Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ആത്മവിശ്വാസം, അതല്ലേ എല്ലാം

അവനവനു തന്നെ അല്പനേരം നല്‍കിയാലേ, സ്നേഹം നല്‍കിയാലേ, ആത്മവിശ്വാസമുണ്ടാകൂ. ഇതിനു വഴിയുണ്ട്, കണ്ണാടിക്കു മുന്നില്‍ നിന്ന് സ്വന്തം പ്രതിബിംബത്തിലേക്കു നോക്കി തനിക്കും കഴിവുകളുണ്ടെന്നുള്ള കാര്യം അടിവരയിട്ടുറപ്പിക്കുക. തന്നെക്കൊണ്ടാവും എന്ന് വീണ്ടും വീണ്ടും മനസില്‍ പറയുക.
അവനവനില്‍ തന്നെ വിശ്വാസം വേണം. തന്നെക്കൊണ്ടാകുമോ എന്നല്ലാ, തനിക്കാവുമെന്നാണ് ചിന്തിക്കേണ്ടത്. നടക്കാത്ത കാര്യം പോലും നടത്താന്‍ ഇത്തരം ആത്മവിശ്വാസത്തിനാകും.
മറ്റുള്ളവര്‍ കുറ്റം പറഞ്ഞാലോ വിമര്‍ശിച്ചാലോ അതൊന്നു കണക്കിലെടുക്കാതിരിക്കുക. ഇതില്‍ തങ്ങള്‍ക്ക് സഹായകമാകുന്ന കാര്യങ്ങളുണ്ടെങ്കില്‍ ഇതു മാത്രം സ്വീകിരിക്കുക. മറ്റുള്ളവരുടെ വാക്കില്‍ തകര്‍ന്നു പോകാനുള്ളതാവരുത് ആത്മവിശ്വാസം.
നല്ല ആളുകളുമായി ചങ്ങാത്തം കൂടുക. ഇത് നിങ്ങളുടെ മനസില്‍ തന്നെ പൊസറ്റീവ് ഊര്‍ജം നിറയ്ക്കും. നേരെ മറിച്ച് എപ്പോഴും ചീത്ത കാര്യങ്ങളും മറ്റുള്ളവരെ കുറ്റവും പറയുന്ന കൂട്ടത്തില്‍ പെട്ടാല്‍ നാമറിയാതെ തന്നെ നമ്മുടെ ആത്മവിശ്വാസം നഷ്ടപ്പെടുകയാണ് ചെയ്യുക.
തന്നിലേക്ക് ഒതുങ്ങിക്കൂടാതെ സമൂഹത്തിന് നടുവിലേക്ക് ഇറങ്ങിച്ചെല്ലുക. മറ്റുള്ളവരുമായി ഇടപഴകുന്നതും സംസാരിക്കുന്നതും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.
അവനവനുള്ള അഭിരുചികള്‍ വികസിപ്പിച്ചെടുക്കുക. ഇത് ആത്മവിശ്വാസം വര്‍ദ്ധിക്കാനുള്ള നല്ലൊരു മാര്‍ഗമാണ്.
നല്ല വസ്ത്രധാരണവും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാന പങ്കു വഹിക്കും. നല്ല വസ്ത്രം കൊണ്ടുദ്ദേശിക്കുന്നത് ഓരോരുത്തര്‍ക്കും ആത്മവിശ്വാസം നല്കുന്ന വസ്ത്രത്തെയാണ്.
ആത്മവിശ്വാസം ആദ്യം മനസിലാണ് വളര്‍ത്തേണ്ടതെന്ന കാര്യം പ്രധാനം. ഇത് ഒരാളുടെ വാക്കിലും പ്രവൃത്തിയിലും ഇരിപ്പിലും നില്‍പ്പിലുമെല്ലാം പ്രതിഫലിക്കും.



Click it and Unblock the Notifications
