Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വസ്ത്രധാരണത്തിനു പിന്നില്‍
വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ സ്ത്രീകളോളം വരില്ലാ,പുരുഷന്മാര്. ചില സ്ത്രീകള്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ കാണുമ്പോള്‍ ഇതു ധരിച്ചതിന്റെ ഉദ്ദേശ്യമെന്തെന്ന് മനസില്‍ ചോദിച്ചു പോകും.

വിചിത്രമായ വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീകളുണ്ട്, വസ്ത്രം ധരിച്ചു, ധരിച്ചില്ലായെന്നവരുമുണ്ട്. ഇങ്ങനെയുള്ള വേഷംകെട്ടലുകള്‍ക്ക് പുറമെ വ്യക്തമായ ഉദ്ദേശവുമുണ്ടാകും.
ഇത്തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുകയെന്നതു തന്നെ. നല്ല വസ്ത്രങ്ങള്‍ ധരിച്ചാല്‍ ചിലപ്പോള്‍ അധികമാരും ശ്രദ്ധിച്ചെന്നു വരില്ല. എന്നാല്‍ വിചിത്ര രീതിയിലുള്ള വസ്ത്രം ധരിക്കുന്നവരെ കണ്ടാല്‍ ആരും ഒരു നോട്ടമെങ്കിലും നോക്കും.
ഫാഷന്റെ പേരില്‍ വസ്ത്രങ്ങള്‍ ധരിക്കുന്നവരുണ്ട്. മോഡേണാണമെന്നു തോന്നിക്കാന്‍ ഇത്തരം വസ്ത്രധാരണ രീതി സ്വീകരിക്കുന്നവര്‍. ഇത്തരം വസ്ത്രങ്ങളിലെ പാകതയും അപാകതയുമൊന്നും ഇവര്‍ കണക്കാക്കുകയുമില്ല.
സിനിമാതാരങ്ങളും മോഡലുകളുമാണ് പല സ്ത്രീകളുടേയും റോള്‍ മോഡലുകള്‍. ഇവര്‍ ധരിച്ചിരിക്കുന്ന വസ്ത്രങ്ങള്‍ അതേ പോലെ പിന്തുടരുന്നവരുണ്ട്. സിനിമാ താരങ്ങള്‍ ഇത്തരം വസ്ത്രം ധരിക്കുന്നതിന്റെ ഉദ്ദേശം ശ്രദ്ധ പിടിച്ചു പറ്റുകയെന്നതു മാത്രമല്ല. ഇത് ഇവരുടെ തൊഴിലിന്റെ ഭാഗം തന്നെയാണ്.
ശരീരഭാഗങ്ങള്‍ എടുത്തു കാണിക്കുക എന്ന വളഞ്ഞ ഉദ്ദേശ്യം വച്ചും വിചിത്രവസ്ത്രധാരണരീതി സ്വീകരിക്കുന്ന ധാരാളം സ്ത്രീകളുണ്ട്. മറ്റുള്ളവര്‍ എത്ര വിമര്‍ശിച്ചാലും ഇതിനെയെല്ലാം മറി കടക്കാനുള്ള തൊലിക്കട്ടിയും ഇവര്‍ക്കുണ്ട്.
മറ്റുള്ളവര്‍ക്ക് എന്തു തോന്നിയാലും ഇത്തരം വസ്ത്രങ്ങള്‍ അണിയുന്ന ഒരു വിഭാഗം സ്ത്രീകളിലെങ്കിലും ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നു. വസ്ത്രധാരണ രീതി ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നുവെന്ന തത്വമാണ് ഇതിന് പിന്നില്‍.



Click it and Unblock the Notifications
