Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ആണിനെന്തേ സീരിയല്‍ വിരോധം

മിക്കവാറും ആണുങ്ങള് വെറുക്കുകയും എന്നാല്‍ മിക്കവാറും സ്ത്രീകള്‍ സ്നേഹിക്കുകയും ചെയ്യുന്ന ചരിത്രമാണ് ടിവി സീരിയലുകള്‍ക്ക്. ഇവയിലെ കഥാപാത്രങ്ങള്‍ക്കൊപ്പം സ്ത്രീകള്‍ കരയും, ചിരിയ്ക്കും. ഇതോടൊപ്പം സീരിയലിന് നേരെ രോഷം കൊള്ളുന്ന ഒരു വിഭാഗം മറുഭാഗത്തും. ആണുങ്ങള്. ക്രിക്കറ്റും ന്യൂസും കാണണമെങ്കില്‍ റിമോട്ടൊന്ന് കിട്ടുകയെങ്കിലും വേണ്ടേ. ചാനലുകള്‍ ധാരാളമുള്ളതു കൊണ്ട് ഒരിടത്തു പരസ്യം വന്നാല്‍ മറ്റിടത്തു സീരിയലുണ്ടാകും.
പുരുഷന്മാരുടെ ഈ സീരിയല്‍ വിരോധത്തിനു പിന്നിലെ കാര്യങ്ങള്‍ അറിയണമെന്നില്ലേ. പ്രധാനം സീരിയലുകള്‍ വെറും നേരംകൊല്ലികളാണെന്ന് തോന്നല്‍ തന്നെ. നടക്കാനിടയില്ലാത്ത സംഭവങ്ങള്‍ അവതരിച്ചു വരുന്ന, കൊല്ലങ്ങളോളം നീട്ടിക്കൊണ്ടു പോകുന്ന സീരിയലുകളെ പിന്നെന്തു വിളിക്കണമെന്നായിരിക്കും ഇവരുടെ ചിന്ത.
സീരിയലിലെ ചില നെഗറ്റീവ് കാര്യങ്ങള്‍ തങ്ങളുടെ ജീവിതത്തിലും പ്രശ്നങ്ങളുണ്ടാക്കുമോയെന്ന ചെറിയ പേടിയും സീരിയില്‍ വിരോധത്തിന് പുറകിലുണ്ടാകും. മിക്കവാറും സീരിയലിലെ കാര്യങ്ങള്‍ സന്തോഷത്തേക്കാളേറെ ടെന്‍ഷനും സങ്കടങ്ങളും നല്‍കുന്നതാണെന്നത് വേറൊരു കാര്യം. കാശു കൊടുത്ത് ടിവി വാങ്ങി അതിന് മുന്നിലിരുന്ന് വിഷമിക്കുന്നതെന്തിനെന്ന് ചിലരെങ്കിലും വിചാരിച്ചു പോകുന്നത് സ്വാഭാവികം മാത്രം.
ഭര്‍ത്താവ് ജോലിക്കാരനും ഭാര്യ വീട്ടമ്മയാണെന്നും കരുതുക. സന്ധ്യ കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ഭാര്യമാര്‍ ടിവിക്കു മുന്നില്‍. തങ്ങള്‍ക്കു കിട്ടാനുള്ള ശ്രദ്ധ സീരിയലുകള്‍ കുറയ്ക്കുകയാണെന്ന ചിന്തയും ഈ സീരിയില്‍ വിരോധത്തിന് പിന്നിലുണ്ട്. തന്റെ പ്രശ്നങ്ങളേക്കാളേറെ, സീരിയലിലെ കഥാപാത്രത്തിന്റെ ടെന്‍ഷന്‍ ഭാര്യയെടുത്തു തലയില്‍ വയ്ക്കുമ്പോള്‍ ആര്‍ക്കെങ്കിലും സഹിക്കുമോ.
മിക്കവാറും പുരുഷന്മാര് ഇഷ്ടപ്പെടുന്ന ക്രിക്കറ്റോ രാഷ്ട്രീയസംബന്ധമായ പരിപാടികളും സ്ത്രീകള്‍ക്ക് പിടിച്ചെന്നു വരില്ല. തങ്ങള്‍ക്കിഷ്ടമുള്ള പരിപാടികള്‍ കാണാന്‍ സാധിക്കാത്തതിലുള്ള ബുദ്ധിമുട്ടും ഈ സീരിയല്‍ വിരോധത്തിന് പുറകിലുണ്ടാകും.
യഥാര്‍ത്ഥമല്ലാത്ത കാര്യങ്ങള്‍ കണ്ട് സമയം കളയുന്നതെന്താണെന്ന ചിന്തയും പുരുഷന്മാരുടെ സീരിയില്‍ വിരോധത്തിന് കാരണമാകാം.
ഇതെല്ലാം പൊതുകാര്യങ്ങള്‍ മാത്രം. പുരുഷന്മാരിലും സീരിയലിനെ ഇഷ്ടപ്പെടുന്നവര്‍ ഉണ്ട്. സീരിയില്‍ കാണാന്‍ താല്പര്യം കാണിക്കാത്ത ഒരു വിഭാഗം സ്ത്രീകളും.



Click it and Unblock the Notifications
