Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ഇന്റര്‍വ്യൂവിന് പോകുമ്പോള്‍.....

ആദ്യമായി വേണ്ടത് ഏതു സ്ഥാപനത്തിലേക്കാണോ പോകാന്‍ പോകുന്നത്, അതേപ്പറ്റി വ്യക്തമായ അറിവു നേടുകയെന്നതാണ്. അവരുടെ വെബ്സൈറ്റില്‍ പോയി കഴിയാവുന്നത്ര വിവരങ്ങള്‍ ശേഖരിക്കാം. ഇന്റര്‍വ്യൂ ചെയ്യാന്‍ പോകുന്നയാളുടെ വിവിവരങ്ങളും ശേഖരിക്കാം.
ഇന്റര്‍വ്യൂ പ്രാക്ടീസ് ചെയ്യാം. കണ്ണാടിക്കു മുന്നിലിരുന്നോ അല്ലെങ്കില്‍ തനിയെ ഇത്തരമൊരു അന്തരീക്ഷം ഉണ്ടാക്കിയോ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതായി സ്വയം സങ്കല്പിച്ച് പരിശീലനം നേടുന്നത് നന്നായിരിക്കും.
ഡ്രസ് കോഡും പ്രധാനം. വളരെ വൃത്തിയായി ഔദ്യോഗിക വേഷവിധാനങ്ങളോടു കൂടിത്തന്നെ അഭിമുഖത്തില്‍ പങ്കെടുക്കുന്നത് വളരെ പ്രധാനം. തിളങ്ങുന്നതും അധികം ഫാഷനുള്ളതുമായ വസ്ത്രങ്ങള്‍ ഒഴിവാക്കുന്നതായിരിക്കും നല്ലത്.
നിങ്ങളുടെ റെസ്യൂമയെപ്പറ്റി നിങ്ങള്‍ക്കു തന്നെ കൃത്യമായ അറിവു വേണം. അതിലെ ഓരോ കാര്യങ്ങളും മനപാഠമായിരിക്കണം.
ആത്മവിശ്വാസം അഭിമുഖത്തില്‍ പങ്കെടുക്കുമ്പോള്‍ വളരെ പ്രധാനം. ആത്മവിശ്വാസവും എളിമയും വേണം. എന്നാല്‍ താണു കൊടുക്കുകയുമരുത്. പറയുന്ന വാക്കുകളില്‍ ഉറപ്പു വേണം. അറിയാത്ത ചോദ്യങ്ങള്‍ വന്നാല്‍ ചാടിക്കളിക്കാതെ അറിയില്ലെന്ന് തുറന്നു പറയുക. ഇത്തരം കാര്യങ്ങള്‍ ഇന്റര്‍വ്യൂ വിജയകരമായി നേരിടുന്നതിന് സഹായിക്കും.



Click it and Unblock the Notifications
