Latest Updates
-
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം
കോടിക്കിലുക്കത്തില്‍ ബോളിവുഡ് സുന്ദരിമാര്‍

കോടിക്കിലുക്കത്തില്‍ മുന്നില്‍ നില്ക്കുന്നവരില് ഒരാള്‍ കപൂര്‍ പുത്രി തന്നെ. കരീന കപൂര്‍. ഏഴര മുതല്‍ എട്ടു വരെയാണ് കരീനയുടെ പ്രതിഫലം. സിനിമയില്‍ നിന്നു പോരാതെ പരസ്യത്തില്‍ നിന്നും കരീന കാശു വാരുന്നു.
ബാര്‍ബി ഡോളിന്റെ മെയ്യഴകുമായി ബോളിവുഡ് കീഴടക്കിയ കഥയാണ് കത്രീനയുടേത്. വിദേശിയായ ഇവരുടെ പ്രതിഫലം 4-5 കോടി വരും.
കാശു വാരുന്ന മറ്റൊരു സുന്ദരിയാണ് പ്രിയങ്ക ചോപ്ര. 2000ല്‍ മിസ് വേള്‍ഡ് ടൈറ്റില്‍ നേടിയ പ്രിയങ്ക 5 കോടിയിലേറെ പ്രതിഫലം പറ്റുന്നുണ്ട്. പുതുതായി കരാര്‍ ചെയ്ത സിനിമയില്‍ 9 കോടിക്കാണ് പ്രിയങ്ക അഭിനയിക്കാമെന്ന് ഏറ്റിട്ടുള്ളതെന്നാണ് കേട്ടുകേള്‍വി.
മകളുണ്ടായതിനെ തുടര്‍ന്ന് തല്ക്കാലം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന ലോകസുന്ദരി ഐശ്വര്യ റായിയും പണം വാരിക്കൂട്ടുന്നതില്‍ മുന്‍പന്തിയില്‍ തന്നെ. രജനീകാന്തിനൊപ്പം അഭിനയിച്ച റോബോട്ടില്‍ 6 കോടിയാണ് ഈ സുന്ദരി പ്രതിഫലം പറ്റിയത്. സിനിമക്കു പുറമെ പരസ്യങ്ങളില്‍ നിന്നും ഐശ്വര്യ കാശുവാരിയിരുന്നു.
സ്പോര്‍ട്സില്‍ നിന്നും തിരശീലയിലേക്കെത്തിയ ദീപിക പദുക്കോണും പ്രതിഫലത്തിന്റെ കാര്യത്തില്‍ പിന്നിലല്ല. ഇവരും മൂന്നു കോടിയിലേറെ പണം വാങ്ങുന്നുണ്ട്. പരസ്യലോകത്തും ഇവര്‍ തിളങ്ങുന്നു.



Click it and Unblock the Notifications
