Latest Updates
-
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം!
ഷാറൂഖ് ഖാന്റെ ചില 'കാര്യ'ങ്ങള്
ഐപിഎല്‍ ക്രിക്കറ്റില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ ആഹ്ലാദിച്ചതാരായിരിക്കും. സംശയം വേണ്ട, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമയിലൊരാളായ ഷാരൂഖ് ഖാന് തന്നെ. ആഹ്ലാദത്തിമിര്‍പ്പില്‍ നില്ക്കുന്ന കിംഗ് ഖാന്റെ ഫോട്ടോയായിരുന്നു മിക്കവാറും മാധ്യമങ്ങളില്‍.

നില്ക്കുന്ന നില്പും എടുത്തു പറയേണ്ടതാണ്. കറുത്ത അടിവസ്ത്രവും എടുത്തു കാട്ടിയുള്ള നില്പ്. പഴി പറയേണ്ടതാരെ, ലോ വെയ്സ്റ്റ് ജീന്സിനെയോ അതോ ഷാറൂഖിനെയോ. മനപൂര്‍വമാണോ നില്പെന്നും ചിലരെങ്കിലും സംശയിച്ചേക്കാം. കാരണം പ്രശസ്തര്‍ എന്തു ചെയ്താലും അത് വാര്‍ത്തയാകുന്ന കാലമാണിത്. ഇത് പരസ്യത്തിനായി ഉപയോഗിക്കുന്ന ബ്രാന്റുകളും കുറവല്ല.
ലോ വെയ്സ്റ്റ് ജീന്‍സിന്റെ ചരിത്രം തുടങ്ങുന്നത് 90കളിലാണ്. അന്നു മുതല്‍ ഇത് ഫാഷന്‍ മാനിയയായി പടര്‍ന്നു പിടിച്ചു കഴിഞ്ഞു. അന്നു മുതല്‍ ഇതിന് പുറകില്‍ ഓട്ടം തുടങ്ങിയ ചെറുപ്പം ഇപ്പോഴും ഇതിന് പുറകില്‍ തന്നെയാണ്. ലോ വെയ്റ്റ് ഇറങ്ങിയിറങ്ങി പലപ്പോഴും ജീന്‍സ് ഇപ്പോള്‍ ഊരിപ്പോകുമോ എന്ന തോന്നലാണ് പലരിലും ഉണ്ടാക്കുന്നത്. ഇത്തരം ലോ വെയ്സ്റ്റ് ജീന്‍സുകള്‍ വയറുവേദന, കുടവയര്‍ തുടങ്ങിയ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്നുമുണ്ട്.
പറഞ്ഞു വന്നത് ഷാറൂഖ് ഖാന്റെ അണ്ടര്‍വെയറിനെ കുറിച്ച്. ഇത് ബോധപൂര്‍വമായാലും അശ്രദ്ധയായാലും ഇത്തരക്കാര്‍ ഓര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇവരുടെ പ്രവൃത്തികളും വേഷവിധാനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും അത് പിന്തുടരുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം യുവതയുണ്ട്. നല്ലതോ ചീത്തയോ എന്നോര്‍ക്കാതെ നടന്മാരേയും ക്രിക്കറ്റുകാരേയും അതേപടി അനുകരിക്കുന്നതവര്. അവര്‍ക്കിടയില്‍ തെറ്റായ കീഴ്വഴക്കങ്ങള്‍ക്ക് ഇത് വഴി വയ്ക്കുകയും ചെയ്യും. അതുകൊണ്ട് സമൂഹമധ്യത്തിലെങ്കിലും പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും ശ്രദ്ധ വയ്ക്കാന്‍ ഇത്തരം സെലിബ്രിറ്റികള്‍ ശ്രദ്ധിക്കുക തന്നെ വേണം. കാരണം ഇവര്‍ക്ക് സമൂഹത്തോടും പ്രതിബദ്ധതയുണ്ട്.
ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കുകയാണെങ്കില്‍ സമൂഹത്തിനും പ്രത്യേകിച്ചും യുവജനങ്ങള്‍ക്കും നല്ലൊരു മാതൃകയായിത്തീരാന്‍ സിനിമാതാരങ്ങളുള്‍പ്പെടെയുള്ള പ്രശസ്തര്‍ക്കു കഴിയുമെന്ന കാര്യത്തില്‍ സംശയം വേണ്ട.



Click it and Unblock the Notifications
