിരിക്കും സ്വപ്നത്തില്‍ വരിക. പലതരം സ്വപ്നങ്ങള്‍ക്ക് പലതരം അര്‍ത്ഥങ്ങളുമുണ്ട്.
പാമ്പുമായി പോരാടുന്നതായി സ്വപ്നം കണ്ടാല്‍ സ്വന്തം തീരുമാനങ്ങളുമായി നിങ്ങള്‍ യുദ്ധം ചെയ്യുകയാണെന്നാണ് അര്‍ത്ഥം. നിങ്ങള്‍ തന്നെ എടുത്ത ഒരു തീരുമാനം നിങ്ങള്‍ക്ക് പിരിമുറുക്കമുണ്ടാക്കുന്നുണ്ടെന്ന് അര്‍ത്ഥം.
പാമ്പിനെ പേടിച്ച് ഓടുന്നതായി സ്വപ്നം കണ്ടാല്‍ നിങ്ങളില്‍ നിന്നു തന്നെ നിങ്ങള്‍ ഒളിച്ചോടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നര്ത്ഥം. അല്ലെങ്കില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഏതെങ്കിലും സാഹചര്യത്തില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാകാം.
പാമ്പ് കടിക്കുന്നതായി സ്വപ്നം കണ്ടാല്‍ എന്തെങ്കിലും അപകടം നിങ്ങള്ക്കടുത്തെത്തിയിട്ടുണ്ടെന്നാണ് അര്‍ത്ഥം. ഇത് വരാന്‍ പോകുന്ന ഏതെങ്കിലും ആപത്തിന്റെ സൂചനയായി കരുതാം.
നിറയെ പാമ്പുകളുള്ള കുഴിയില്‍ വീഴുന്നതായി സ്വപ്നം കണ്ടാല്‍ പ്രണയ ബന്ധത്തിലോ ഔദ്യോഗിക ജീവിതത്തിലോ ഒരു വീഴ്ച വരാന്‍ പോകുന്നുവെന്നാണ് അര്‍ത്ഥമാക്കുന്നത്.
പാമ്പ് സെക്സിനെ സൂചിപ്പിക്കുന്ന ഒന്നു കൂടിയാണ്. പാമ്പിനൊപ്പം ഉറങ്ങുന്നതോ പാമ്പ് ദേഹത്തിഴയുന്നതോ സ്വപ്നം കാണുന്നത് നിങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന ലൈംഗിക തൃഷ്ണയെയാണ് കാണിക്കുന്നത്.



Click it and Unblock the Notifications
