Latest Updates
-
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ -
ഒക്ടോബർ 9 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം നിങ്ങളുടെ രാശിഫലവും ലളിതമായ പരിഹാരങ്ങളും -
റാഞ്ചിയിൽ ഇന്ത്യയുടെ കരുത്ത് തെളിയുമോ? ഇന്ത്യ-വെസ്റ്റ് ഇൻഡീസ് രണ്ടാം ടി20: പിച്ചും കാലാവസ്ഥയും അറിയേണ്ടതെല്ലാം -
15-ാം വയസ്സിൽ 115 കിലോ, ഇന്ന് സിക്സ് പാക്ക്! ഡോൺ മൈക്കലിന്റെ അമ്പരപ്പിക്കുന്ന ഫിറ്റ്നസ് രഹസ്യം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഇന്ന് രാത്രി മുതൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത് എന്ത്?
മുന്‍കോപം നിയന്ത്രിക്കാന്‍ വഴിയുണ്ട്
ദേഷ്യം വരുന്നവരെ രണ്ടു ഗണത്തില്‍ പെടുത്താം. വെറുതേ പെട്ടെന്നു ദേഷ്യം വരുന്നവരും കാര്യത്തിനു മാത്രം ദേഷ്യം വരുന്നവരും. ആദ്യം പറഞ്ഞവരെ മുന്കോപികള് എന്ന ഗണത്തില്‍ പെടുത്താം.

മിക്കവാറും മുന്‍കോപികള്‍ക്ക് ദേഷ്യം നിയന്ത്രിക്കാന്‍ ആഗ്രഹമുണ്ടായിരിക്കും. എന്നാല്‍ ഇതിന് സാധിക്കാത്തതായിരിക്കും പ്രധാന പ്രശ്നം. ദേഷ്യം നിയന്ത്രിക്കാനുള്ള ചില വഴികള്‍ അറിയണമെന്നുണ്ടോ.
ദേഷ്യം വരുമ്പോള്‍ ആദ്യം ചെയ്യേണ്ടത് തന്നിലേക്കു തന്നെ ചുരുങ്ങുകയെന്നതാണ്. ദേഷ്യം വരാനുള്ള കാര്യത്തെ കുറിച്ചും സാഹചര്യത്തെ കുറിച്ചും ഓര്‍ക്കാതിരിക്കുക. തലച്ചോറിനെ എല്ലാതരം ചിന്തകളില്‍ നിന്നും വിമുക്തമാക്കുക.
ദേഷ്യം നിയന്ത്രിക്കാനുള്ള വഴിയാണ് ഇഷ്ടമുള്ള എന്തെങ്കിലും കാര്യത്തിലേക്ക് മനസിനെ തിരിച്ചു വിടുകയെന്നത്. ദേഷ്യം വരുമ്പോള്‍ ഇഷ്ടമുള്ള ഒരു പാട്ടു കേട്ടു നോക്കൂ, അല്ലെങ്കില്‍ ടിവി കണ്ടുനോക്കൂ. ഇഷ്ടമുള്ള കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടുന്നത് ദേഷ്യം നിയന്ത്രിക്കാനുള്ള ഒരു വഴിയാണ്.
ദേഷ്യം നിയന്ത്രിക്കാനുള്ള ഒരു എളുപ്പവഴിയുണ്ട്, ദീര്‍ഘശ്വാസമെടുക്കുക. കണ്ണടച്ചിരുന്നു ദീര്‍ഘമായി ശ്വസിക്കുകയും നിശ്വസിക്കുയും ചെയ്തു നോക്കൂ. ഗുണമുണ്ടാകും. ദേഷ്യത്തിനുള്ള കാരണത്തെക്കുറിച്ച് ഓര്‍ക്കാതിരിക്കുകയും ഒപ്പം ശ്വാസമെടുക്കുകയും ചെയ്യുന്നത് പ്രശ്നപരിഹാമാകും.
മനസൊന്ന് ശാന്തമായിക്കഴിയുമ്പോള്‍ ദേഷ്യം വരാനുണ്ടായ സാഹചര്യത്തെ പറ്റി ചിന്തിക്കുക. ദേഷ്യപ്പെട്ടതിന്റെ കാരണത്തെ പറ്റി ചിന്തിച്ച് അതിന്റെ ആവശ്യമുണ്ടായോരുന്നുവോയെന്ന് വിലയിരുത്തുക. തികച്ചും നിഷ്പക്ഷമായ വിലയിരുത്തലായിരിക്കും ഇവിടെ നല്ലത്.
ദേഷ്യം വരുമ്പോഴും ഒരിക്കലും നിയന്ത്രണം വിടില്ലെന്ന ചിന്തയുണ്ടാകുക. ഇത് മനസില്‍ ഉറപ്പിക്കുകയും ചെയ്യുക. ഇത് പെരുമാറ്റത്തിലും സംസാരത്തിലും പ്രാവര്‍ത്തികമാക്കുകയും വേണം. നിങ്ങള്‍ ആരോടെങ്കിലും ദേഷ്യപ്പെട്ടിട്ടുണ്ടെങ്കില്‍, ഇത് അനാവശ്യമായിരുന്നുവെങ്കില് അവരോട് ക്ഷമ പറയാനും മടിക്കരുത്. കാര്യങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കാനും ഇത് സഹായിക്കും.



Click it and Unblock the Notifications
